റിയല്‍മി നാര്‍സോ സീരിസ് സ്മാർട്ട്ഫോണുകള്‍ ഏപ്രിൽ 21ന് ലോഞ്ച് ചെയ്യും

|

റിയല്‍മിയുടെ പുതിയ നാര്‍സോ സീരിസ് ഫോണുകള്‍ ഏപ്രിൽ 21ന് എത്തുമെന്ന് ടെക് റിപ്പോർട്ടുകൾ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് മാർച്ച് 26-ന് നടക്കാനിരുന്ന റിയല്‍മി നാര്‍സോ 10, റിയല്‍മി നാര്‍സോ 10A ഫോണുകളുടെ ലോഞ്ച് ഏപ്രിൽ 21 ലേക്ക് മാറ്റി വെച്ചത്. ഏപ്രിൽ 20 ന് ശേഷം രാജ്യത്ത് മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും വിൽക്കാൻ ഗവൺമെന്റ് അനുമതി നൽകിയതോടെയാണ് റിയൽമി പുതിയ സീരിസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തീയതി അറിയിച്ചത്.

റിയൽമി

ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മുതലാണ് നാർസോ സീരിസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. മികച്ച ബാറ്ററി ലൈഫിനെ പ്രതിനിധീകരിക്കുന്ന ‘ഫീൽ ദ പവർ' എന്ന ടാഗ്ലൈനോടെയാണ് നാർസോ സീരിസ് സ്മാർട്ട്ഫോണുകൾ എത്തുന്നത്. ജനറേഷൻ Z എന്ന് കൂടി നാർസോയുടെ വിശേഷണമായി ടീസറിൽ വ്യക്തമാക്കുന്നുണ്ട്. മികച്ച ക്യാമറയും മികച്ച പ്രൊസസറും മികച്ച ബാറ്ററിയും ഫോണിനുണ്ടാവും എന്നാണ് റിയൽമി അറിയിച്ചത്.

നാർസോ സീരിസിന്റെ ലോഞ്ച്

നാര്‍സോ 10 സ്മാര്‍ട്‌ഫോണിന് 15,000 രൂപയില്‍ താഴെയാവും വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ മ്യാന്‍മറില്‍ അവതരിപ്പിച്ച റിയല്‍മി 6i സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് നാര്‍സോ 10 എന്നാണ് പ്രതീക്ഷ. റിയല്‍മി 6iയുടെ ബേസ് മോഡലിന് 13,300 രൂപയാണ് വില വരുന്നത്. ഏകദേശം 16,000 ഇന്ത്യൻ രൂപ വില വരുന്ന മറ്റൊരു പതിപ്പും റിയൽമി 6i സ്മാർട്ഫോണിനുണ്ട്. സമാനമായി തായ്‌ലൻഡിൽ കമ്പനി ലോഞ്ച് ചെയ്ത റിയൽമി C3 ഫോണിന്റെ റീബ്രാൻഡഡ്‌ പതിപ്പായിരിക്കും റിയൽമി നാർസോ 10A എന്നാണ് കരുതുന്നത്.

നാര്‍സോ 10

ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി C3 ഫോണിൽ നിന്നും വ്യത്യസ്തമാണ് ഈ ഹാൻഡ്‌സെറ്റ്. 6.5-ഇഞ്ചുള്ള HD+ (720x1,600 പിക്സൽ) ഡിസ്പ്ലേ ആയിരിക്കും റിയൽമി നാർസോ 10 ഫോണിനുണ്ടാവുക. മീഡിയടെക് ഹീലിയോG80 SoC ആണ് ഫോണിന് കരുത്തേകുക. പിൻഭാഗത്ത് ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിനുണ്ടാവുക. 48-മെഗാപിക്സൽ ആയിരിക്കും പ്രൈമറി ഷൂട്ടർ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഷൂട്ടറുമുണ്ടാവും.

5,000mAh ബാറ്ററി

5,000mAh ബാറ്ററി ആയിരിക്കും ഫോണിൽ എന്ന് റിയൽമി അറിയിച്ചിരുന്നു. അതേസമയം മീഡിയടെക് ഹീലിയോ G70 SoC ആണ് നാർസോ 10A ഫോണിലുണ്ടാവുക. 6.5-ഇഞ്ചുള്ള HD+ സ്ക്രീൻ, 5,000mAh ബാറ്ററി എന്നിവയായിരിക്കും മറ്റ് സവിശേഷതകൾ. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഈ ഹാൻഡ്‌സെറ്റിലുണ്ടാവുക. റിയൽമി നാർ‌സോ 10, റിയൽമി നാർ‌സോ 10 എ ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12.30 ന് IST ആരംഭിച്ച് യൂട്യൂബിൽ ഓൺ‌ലൈനിൽ സ്ട്രീം ചെയ്യും. ലോക്ക്ഡൗണിന് മുമ്പായി ലോഞ്ച് അവതരണ വീഡിയോ റെക്കോർഡ് ചെയ്‌തതായി റിയൽമി പറഞ്ഞു.

Best Mobiles in India

English summary
Realme has announced a new launch date for its youth-centric Narzo series. The Narzo 10 and Narzo 10A phones are now set to be unveiled on April 21. The company was supposed to launch the two phones in March but due to the nationwide lockdown to curb the spread of coronavirus, all launches from Realme were suspended.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X