Home
Mobile

മൊഞ്ച് കണ്ടാൽ കണ്ണെടുക്കൂല, ​കൈയിൽ കിട്ടിയാൽ താഴെ വയ്ക്കൂല! റിയൽമി നാർസോ N65 5ജി ഇന്ത്യയിലെത്തി

സ്മാർട്ട്ഫോൺ ലോഞ്ച് ഒരു ഹോബിയാക്കി മാറ്റിയ റിയൽമി ഒരു പുതിയ കിടിലൻ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു, റിയൽമി നാർസോ സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി റിയൽമി നാർസോ എൻ65 5ജി ( Realme NARZO N65 5G) ആണ് ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

മേയ് 28ന് നാർസോ എൻ65 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ കാത്തിരുന്നവർക്ക് മുന്നിലേക്ക് ഒരു ദിവസം മുൻപേ തന്നെ റിയൽമി നാർസോ എൻ65 5ജി പ്രത്യക്ഷപ്പെടുകയായിരുന്നു. ബജറ്റ് ഉപയോക്താക്കളാണ് റിയൽമിയുടെ ഈ 5ജി ഫോണിന്റെ വരവിൽ കൂടുതൽ സന്തോഷിക്കേണ്ടത്.

മൊഞ്ച് കണ്ടാൽ കണ്ണെടുക്കൂല, ​കൈയിൽ കിട്ടിയാൽ താഴെ വയ്ക്കൂല!

കാരണം ബജറ്റ് വിലയിൽ ആണ് റിയൽമി ഈ നാർസോ എൻ65 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ വില കുറയുന്നു എന്നുകരുതി ഇതിലെ ഫീച്ചറുകൾ ഒട്ടും കുറയുന്നുമില്ല. 6.67″ HD+ 120Hz ഡിസ്‌പ്ലേ, 6GB റാ+ 6GB വരെ വെർച്വൽ റാം, ഏറ്റവും പുതിയ ഡിമെൻസിറ്റി 6300 ചിപ്സെറ്റ് തുടങ്ങി മികച്ച ഫീച്ചറുകൾ തന്നെയാണ് ഇതിലുള്ളത്.

റിയൽമി നാർസോ N65 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 50/60/90/ 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ റിയൽമിയുടെ ഈ 5ജി ഫോണിലുണ്ട്.

മൊഞ്ച് കണ്ടാൽ കണ്ണെടുക്കൂല, ​കൈയിൽ കിട്ടിയാൽ താഴെ വയ്ക്കൂല!

മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ചിപ്സെറ്റിന് പിന്തുണ നൽകാനായി 4GB / 6GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും എത്തുന്നു.

നിലവിൽ ഇന്റേണൽ സ്റ്റോറേജായി 128ജിബി മാത്രമേ ലഭ്യമാകുന്നുള്ളൂ എങ്കിലും മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷൻ റിയൽമി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഇതിന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

സ്മാർട്ട്ഫോണിലെ ആകർഷക വിഭാഗമായ ക്യാമറ യൂണിറ്റിലേക്ക് വന്നാൽ, റിയൽമി നാർസോ എൻ65 5ജിയുടെ ക്യാമറ യൂണിറ്റിനെ നയിക്കുന്നത് f/1.8 അപ്പേർച്ചർ ഉള്ള 50MP ​പ്രൈമറി ക്യാമറയാണ്. ഫ്രണ്ടിൽ ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറയും നാർസോ എൻ65 5ജിയിൽ നൽകിയിരിക്കുന്നു.

മൊഞ്ച് കണ്ടാൽ കണ്ണെടുക്കൂല, ​കൈയിൽ കിട്ടിയാൽ താഴെ വയ്ക്കൂല!

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 a, ബ്ലൂടൂത്ത്, GPS5, ഗ്ലോനാസ്, ഗലീലിയോ, QZSS, യുഎസ്ബി ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.

വെള്ളത്തിൻ്റെയും പൊടിയുടെയും അ‌പകടങ്ങൾ ഒഴിവാക്കാൻ IP54 റേറ്റിങ്ങോടെയാണ് ഈ റിയൽമി നാർസോ എൻ65 5ജി എത്തുന്നത്. മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഈ 5ജി ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്. രണ്ട് വേരിയൻ്റുകളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

റിയൽമി നാർസോ എൻ65 5ജിയു​ടെ 4 ജിബി റാം+ 128 ജിബി സ്റ്റോറേജ് അ‌ടിസ്ഥാന വേരിയന്റ് 11,499 രൂപ വിലയിലും 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 12,499 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ചില ഡിസ്കൗണ്ടുകളും ലഭ്യമാണ്. ആമസോൺ വഴിയാണ് വിൽപ്പന.

തുടക്കത്തിൽ റിയൽമി നാർസോ എൻ65 5ജി വാങ്ങുന്നവർക്ക് 1000 രൂപയുടെ കൂപ്പൺ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഈ ഫോണിന്റെ വേരിയന്റുകളുടെ വില യഥാക്രമം 10499, 11499 എന്നീ നിലയിലേക്ക് കുറയ്ക്കാൻ സാധിക്കും. മേയ് 31, ഉച്ചയ്ക്ക് 12 മുതൽ ആണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. 2024 ജൂൺ 4 വരെയാകും ഓഫർ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
Realme Narzo N65 5G has been launched in India as the latest addition to the Realme Narzo series. Its 4GB RAM + 128GB storage base variant is priced at Rs 11,499 and the 6GB RAM + 128GB storage variant is priced at Rs 12,499. As part of the launch offer, a coupon of Rs.1000 is initially available. So it will be available for Rs 10499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X