എപ്പോൾ വേണേലും വില കൂടാം! റിയൽമി 5ജി ഫോൺ വെറും 8500 രൂപ വിലയിൽ വാങ്ങാൻ അവസരം
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും സ്മാർട്ട്ഫോണുകൾ കൂടുതലും അവയുടെ യഥാർഥ ലോഞ്ച് വിലയിൽ ആണ് ലിസ്റ്റ് ചെയ്യുക. ഡിസ്കൗണ്ടിനായി ബാങ്ക് ഓഫറും ചിലപ്പോൾ നൽകും. എന്നാൽ ലോഞ്ച് ചെയ്ത് ഏതാനും നാൾ കഴിയുന്നതോടെ ചില മോഡലുകൾക്ക് ഈ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഡയറക്ട് ഡിസ്കൗണ്ട് നൽകാറുണ്ട്. അതിനാൽ കുറഞ്ഞ വിലയിൽ ഫോണുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നു. എന്നാൽ ഈ ഡിസ്കൗണ്ട് എത്ര നാൾ ലഭ്യമാകും എന്ന് ആർക്കും പ്രവചിക്കുക സാധ്യമല്ല. ഇപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ റിയൽമിയുടെ ഒരു ബജറ്റ് 5ജി ഫോൺ വളരെ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
കഴിഞ്ഞ വർഷം മേയിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ എൻ65 5ജി ( Realme NARZO N65 5G) ആണ് ഇപ്പോൾ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 4ജിബി റാം+ 128ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 11,499 രൂപയും 6ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം റിയൽമി നാർസോ എൻ65 5ജി 4ജിബി വേരിയന്റ് 10,831 രൂപ വിലയിലും 6ജിബി റാം വേരിയന്റ് 11,018 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് മോഡലുകൾക്കു 1200 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ കുറഞ്ഞത് 9,631 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
അതേസമയം ആമസോൺ വഴിയാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വില ഫ്ലിപ്പ്കാർട്ടിലേതിനെക്കാൾ കുറയും. അതായത് 4ജിബി റാം വേരിയന്റ് 10,499 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 6ജിബി വേരിയന്റ് 11,249 രൂപ വിലയിലും. എന്നാൽ 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാൽ 10499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയൽമി നാർസോ എൻ65 5ജി അടിസ്ഥാന മോഡൽ കുറഞ്ഞത് 8500 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ ആമസോണിലെ ഡീൽ ഉപയോക്താക്കളെ സഹായിക്കുന്നു. 6GB വരെ വെർച്വൽ റാം ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ റിയൽമി 5ജി ഫോണിലുണ്ട്.
റിയൽമി നാർസോ N65 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ, 50/60/90/ 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറ, ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
IP54 റേറ്റിങ്ങോടെയാണ് ഈ റിയൽമി നാർസോ എൻ65 5ജി എത്തുന്നത്. മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഈ 5ജി ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്. ആംബർ ഗോൾഡ്, ഡീപ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








