2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും; റിയൽമി നാർസോ 90 സീരീസിലെ കുറഞ്ഞ വിലയുള്ള 5G ഫോൺ വാങ്ങാം
റിയൽമി തങ്ങളുടെ നാർസോ 80 സീരീസിന്റെ പിൻഗാമിയായി പുതിയ റിയൽമി നാർസോ 90 സീരീസ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), റിയൽമി നാർസോ 90x 5ജി (realme NARZO 90 5G) എന്നിങ്ങനെ രണ്ട് 5ജി സ്മാർട്ട്ഫോണുകളാണ് അതിൽ അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന 5ജി ഫോൺ നാർസോ 90x 5ജി ആണ്. നാളെ മുതൽ (ഡിസംബർ 23) ആമസോൺ, റിയൽമി വെബ്സൈറ്റ് എന്നിവ വഴി ഈ ഫോൺ ഡിസ്കൗണ്ട് സഹിതം ബജറ്റ് വിലയിൽ വാങ്ങാനാകും.
റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമാണ് യഥാർഥ വില. എന്നാൽ പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലോഞ്ച് ഓഫറായി ലഭ്യമാക്കിയിരിക്കുന്നത്.

അതായത് തുടക്കത്തിൽ വെറും 11999 രൂപ പ്രാരംഭ വിലയിൽ റിയൽമി നാർസോ 90X 5ജി സ്വന്തമാക്കാൻ അവസരമുണ്ട്. അതേപോലെ ടോപ് മോഡൽ ഡിസ്കൗണ്ടിൽ 13499 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ തയാറെടുക്കുന്ന ഇന്ത്യക്കാർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
റിയൽമി നാർസോ 90x 5ജിയുടെ ഒരു പ്രധാന പ്രത്യേകതയായി കമ്പനി എടുത്തുപറയുന്നത് ഇതിലെ ഫാസ്റ്റ് ചാർജിങ് ശേഷിയാണ്. 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവ സഹിതം 7000mAh ബാറ്ററി ഈ ബജറ്റ് 5ജി ഫോണിലുണ്ട്. ഇത് സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചാർജിങ് ശേഷിയാണ് എന്ന് റിയൽമി പറയുന്നു.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസർ ആണ് റിയൽമി നാർസോ 90X 5ജിയുടെ കരുത്ത്. 6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (1/1.95″ സോണി IMX852 സെൻസർ, f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതമുള്ള റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറും നാർസോ 90x 5ജിയിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നിവയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLOoNASS, GSSal USB-ype എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.07×77.93×8.28mm വലിപ്പവും 212 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








