Home
Mobile

തോൽപ്പിക്കാൻ ആരുണ്ട്! ഇന്ത്യയിൽ വീണ്ടും 10001mAh ബാറ്ററി; റിയൽമി നാർസോ പവർ 5G മാർച്ച് 5ന് എത്തും

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് 10,001mAh ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ കൂടി റിയൽമിയുടെ വകയായി എത്താൻ പോകുന്നു, റിയൽമി നാർസോ പവർ 5ജി (realme Narzo Power 5G) എന്നാണ് ഇതിന്റെ പേര്. നേരത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ, 10,000mAhന് മുകളിൽ ബാറ്ററി ശേഷി അ‌വതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ എന്നീ പ്രത്യേകതകളുമായി റിയൽമി പി4 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും 10,001mAh ബാറ്ററി ശേഷി അ‌വതരിപ്പിച്ചുകൊണ്ട് ബാറ്ററി മികവിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ റിയൽമി തയാറെടുത്തിരിക്കുന്നു.

മാർച്ച് 5ന് റിയൽമി നാർസോ പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഈ ഫോണിന്റെ പ്രധാന പ്രത്യേകതയായി റിയൽമി എടുത്തുകാണിച്ചിരിക്കുന്നത് 10,001 mAh ബാറ്ററി ശേഷി തന്നെയാണ്. റിയൽമി പി4 പവർ 5ജി ഇറങ്ങിയ ശേഷവും മറ്റ് കമ്പനികൾക്ക് ഇന്ത്യയിൽ ഇത്ര വലിയ ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

വീണ്ടും 10001mAh ബാറ്ററി; റിയൽമി നാർസോ പവർ 5G മാർച്ച് 5ന് എത്തും

ഈ ഒരു സാഹചര്യം നിലനിൽക്കെയാണ് റിയൽമി 10,001 mAh ബാറ്ററി മാജിക് വീണ്ടും റിയൽമി നാർസോ പവർ 5ജിയിലൂടെ പുറത്തെടുക്കുന്നത്. ഇത് എത്തുന്നതോടെ ഇന്ത്യയിൽ ഏറ്റവുമധികം ബാറ്ററി ശേഷിയുള്ള രണ്ട് സ്മാർട്ട്ഫോൺ മോഡലുകളും റിയൽമിയുടേതാകും. 4nm നിർമ്മാണ പ്രക്രിയയിൽ നിർമ്മിച്ചതും 2.6GHz വരെ ക്ലോക്ക് സ്പീഡുള്ളതുമായ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

LPDDR4X റാം, UFS 3.1 സ്റ്റോറേജ് എന്നിവയുടെ അ‌കമ്പടിയോടുകൂടിയാണ് നാർസോ പവർ 5ജിയിലെ ഡൈമെൻസിറ്റി 7400 അൾട്രാ 5G പ്രോസസർ എത്തുക എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 6.8 ഇഞ്ച് കർവ്ഡ് AMOLED സ്‌ക്രീനാണ് ഈ റിയൽമി സ്മാർട്ട്ഫോണിൽ ഉണ്ടാകുക. ഇതിന് 144Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉണ്ട്.

വീണ്ടും 10001mAh ബാറ്ററി; റിയൽമി നാർസോ പവർ 5G മാർച്ച് 5ന് എത്തും

1.07 ബില്യൺ കളർ പിന്തുണ, 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഡിസ്‌പ്ലേ സവിശേഷതകളിൽ ഉൾപ്പെടുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP66, IP68, IP69 റേറ്റിംഗുകൾ സഹിതമാണ് റിയൽമി നാർസോ പവർ 5ജി എത്തുകയെന്നതും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ഒഎസ് അ‌പ്ഗ്രേഡുകളും 4 വർഷ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, സോണി IMX882 സെൻസറുള്ള 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ പവർ 5ജിയിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണ, AI ഇമേജിംഗ് ഫീച്ചറുകൾ എന്നിവയും ലഭ്യമാകും.

റിയൽമി നാർസോ പവർ 5ജിയിലെ 10,001mAh ബാറ്ററിക്ക് രണ്ട് ദിവസം വരെ സ്റ്റാൻഡേർഡ് ഉപയോഗം വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. 80W വയർഡ് ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. കൂടാതെ 27W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണയും ഉണ്ട്. അ‌തിനാൽ മറ്റ് ഡി​വൈസുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ ബാങ്കായി പ്രവർത്തിക്കാനും ഈ ഫോണിന് കഴിയും.

വീണ്ടും 10001mAh ബാറ്ററി; റിയൽമി നാർസോ പവർ 5G മാർച്ച് 5ന് എത്തും

റിയൽമി നാർാസോ പവർ 5ജിയുടെ വില സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യ​​മല്ല. മാർച്ച് 5ന് ലോഞ്ച് ചെയ്യുമ്പോഴേ വില ഔദ്യോഗികമായി വെളിപ്പെടുത്താൻ സാധ്യതയുള്ളൂ. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴി ഇത് വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Realme Narzo Power 5G will be launched in India on March 5 with a 10001mAh battery and 80W wired charging support. The smartphone is powered by the MediaTek Dimensity 7400 Ultra 5G chipset. The Realme smartphone will feature a 6.8-inch curved AMOLED screen. It also has an adaptive refresh rate of up to 144Hz.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X