ബാറ്ററിയിൽ ചാമ്പ്യൻ ഇതുതന്നെ! 10001mAh ബാറ്ററിയുമായി റിയൽമി നാർസോ പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
റിയൽമി ഇന്ത്യയിൽ 10001mAh ബാറ്ററി ശേഷിയുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. നേരത്തെ റിയൽമി പി4 സീരീസിൽ റിയൽമി പി4 പവർ 5ജി എന്ന മോഡൽ 10001mAh ബാറ്ററി ശേഷി സഹിതം റിയൽമി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നാർസോ സീരീസിലും 10001mAh ബാറ്ററി സഹിതം റിയൽമി നാർസോ പവർ 5ജി (realme NARZO Power 5G) എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതോടെ ഇന്ത്യയിൽ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള രണ്ട് സ്മാർട്ട്ഫോണുകളും റിയൽമിയുടേതായി. മറ്റൊരു കമ്പനിക്കും ഇന്ത്യയിൽ ഇത്ര വലിയ ബാറ്ററി ശേഷിയുള്ള ഫോണുകളില്ല.
വലിയ ബാറ്ററി ശേഷി തന്നെയാണ് റിയൽമി നാർസോ പവർ 5ജിയുടെ മുഖ്യ ആകർഷണം, എന്നാൽ ഇതിലെ മറ്റ് ഫീച്ചറുകളും ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ തൃപ്തിപ്പെടുത്തും വിധത്തിലുള്ളതാണ്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G സിസ്റ്റം-ഓൺ-ചിപ്പ് (SoC) കരുത്തിലാണ് ഈ റിയൽമി ഫോൺ എത്തിയിതിക്കുന്നത്. കൂടാതെ ഹൈപ്പർവിഷൻ+ AI ചിപ്പ് ഉപയോഗിച്ച് 90fps BGMI ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.

14GB വരെ വെർച്വൽ റാം, 7000mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം എന്നിവയും റിയൽമി നാർസോ പവർ 5ജിയിലുണ്ട്. ട്രാൻസ്‌വ്യൂ ഡിസൈൻ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, നിരവധി എഐ ഫീച്ചറുകൾ, ബാറ്ററി മിലിട്ടറി-ഗ്രേഡ് ഈട്, TÜV റൈൻലാൻഡ് 5-സ്റ്റാർ ബാറ്ററി സർട്ടിഫിക്കേഷൻ തുടങ്ങി അനേകം ഫീച്ചറുകളും ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (1280 × 2800 പിക്സലുകൾ) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് നാർസോ പവർ 5ജി റിയൽമി അവതരിപ്പിച്ചിരിക്കുന്നത്.

2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്. Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ, IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
80W ഫാസ്റ്റ് ചാർജിങ് സഹിതം 10001mAh ടൈറ്റൻ ബാറ്ററി ബാറ്ററി ആണ് നാർസോ പവർ 5ജിയിലുള്ളത്. ഇത് "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നീ ഫീച്ചറുകളോടെ എത്തുന്നു. 27W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് ഫീച്ചറുകളുമുണ്ട്. വലിയ ബാറ്ററി ശേഷിയുണ്ടെങ്കിലും വെറും 219 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം, 162.26×76.15×9.08mm ആണ് വലിപ്പം.

വിലയും ലഭ്യതയും
റിയൽമി നാർസോ പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഇവ യഥാക്രമം 23999 രൂപ, 25999 രൂപ വിലകളിൽ വാങ്ങാനാകും.
6 മാസ നോ കോസ്റ്റ് EMI, 2999 രൂപ വിലമതിക്കുന്ന 4 വർഷത്തെ സൗജന്യ ബാറ്ററി വാറന്റി എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാകും. ടൈറ്റൻ സിൽവർ, ടൈറ്റൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. റിയൽമി ഓൺലൈൻ സ്റ്റോ, ആമസോൺ എന്നിവ വഴിയാണ് വാങ്ങാനാകുക. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിമിതകാല ഫസ്റ്റ് സെയിൽ മാർച്ച് 10ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും.


Click it and Unblock the Notifications








