10001mAh ബാറ്ററിയുടെ പവർ അറിയണ്ടേ! റിയൽമി നാർസോ പവർ 5G വിൽപ്പന തുടങ്ങി; 4000 രൂപ ഡിസ്കൗണ്ട്
10001mAh ബാറ്ററി ശേഷിയുമായി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമിയുടെ നാർസോ സീരീസ് സ്മാർട്ട്ഫോണായ റിയൽമി നാർസോ പവർ 5ജി (realme NARZO Power 5G) യുടെ 12 മണിക്കൂർ നീണ്ട് നിൽക്കുന്ന ആദ്യ വിൽപ്പന ഇന്ന് തുടങ്ങി. റിയൽമി ഓൺലൈൻ സ്റ്റോർ, ആമസോൺ എന്നിവ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ഡിസ്കൗണ്ടുകളാണ് ഇതിന് ലഭ്യമാക്കിയിരിക്കുന്നത്.
റിയൽമി നാർസോ പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആണ് വില. ഇപ്പോൾ വാങ്ങിയാൽ 4000 രൂപ ഡിസ്കൗണ്ടിൽ ഇത് വാങ്ങാനാകും. അതായത് 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും ആണ് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്നത്.

ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 23999 രൂപ, 25999 രൂപ വിലകളിൽ ഈ റിയൽമി സ്മാർട്ട്ഫോൺ വാങ്ങാനാകും. 6 മാസ നോ കോസ്റ്റ് EMI, 2999 രൂപ വിലമതിക്കുന്ന 4 വർഷത്തെ സൗജന്യ ബാറ്ററി വാറന്റി എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയൽമി നാർസോ പവർ 5ജിക്ക് ഒപ്പം ലഭ്യമാകും.
ടൈറ്റൻ സിൽവർ, ടൈറ്റൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി നാർസോ പവർ 5ജി എത്തിയിട്ടുള്ളത്. ട്രാൻസ്‌വ്യൂ ഡിസൈൻ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 14GB വരെ വെർച്വൽ റാം, 7000mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം എന്നിവയും റിയൽമി നാർസോ പവർ 5ജിയിലുണ്ട്.

പ്രധാന ഫീച്ചറുകൾ
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്. 80W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്ന 10001mAh ടൈറ്റൻ ബാറ്ററി ബാറ്ററി ആണ് നാർസോ പവർ 5ജിയുടെ മുഖ്യ ആകർഷണം. ഇത് "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നീ ഫീച്ചറുകളോടെ എത്തുന്നു.
27W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് പിന്തുണയും റിയൽമി നാർസോ പവർ 5ജിക്ക് ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സലുകൾ) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP സെൽഫി ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 162.26×76.15×9.08mm വലിപ്പവും 219 ഗ്രാം ഭാരവും ആണ് റിയൽമി നാർസോ പവർ 5ജിക്ക് ഉള്ളത്.


Click it and Unblock the Notifications











