Home
Mobile

ഈ നാട്ടിൽ ഇവനെ വെല്ലാൻ ആരുണ്ടാവും..? അറിഞ്ഞിരിക്കേണ്ടതെല്ലാം | Realme Narzo N55

റിയൽമിയുടെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ നാർസോ എൻ55 എപ്രിൽ 12ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഡിവൈസിനെക്കുറിച്ച് സോഷ്യൽ മീഡിയകളിലടക്കം വ പരസ്യങ്ങളാണ് കമ്പനി നൽകുന്നത്. സെഗ്മെന്റ് ബെസ്റ്റായ ഫീച്ചറുകളും സ്പെക്സും ഡിവൈസിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നതും. റിയൽമി നാ‍ർസോ എൻ55 സ്മാ‍ർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അടുത്തിടെ പുറത്തിറക്കിയ റിയൽമി സി55 സ്മാർട്ട്ഫോണിന് സമാനമായ റിയർ പാനൽ ഡിസൈനുമായാണ് നാർസോ എൻ55 സ്മാർട്ട്ഫോണും വരുന്നത്. പ്ലാസ്റ്റിക് റിയർ പാനലാണ് ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. ഇതാകട്ടെ ഒരു ഡ്യുവൽ ടോൺ ഫിനിഷും ഫീച്ചർ ചെയ്യുന്നു. റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിന്റെ പിറക് വശത്ത് താഴെ ഇടത് മൂലയിലായി നാർസോ ലോഗോയും നൽകിയിട്ടുണ്ട്.

ഈ നാട്ടിൽ ഇവനെ വെല്ലാൻ ആരുണ്ടാവും..? അറിഞ്ഞിരിക്കേണ്ടതെല്ലാം

റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ പഞ്ച് ഹോൾ ഡിസ്പ്ലെയാകും ഫീച്ചർ ചെയ്യുന്നത്. മിനി ക്യാപ്സ്യൂൾ ഫീച്ചറും ഫോണിലുണ്ടാകുമെന്നാണ് കമ്പനി ടീസ് ചെയ്തിരിക്കുന്നത്. റിയൽമി സി55 സ്മാർട്ട്ഫോണിലാണ് ആദ്യമായി കമ്പനി മിനി ക്യാപ്സ്യൂൾ ഫീച്ചർ അവതരിപ്പിക്കുന്നത്. ഐഫോണുകളിൽ ലഭ്യമായ ഡൈനാമിക് ഐലൻഡിനോട് സമാനതയുള്ള ഫീച്ചറാണ് മിനി ക്യാപ്സ്യൂൾ. ഫീച്ചറിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.

പഞ്ച് ഹോൾ കട്ടൗട്ടിന് ചുറ്റും ഒരു ഓവർലേ എന്ന നിലയിലാണ് മിനി ക്യാപ്‌സ്യൂൾ വരുന്നത്. ഫോണിലെ ബാറ്ററി സ്റ്റാറ്റസും ലോ ബാറ്ററി വാർണിങുകളുമെല്ലാം മിനി ക്യാപ്സ്യൂളിൽ കാണാൻ കഴിയും. നിലവിൽ നിയന്ത്രിതമായ സൌകര്യങ്ങൾ മാത്രമാണ് മിനി ക്യാപ്സ്യൂൾ ഫീച്ചറിനൊപ്പം ലഭിക്കുന്നത്. അധികം വൈകാതെ തന്നെ ഫീച്ചറിന് പുതിയ അപ്ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് വഴി മിനി ക്യാപ്സ്യൂൾ ഫീച്ചറിന്റെ ശേഷി കൂടുകയും ചെയ്യും.

ഈ നാട്ടിൽ ഇവനെ വെല്ലാൻ ആരുണ്ടാവും..? അറിഞ്ഞിരിക്കേണ്ടതെല്ലാം

Realme Narzo N55 സ്മാർട്ട്‌ഫോണിന്റെ ചില ഫീച്ചറുകൾ ആമസോൺ മൈക്രോ സൈറ്റിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിവൈസിന്റെ പല പ്രധാനപ്പെട്ട ഫീച്ചറുകളും ഈ പറഞ്ഞ മൈക്രോ സൈറ്റിൽ കാണാൻ കഴിയും. ഡിവൈസിന്റെ ഫ്ലാറ്റ് ബോഡി, ഫ്രെയിം, റിയർ പാനൽ എന്നിവ ചേരുന്ന സി ആംഗിൾ ഡിസൈനാണ് ഇതിൽ ഒന്ന്. ഫോണിലെ ക്യാമറ മൊഡ്യൂൾ എന്നിവയും മൈക്രോ സൈറ്റിൽ കാണാം.

പ്രൈം ബ്ലൂ കളർ ഓപ്ഷനിലും റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ വാങ്ങാൻ കിട്ടും. ബാക്ക് പാനലിലെ ഡ്യുവൽ ടോൺ ഫിനിഷ് ഡിവൈസിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള രണ്ട് വലിയ റൌണ്ട് കട്ട്ഔട്ടുകളും ഒരു എൽഇഡി ഫ്ലാഷും ഈ റിയർ പാനലിൽ ഉണ്ട്.

ഈ നാട്ടിൽ ഇവനെ വെല്ലാൻ ആരുണ്ടാവും..? അറിഞ്ഞിരിക്കേണ്ടതെല്ലാം

ഫ്ലാഗ്ഷിപ്പ് ലെവൽ നൈറ്റ് ഫോട്ടോഗ്രാഫി, ഓട്ടോ ഫോക്കസ് ബൂസ്റ്റ് എന്നിങ്ങനെയുള്ള ക്യാമറ ഫീച്ചറുകളും റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഫോൺ 50 ശതമാനം ചാർജ് ആകാൻ 29 മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചാർജിങ് ഫീച്ചർ ആണ് ഇതെന്നും റിയൽമി വാദിക്കുന്നു.

ഡിവൈസിന്റെ വലത് വശത്താണ് പവർ ബട്ടൺ നൽകിയിരിക്കുന്നത്. ഒരു ഫിംഗർപ്രിന്റ് സ്കാനർ എന്ന നിലയിലും ഈ പവർ ബട്ടൺ പ്രവർത്തിക്കുന്നുണ്ട്. എഐ ഫേസ് അൺലോക്ക് സപ്പോർട്ടും റിയൽമി നാർസോ എൻ55 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 3.5 mm ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫോണിലുണ്ട്. പ്രൈമറി സ്പീക്കർ ഗ്രിൽ ഫോണിന്റെ അടി വശത്താണ് സ്ഥിതി ചെയ്യുന്നത്. ഡിവൈസിന്റെ കൂടുതൽ ഫീച്ചറുകളും മറ്റുമറിയാൻ ലോഞ്ച് ദിവസം വരെ കാത്തിരിക്കാം.

Best Mobiles in India

English summary
The Realme Narzo N55 smartphone will be launched in the Indian market on April 12. The company is advertising the device on social media as well. The company claims that the device has segment-best features and specs. Learn more about the Realme Narzo N55 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X