15000 രൂപയിൽ താഴെ വിലയ്ക്ക് രണ്ട് 50MP ക്യാമറകൾ ഈ ഫോണിലല്ലാതെ വേറെ കിട്ടില്ല! പുതിയ ഡീലുമായി റിയൽമി
റിയൽമി അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിൽ മികച്ച ഫീച്ചറുകൾ ന്യായമായ വിലയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മോഡലാണ് റിയൽമി നാർസോ 90 5ജി (realme narzo 90 5G). രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 ഡിസംബറിലാണ് റിയൽമി നാർസോ 90 സീരീസ് പുറത്തിറങ്ങിയത്. ഈ സീരീസിലെ ടോപ് മോഡലായ നാർസോ 90 5ജി ഇപ്പോൾ ആമസോണിൽ സ്പെഷൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഫെബ്രുവരി 20 മുതൽ 24 വരെ റിയൽമി നാർസോ സൂപ്പർ സേവർ ഡേയ്സ് എന്ന പേരിൽ നടക്കുന്ന ഓഫർ സെയിലിന്റെ ഭാഗമായാണ് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്ത്, വിൽപ്പനയ്ക്ക് എത്തുമ്പോൾ റിയൽമി നാർസോ 90 5ജി 6GB + 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 15,999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാൻ ലഭ്യമായിരുന്നു.

എന്നാലിപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ നാർസോ 90 5ജി സ്വന്തമാക്കാൻ ആമസോൺ റിയൽമി നാർസോ സൂപ്പർ സേവർ ഡേയ്സ് ഓഫർ സെയിലിൽ അവസരമുണ്ട്. ഈ സ്പെഷൽ സെയിലിന്റെ ഭാഗമായി 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ മോഡലിന് ലഭ്യമാണ്.
ഇങ്ങനെ ആകെ 2000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 16999 രൂപ എന്ന വിലയ്ക്ക് പകരം 14999 രൂപ വിലയിൽ ഇതിന്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. സിൽവർ, ബ്ലാക്ക്, വിക്ടറി ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് റിയൽമി നാർസോ 90 5ജി ലഭ്യമായിട്ടുള്ളത്.

റിയൽമി നാർസോ 90 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇതിൽ രണ്ട് 50MP ക്യാമറകൾ ഉണ്ട് എന്നതാണ്. 15000 രൂപയിൽ താഴെ വിലയിൽ നിലവിൽ രണ്ട് 50MP ക്യാമറകൾ ലഭ്യമായ മറ്റൊരു സ്മാർട്ട്ഫോൺ കാണാനാകില്ല. മാത്രമല്ല, ഈ രണ്ട് 50MP ക്യാമറകളിലൊന്ന് ഫ്രണ്ട് ക്യാമറയാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ വിലയിൽ ഇത്ര മികച്ച സെൽഫി ക്യാമറയുള്ള വേറെ അധികം ഫോണുകൾ ഇല്ല.
ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് നാർസോ 90 5ജിയുടെ കരുത്ത്. 50MP മെയിൻ ക്യാമറയ്ക്ക് ഒപ്പം 2MP ഡെപ്ത് സെൻസർ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. പുറമേ 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് മറ്റൊരു ആകർഷണം. ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് എന്നിവ സഹിതമാണ് ഇത് എത്തുന്നത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








