എല്ലാം റെഡി! റിയൽമി നാർസോ എൻ55 ലോഞ്ച് തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കാനുള്ള കാരണങ്ങൾ ഇതാ
ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ നാർസോ ലൈനപ്പിലെ ആദ്യ എൻ സീരീസ് ഫോണുമായി എത്തുന്നു. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് 12 ന് റിയൽമി നാർസോ എൻ55 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫോണിന്റെ ഡിസൈൻ വ്യക്തമാക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
വരാനിരിക്കുന്ന റിയൽമിയുടെ ഈ നാർസോ ഫോണിനെപ്പറ്റി ഇതിനോടകം ഏറെ ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ ഫോണിന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയും ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള തീയതി പുറത്തുവിടുകയും ചെയ്തിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ഇപ്പോൾ ലോഞ്ച് ഡേറ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ആമസോണിൽ നിന്നും റിയൽമി നാർസോ എൻ55 ലഭ്യമാകും. ലോഞ്ചിന് മുന്നോടിയായി, ബ്രാൻഡ് പുറത്തുവിട്ട ചിത്രത്തിൽ നാർസോ എൻ55 ന്റെ ബാക്ക് പാനൽ ദൃശ്യമാണ് ഉണ്ടായിരുന്നത്. ഇരട്ട ക്യാമറ സജ്ജീകരണവും ആകർഷകമായ രൂപകൽപ്പനയുമായാണ് നാർസോ എൻ55 എത്തുന്നത് എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.
ആമസോണിന്റെ പേജിലൂടെ പുറത്തുവന്ന റിയൽമി നാർസോ എൻ55 ചിത്രം നൽകുന്ന വിവരങ്ങൾ പ്രകാരം, സ്മാർട്ട്‌ഫോണിന് ഗ്ലോസി ക്യാമറ ഐലൻഡുള്ള ഡ്യുവൽ-ടോൺ ബാക്ക് പാനൽ ഉണ്ടായിരിക്കും. പ്രൈം ബ്ലൂ കളർ വേരിയന്റിൽ ഫോൺ ലഭ്യമാകുമെന്ന് പേജ് സ്ഥിരീകരിക്കുന്നു. ഹാൻഡ്‌സെറ്റിന്റെ വലത് അറ്റത്ത് നീളമുള്ള വോളിയം ബട്ടണും അതിനടിയിൽ പവർ ബട്ടണും ഘടിപ്പിച്ചിരിക്കുന്നതും കാണാം.

7.89 എംഎം കനമുള്ള റിയൽമി നാർസോ എൻ55 ഈ സെഗ്‌മെന്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് ക്യാമറകൾ കാണാം. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, സ്പീക്കർ ഗ്രിൽ എന്നിവയും നാർസോ എൻ55ന്റെ സവിശേഷതകളാണ്.
കമ്പനി പങ്കുവച്ച ചിത്രത്തിനിന്ന് ഇക്കാര്യങ്ങളൊക്കെയാണ് സ്ഥിരീകരിക്കപ്പെട്ടത്. നാർസോ എൻ55 ന്റെ ഫീച്ചർ സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഈ സ്ഥിരീകരണം. നാർസോ എൻ55 ന്റെ മറ്റ് ഫീച്ചറുകളും ലോഞ്ചിനോട് അനുബന്ധിച്ച് വരുംദിവസങ്ങളിൽ വ്യക്തമാകും എന്നാണ് കരുതപ്പെടുന്നത്. ഈ റിയൽമി സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
4ജിബി + 64ജിബി, 4ജിബി + 128ജിബി, 6ജിബി + 64ജിബി, 6ജിബി + 128ജിബി എന്നിങ്ങനെ നാല് സ്റ്റോറേജ് വേരിയന്റുകളിലും റിയൽമി നാർസോ എൻ55 അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 90Hz റിഫ്രഷ് റേറ്റുള്ള ഒരു ഡിസ്‌പ്ലേയാകും റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകുക.

സ്മാർട്ട്ഫോണിന്റെ ബായ്ക്ക് ക്യാമറകളിൽ പ്രധാന ക്യാമറ 64 എംപിയുടേത് ആയിരിക്കും. 16 എംപി സെൽഫി ക്യാമറയും നാർസോ എൻ55-ൽ ഇടംപിടിച്ചേക്കാം. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ഫീച്ചർ. ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 15,000 രൂപയിൽ താഴെ വിലയിലാകും എത്തുകയെന്ന് കരുതപ്പെടുന്നു.
വിവോയുടെ ഏറ്റവും പുതിയ ടി2 സ്മാർട്ട്‌ഫോണും ഏപ്രിൽ 12 ന് തന്ന ഇന്ത്യയിൽ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗെയിമർമാരെ ലക്ഷ്യമിട്ടുള്ള അസ്യൂസ് റോഗ് ഫോൺ 7 പ്രോ ഏപ്രിൽ 13 ന് ഇന്ത്യൻ വിപണിയിൽ എത്തും. പോക്കോയുടെ ബജറ്റ് സ്മാർട്ട്ഫോൺ ആയ പോക്കോ സി51 ഈ ആഴ്ചതന്നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








