Home
Mobile

റിയൽമി ഡേയ്സ് സെയിൽ: 10001mAh ബാറ്ററിയുള്ള നാർസോ പവർ 5ജിക്ക് ഇപ്പോൾ പുതിയ ഡിസ്കൗണ്ട്

റിയൽമി തങ്ങളുടെ നാർസോ സീരീസിൽ അ‌ടുത്തിടെ അ‌വതരിപ്പിച്ച മോഡലാണ് റിയൽമി നാർസോ പവർ 5ജി (realme NARZO Power 5G). 10001mAh ബാറ്ററി ശേഷിയുണ്ട് എന്നതായിരുന്നു ഈ ഫോണിന്റെ മുഖ്യ ആകർഷണം. ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള രണ്ട് ഫോണുകളും റിയൽമിയുടേത് ആണ്. നാർസോ പവർ 5ജി എത്തുന്നതിന് മുമ്പേ 10001mAh ബാറ്ററിയുമായി ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിക്കപ്പെട്ട റിയൽമി പി4 പവർ 5ജിയാണ് വലിയ ബാറ്ററി ശേഷിയുള്ള മറ്റൊരു മോഡൽ. ഇതിൽ നാർസോ പവർ 5ജി ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമാണ്.

ഇപ്പോൾ ആമസോണിൽ റിയൽമി നാർസോ പവർ ഡേയ്സ് സെയിൽ (realme NARZO Power Days Sale) നടക്കുകയാണ്. ഈ ഓഫർ സെയിലിൽ റിയൽമി നാർസോ പവർ 5ജി ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ ആണ് ഈ റിയൽമി ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. അ‌ന്ന് ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നു എങ്കിലും പിന്നീട് അ‌വ അ‌വസാനിച്ചു.

10001mAh ബാറ്ററിയുള്ള റിയൽമി നാർസോ പവർ 5ജിക്ക് പുതിയ ഡിസ്കൗണ്ട്
Also Read

റിയൽമി നാർസോ പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോൾ റിയൽമി ഡേയ്സ് സെയിലിൽ കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും സഹിതം പുതിയ ഡിസ്കൗണ്ടുകളോടെയാണ് ഈ ഫോൺ ആമസോണിൽ വിൽക്കുന്നത്.

റിയൽമി നാർസോ പവർ ഡേയ്സ് സെയിലിൽ 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം ആകെ 3000 രൂപയുടെ ഡിസ്കൗണ്ട് ആണ് നാർസോ പവർ 5ജിക്ക് ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 24999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം.

10001mAh ബാറ്ററിയുള്ള റിയൽമി നാർസോ പവർ 5ജിക്ക് പുതിയ ഡിസ്കൗണ്ട്
Also Read

പ്രധാന ഫീച്ചറുകൾ

ബാറ്ററി തന്നെയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം. 10001mAh ടൈറ്റൻ ബാറ്ററി ബാറ്ററി ആണ് നാർസോ പവർ 5ജിയിലുള്ളത്. ഇത് "നെക്സ്റ്റ്-ജെൻ സിലിക്കൺ-കാർബൺ ആനോഡ് ടെക്", "ഡ്യുവൽ-ലെയർ കോട്ടിംഗ് പ്രോസസ്", "സി-പാക്ക് പ്രൊട്ടക്ഷൻ ബോർഡ് ഡിസൈൻ" എന്നീ ഫീച്ചറുകളോടെ എത്തുന്നു. 80W ഫാസ്റ്റ് ചാർജിങ്, 27W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവയും ഇതിലുണ്ട്.

2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്. 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ നാർസോ പവർ 5ജിയിലുണ്ട്.

സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ആണ് നൽകിയിരിക്കുന്നത്. 6.8-ഇഞ്ച് (1280 × 2800 പിക്സലുകൾ) 1.5K AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്.

Also Read
10001mAh ബാറ്ററിയുള്ള റിയൽമി നാർസോ പവർ 5ജിക്ക് പുതിയ ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Amazon is currently running the Realme Narzo Power Days sale. In this sale, you can get the Realme Narzo Power 5G with a discount. The launch price of the Realme Narzo Power 5G was Rs 27,999 for the 8GB + 128GB variant and Rs 29,999 for the 8GB + 256GB variant. Now, with a coupon discount of Rs 1000 and a bank discount of Rs 2000, the total discount on the Narzo Power 5G is Rs 3000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X