Home
Mobile

വലിയ ബാറ്ററിയും മെലിഞ്ഞ ഡിസൈനും വേഗതയേറിയ ചാർജിങും; റിയൽമി നാർസോ എൻ53 ഇന്ത്യയിലെത്തി | Realme Narzo N53

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ (Realme Narzo N53) ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 7.49 mm അൾട്ര സ്ലിം ഡിസൈനുമായി വിപണിയിൽ എത്തുന്ന ഫോൺ 9,000 രൂപയിലും താഴ്ന്ന വിലയിലാണ് ലഭ്യമാകുന്നത്. രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ നാർസോ എൻ സീരീസ് സ്മാർട്ട്ഫോൺ കൂടിയാണ് എൻ53.

റിയൽമി നാർസോ എൻ53 ഫീച്ചറുകൾ : 6.74 ഇഞ്ച് വരുന്ന ഡിസ്പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്നു. 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, 450 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്, 16.7M സക്രീൻ കളേഴ്സ് എന്നിവയെല്ലാം ഡിവൈസിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സെൽഫി ക്യാമറയ്ക്കായി നോച്ചും ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. പുറത്തിറക്കിയിട്ടുള്ളവയിൽ ഏറ്റവും സ്ലിം ആയ റിയൽമി സ്മാർട്ട്ഫോൺ എന്നൊരു വിശേഷണവും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന് കമ്പനി നൽകുന്നുണ്ട്.

വലിയ ബാറ്ററിയും മെലിഞ്ഞ ഡിസൈനും വേഗതയേറിയ ചാർജിങും; റിയൽമി നാർസോ എൻ53

ഒക്ട കോർ യുണിസോക് ടി612 ചിപ്പ്സെറ്റാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന്റെ ഹൃദയം. എആർഎം മാലി ജി57 ജിപിയുവും ഫോൺ ഫീച്ചർ ചെയ്യുന്നു. 6 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ഡിവൈസിലുണ്ട്. ഡൈനാമിക് റാം ഫീച്ചർ ഉപയോഗിച്ച് റാം കപ്പാസിറ്റി 12 ജിബി വരെയായി ഉയർത്താം. എക്സ്റ്റേണൽ മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 2 ടിബി വരെയയായി ഉയർത്താനും എൻ53യിൽ സൌകര്യമുണ്ട്.

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ 50 എംപി എഐ പ്രൈമറി റിയർ ക്യാമറയും സെക്കൻഡറി ലെൻസും പായ്ക്ക് ചെയ്യുന്നുണ്ട്. നൈറ്റ് മോഡ്, 50 എംപി മോഡ്, ടൈംലാപ്സ് തുടങ്ങിയ ക്യാമറ ഫീച്ചറുകളും ഡിവൈസ് ഓഫർ ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി എഐ ലെൻസും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

5000 mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. ഡിവൈസിലെ 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട് സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകളിൽ ഒന്നാണ്. 34 മിനിറ്റ് കൊണ്ട് ഫോൺ 50 ശതമാനം ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 13 ബേസ്ഡ് ആയിട്ടുള്ള റിയൽമി യുഐ ടി എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. റിയൽമിയുടെ പുതിയ ഫീച്ചറായ മിനി ക്യാപ്സ്യൂളും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിലുണ്ട്.

ഫെദർ ഗോൾഡ്, ഫെദർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. 3.5 mm ഹെഡ്ഫോൺ ജാക്ക്, ടൈപ്പ് സി ചാർജിങ് പോർട്ട്, ഡ്യുവൽ നാനോ സിം കാർഡ് സപ്പോർട്ട്, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0 സപ്പോർട്ട്, വിവിധ സെൻസറുകളും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

വിലയും വേരിയന്റുകളും ലഭ്യതയും : റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലെത്തുന്ന ബേസ് മോഡലിന് 8,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 10,999 രൂപയും വില വരും.

മെയ് 24 ഉച്ചയ്ക്ക് 12 മുതൽ ആമസോണിലും കമ്പനി വെബ്സൈറ്റിലും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ലഭ്യമാകും. മെയ് 22 -ന് ഒരു സ്പെഷ്യൽ സെയ്ലും കമ്പനി നടത്തുന്നുണ്ട്. വിവിധ ബാങ്ക് ഓഫറുകളും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിനായി സജ്ജീകരിച്ചിരിക്കുന്നു. ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക.

More from GizBot

Best Mobiles in India

English summary
The Realme Narzo N53 smartphone has been launched in the Indian market. Coming to the market with a 7.49-mm ultra-slim design, the device has a selling price tag of less than Rs 9,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X