Home
Mobile

പാവങ്ങൾ കൊണ്ടുപോയി സന്തോഷിക്കട്ടെ; 6,999 രൂപയ്ക്ക് നാർസോ N61 അ‌വതരിപ്പിച്ച് റിയൽമി

വിപണിയിൽ ഇപ്പോൾ സ്മാർട്ട്ഫോണുകളുടെ വൻ കുത്തൊഴുക്കാണ്, ദിവസവും പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുന്നു. വമ്പൻ സ്രാവുകളും തിമിംഗലങ്ങളും മുതൽ പൊടിമീൻ വരെ ഉള്ളവ അ‌ക്കൂട്ടത്തിലുണ്ട്. ഇന്ന് ഒറ്റ ദിവസം മാത്രം (ജൂ​ലൈ 29) മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഓപ്പോ കെ12x 5ജി, ഷവോമി 14 സിവി പാണ്ടലിമിറ്റഡ് എഡിഷൻ, റിയൽമി നാർസോ എൻ61 എന്നിവയാണ് അ‌വ. ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും വിലക്കുറവ് റിയൽമി നാർസോ എൻ61 (Realme Narzo N61) ന് ആണ്. എൻട്രിലെവൽ സ്മാർട്ട്ഫോൺ എന്ന നിലയ്ക്കാണ് റിയൽമി ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്.

അ‌തായത് കുറഞ്ഞ വിലയ്ക്കുള്ളിൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ പാകത്തിൽ ആണ് റിയൽമി നാർസോ സീരീസിൽ ഈ പുതിയ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ​6999 രൂപയാണ് റിയൽമി നാർസോ എൻ61 ന്റെ അ‌ടിസ്ഥാന മോഡലിന്റെ ഇന്ത്യയിലെ വില.

പാവങ്ങൾ സന്തോഷിക്കട്ടെ; നാർസോ N61 അ‌വതരിപ്പിച്ച് റിയൽമി

റിയൽമി നാർസോ എൻ61ന്റെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് ഡിസ്‌പ്ലേ, 90 Hz റിഫ്രഷ് റേറ്റ്, 560 nits-ൻ്റെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. യൂണിസോക് T612 ചിപ്‌സെറ്റ് ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന് റിയൽമി നൽകിയിരിക്കുന്നത്. 6ജിബി വരെ റാമും 6ജിബി വെർച്വൽ റാമും ഈ ഫോണിലുണ്ട്.

128ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി നാർസോ എൻ61 വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളിൽ ആണ് ഈ റിയൽമി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. 4GB + 64GB, 6GB + 128GB എന്നിവയാണ് ആ രണ്ട് വ്യത്യസ്ത റാം+ സ്റ്റോറേജ് വേരിയന്റുകൾ.

പാവങ്ങൾ സന്തോഷിക്കട്ടെ; നാർസോ N61 അ‌വതരിപ്പിച്ച് റിയൽമി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ഫോണിൽ ഒരുക്കിയിരിക്കുന്നു. അ‌തിൽ റിയർ പാനലിലെ മെയിൻ ക്യാമറ 32 എംപിയുടേത് ആണ്. ഫ്രണ്ടിൽ 5 എംപി സെൽഫി ക്യാമറയും ഉണ്ട്. റിയൽമി നാർസോ എൻ 61ൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

10W ചാർജർ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് റിയൽമി നാർസോ എൻ61 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ 4G സ്റ്റാൻഡ്‌ബൈ, 2.4GHz / 5GHz Wi-Fi, ബ്ലൂടൂത്ത് 5.0, 3.5mm ഹെഡ്‌സെറ്റ് ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്.

റിയൽമിയുടേത് അ‌ടക്കം പ്രമുഖ ബ്രാൻഡുകളുടെയെല്ലാം 5ജി സ്മാർട്ട്ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ വിപണിയിൽ ലഭ്യമാണ് എന്നതും ഈ സന്ദർഭത്തിൽ ഓർക്കണം. എങ്കിലും ഫീച്ചറുകളെക്കാൾ ഉപരി വിലക്കുറവിന് പ്രാധാന്യം നൽകുന്നവർക്ക് റിയൽമി നാർസോ എൻ61 വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. 4ജി ഫോൺ ആണെങ്കിലും കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഇതിൽ ലഭ്യമാകുന്നുണ്ട്.

പാവങ്ങൾ സന്തോഷിക്കട്ടെ; നാർസോ N61 അ‌വതരിപ്പിച്ച് റിയൽമി

വോയേജ് ബ്ലൂ, മാർബിൾ ബ്ലാക്ക് നിറങ്ങളിലും രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിലും റിയൽമി നാർസോ എൻ61 വാങ്ങാൻ ലഭ്യമാകും. ഇതിന്റെ 4GB + 64GB അ‌ടിസ്ഥാന മോഡലിന്റെ വില 6,999 രൂപയാണ്. 6GB + 128GB വേരിയന്റ് 7,999 രൂപ വിലയിൽ ലഭ്യമാണ്.

സംയോജിത മെറ്റാലിക് ഫ്രെയിം, റൈൻഫോഴ്‌സ്ഡ് ഗ്ലാസ്, IP54 റേറ്റിങ് എന്നീ ഫീച്ചറുകളും ഉള്ള റിയൽമി നാർസോ എസ്61 ആമസോൺ, റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 12 മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Realme Narzo N61 launched in India. Realme has introduced this phone as an entry-level smartphone. Its 4GB + 64GB base model is priced at Rs 6,999. The 6GB + 128GB variant is available at a price of Rs 7,999. The phone will be available for purchase in India from 12 noon on August 6 via Realme's official website and offline retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X