പേര് മറക്കേണ്ട...! റിയൽമി നിയോ 7SE, റിയൽമി നിയോ7x; പുത്തൻ സ്മാർട്ട്ഫോണുകൾ കളത്തിലേക്ക്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കാൻ തയാറെടുക്കുന്നു. ഫെബ്രുവരി 25ന് റിയൽമി നിയോ 7SE (realme Neo7 SE), റിയൽമി നിയോ7x (realme Neo7x) എന്നിവ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 8400-MAX ചിപ്സെറ്റ് കരുത്തിലാണ് റിയൽമി നിയോ7 SE എത്തുകയെന്ന് ഇപ്പോൾ സ്ഥീരീകരിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ, സൂപ്പർ ലോംഗ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും എസ്ഇ മോഡലെന്നും കമ്പനി വെളിപ്പെടുത്തി. സിൽവർ, ബ്ലാക്ക്, ബ്ലൂ നിറങ്ങളിലാണ് നിയോ7 SE ലഭ്യമാകുക. പ്ലാസ്റ്റിക് ഫ്രെയിമും റിയർപാനലുമാണ് ഇതിനുണ്ടാകുക.
റിയൽമി നിയോ7 SE യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: വരാൻ പോകുന്ന ഈ ഫോണിന്റെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. ഇത് പ്രകാരം, 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz OLED ഡിസ്പ്ലേയാണ് ഇതിലുണ്ടാകുക. 3.25GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8400-MAX 4nm പ്രൊസസർ സഹിതമാണ് ഈ ഫോൺ എത്തുന്നത് എന്ന സ്ഥിരീകരിച്ചിട്ടുണ്ട്.

മാലി G720 MC6 GPU, 12GB/ 16GB LPDDR5X റാം, 256GB/ 512GB/ 1TB സ്റ്റോറേജ് എന്നിവ ഇതിലുണ്ടാകും, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആയിരിക്കും പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറ (1/1.95″ സെൻസർ, സോണി IMX882 സെൻസർ, OIS, f/1.88 അപ്പർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ) എന്നിവ പ്രതീക്ഷിക്കുന്നു.
ഫ്രണ്ടിൽ സോണി സെൻസറുള്ള 16MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.45 അപ്പർച്ചർ) റിയൽമി നിയോ7 SE ൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.4, GPS: L1+L5, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയൊക്കെയാണ് പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ.

റിയൽമി നിയോ7xൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ലഭ്യമായിട്ടുള്ള ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം, ഇതിൽ 6.67-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയുണ്ടാകും. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 4nm ചിപ്സെറ്റ് ആകും ഇതിൽ ഉണ്ടാകുക (ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല).
അഡ്രിനോ 810 GPU, 8GB GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. 50MP പിൻ ക്യാമറ LED ഫ്ലാഷ്, 2MP പോർട്രെയിറ്റ് ക്യാമറ, 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിൽ ഉള്ളതായാണ് പറയപ്പെടുന്നത്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, 80W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ. ഒരു ബജറ്റ് സ്മാർട്ട്ഫോണായിരിക്കും ഇത്. റിയൽമി നിയോ7xന് 1000 യുവാൻ (ഏകദേശം 11,910 രൂപ) ആയിരിക്കും വില. ഇത് ആഗോളതലത്തിൽ റിയൽമി 14 5G/ റിയൽമി P3 5G എന്നീ പേരുകളിലൊന്നിൽ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications








