Home
Mobile

വലിയ ഡിസ്പ്ലെയും ഒരുപാട് ഫീച്ചറുകളും; റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി | Realme

റിയൽമിയുടെ പുത്തൻ നാർസോ എൻ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ എൻ55 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഫോണിലൂടെ മിനി ക്യാപ്സ്യൂൾ ഫീച്ചർ നാർസോ സീരിസിലേക്കും കൊണ്ട് വരികയാണ് കമ്പനി. ബജറ്റ് സെഗ്മെന്റിൽ എണ്ണം പറഞ്ഞ ഫീച്ചറുകളുമായി വരുന്ന റിയൽമി നാർസോ എൻ55 4ജി സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാം.

റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ 6.72 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സാണ് ഡിസ്പ്ലെയുടെ സ്ക്രീൻ റിഫ്രഷ് റേറ്റ്. 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 1080 x 2400 പിക്സൽസ് റെസല്യൂഷൻ, 91.4 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയും ഈ പഞ്ച് ഹോൾ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

വലിയ ഡിസ്പ്ലെയും ഒരുപാട് ഫീച്ചറുകളും; റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ

മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഡൈനാമിക് റാം ഫീച്ചർ വഴി റാം കപ്പാസിറ്റി 12 ജിബി വരെയായി ഉയർത്താനും കഴിയും. 128 ജിബി വരെയാണ് സ്റ്റോറേജ് കപ്പാസിറ്റി. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം.

ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ 4.0 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. മിനി ക്യാപ്സ്യൂൾ ഫീച്ചർ നാർസോ സീരിസിലേക്കും കൊണ്ട് വരികയാണ് പുതിയ ഫോണിലൂടെ കമ്പനി. ഡെയിലി സ്റ്റെപ്സ്, ഡാറ്റ യൂസേജ്, ബാറ്ററി ലെവൽ എന്നിവയെല്ലാം മിനി ക്യാപ്സ്യൂളിൽ കാണാൻ കഴിയും. ഐഫോണിലെ ഡൈനാമിക് ഐലൻഡിനോട് ഏതാണ്ട് സാദൃഷ്യമുള്ള ഫീച്ചറാണ് റിയൽമിയുടെ മിനി ക്യാപ്സ്യൂൾ.

വലിയ ഡിസ്പ്ലെയും ഒരുപാട് ഫീച്ചറുകളും; റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ

Realme Narzo N55 സ്മാർട്ട്ഫോൺ 5000 mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. 29 മിനിറ്റ് കൊണ്ട് ഡിവൈസിലെ ബാറ്ററി 50 ശതമാനം ചാർജ് ആകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 63 മിനിറ്റ് കൊണ്ട് ഡിവൈസ് 100 ശതമാനം ചാർജ് ആകുമെന്നും റിയൽമി പറയുന്നു. സെഗ്മെന്റിലെ ഏറ്റവും ഫാസ്റ്റായ ചാർജിങ് സപ്പോർട്ടെന്നാണ് നൽകുന്ന ടാഗ് ലൈൻ.

64 എംപി എഐ പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ, പ്രോ ലൈറ്റ് ഇമേജിങ് ടെക്നോളജി, 64 എംപി മോഡ്, ബോക്ക ഫ്ലേയർ പോർട്രെയിറ്റ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, എഐ കളർ പോർട്രെയിറ്റ് എന്നിവയെല്ലാം ഈ ക്യാമറ ഓഫർ ചെയ്യുന്നു. 8 എംപി വരുന്ന എഐ സെൽഫി ക്യാമറ സെൻസറും റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്.

വലിയ ഡിസ്പ്ലെയും ഒരുപാട് ഫീച്ചറുകളും; റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ

ഡൈനാമിക് സ്ലൈസിങ് ഡിസൈനിൽ 7.89mm തിക്ക്നസുള്ള അൾട്ര സ്ലിം ബോഡിയാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിനുള്ളത്. 189.5 ഗ്രാം ഭാരവും റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിനുണ്ട്. 3.5mm ജാക്ക്, ടെപ്പ് സി പോർട്ട്, ബ്ലൂടൂത്ത് 5.2, ഡ്യുവൽ നാനോ സിം സപ്പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയെല്ലാം ഫോണിൽ ലഭ്യമാണ്.

പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് എന്നിവയാണ് ലഭ്യമായ കളർ ഓപ്ഷനുകൾ. രണ്ട് വേരിയന്റുകളിൽ ഫോൺ വാങ്ങാനും കഴിയും. 4 ജിബി റാം + 64 ജിബി ഡിവൈസ് സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ വരുന്നത്. ഈ വേരിയന്റിന് 10,999 രൂപയാണ് വില. ഡിവൈസിന്റെ രണ്ടാമത്തെ വേരിയന്റ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്നു. 12,999 രൂപയാണ് 6 ജിബി റാം വേരിയന്റിന്റെ വില.

ഏപ്രിൽ 18 മുതൽ ഡിവൈസുകൾ ആമസോണിലും റിയൽമി വെബ്സൈറ്റിലും വിൽപ്പനയ്ക്കെത്തും. എപ്രിൽ 21 വരെ ലോഞ്ച് ഓഫർ എന്ന നിലയിൽ ഡിസ്കൌണ്ടുകളും ലഭ്യമാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 500 രൂപ ( 4 ജിബി മോഡൽ ), 1000 രൂപ ( 6 ജിബി മോഡൽ ) എന്നിങ്ങനെയാണ് ഡിസ്കൌണ്ട്. ഏപ്രിൽ 13ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലാഷ് സെയിലിലും കുറച്ച് ഡിവൈസുകൾ വാങ്ങാൻ കഴിയും.

Best Mobiles in India

English summary
Realme Narzo N55, the first smartphone in the new Narzo N series, has been launched in India. The company is also bringing the mini capsule feature to the Narzo series through the phone. Realme Narzo N55 4G smartphone features a 6.72-inch Full HD Plus display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X