Home
Mobile

ഇതൊക്കെയുണ്ടെങ്കിൽ പൂരം പൊളിപൊളിക്കും..! റിയൽമി നിയോ 7എക്സ് നൽകുന്നത് കിടിലൻ ഫീച്ചറുകൾ

സ്മാർട്ട് ഫോൺ യുഗം ആരംഭിച്ച് മുതൽ ഉപയോക്താക്കൾ പുതിയ ഫീച്ചറുകൾ ലഭിക്കാൻ കാത്തിരിക്കുകയാണ്. ഉപയോക്താക്കളുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് ഫീച്ചറുകൾ ലഭ്യമാക്കാൻ കസമ്പനികളും മത്സരിക്കുന്നുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ഫോണുകൾക്ക് എന്തെങ്കിലും പുതിയ പ്രത്യേകതകളുണ്ടാകും. അല്ലെങ്കിൽ അവ വിപണയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ മടങ്ങേണ്ടി വരും. അതിനാൽ തന്നെ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ ഇത് കാര്യമായി പരിഗണിക്കുന്നുണ്ട്. വിപണിയിലെ മത്സരത്തോട് പിടിച്ചുനിൽക്കാനായി പുതുമ കൊണ്ടുവരാൻ ഇവർ തയ്യാറാകാറുമുണ്ട്. അതിനാൽ തന്നെ ഓരോ ഫോണും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരും അക്ഷമരായി ഇതിന്റെ ഫീച്ചറുകളുടെ പിന്നാലെയാവും. ഏതാണ് പുതിയ ഫീച്ചർ എന്ന് ചിന്തിക്കുന്നവരാകും ഉപയോക്താക്കൾ.

ഇപ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി നിയോ 7എക്സി (Realme Neo 7x)ന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. എന്നാൽ കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഫെബ്രുവരി 25ന് ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫോണിന്റെ വില, ഡിസൈൻ, ബാറ്ററി എന്നിവയെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

റിയൽമി നിയോ 7എക്സ് നൽകുന്നത് കിടിലൻ ഫീച്ചറുകൾ

മികച്ച സ്വീകാര്യത ലഭിച്ച റിയൽമി GT നിയോ 6, GT നിയോ 6 SE എന്നീ മോഡലുകളുടെ അപ്ഗ്രേഡാണ് റിയൽമി നിയോ 7 എക്സ്. മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ പുറത്തു വരാനിരിക്കുന്ന റിയൽമി നിയോ 7 സീരീസിന്റെ കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിങ്ങിനു മുൻപ് ലഭ്യമാകും എന്നാണു പ്രതീക്ഷിക്കുന്നത്.

റിയൽമി ഇതിനകം തന്നെ നിയോ 7എക്സ് ഫോണിനുള്ള പ്രീ-ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക റിയൽമി ചൈന ഇ-സ്റ്റോർ അല്ലെങ്കിൽ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ഫോൺ ബുക്ക് ചെയ്യാം. സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിലെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഉണ്ടാകുമെന്ന് പ്രതീക്ഷ.

റിയൽമി നിയോ 7എക്സ് നിരവധി മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്. 7.97mm ൽ കനം കുറഞ്ഞ ബോഡിയാണ് പ്രധാന സവിശേഷത. അടുത്തിടെ റിയൽമി പുറത്തിറക്കിയ സ്‌നാപ്ഡ്രോൺ 6 ജെൻ 4 ടീഇ നൽകുന്ന ലോകത്തിലെ ആദ്യത്തെ ഫോണായിരിക്കും റിയൽമി 7 എക്സ്. മാത്രമല്ല, റിയൽമി ജിടി 7 പ്രോ റേസിംഗ് എഡിഷനിൽ കാണപ്പെടുന്ന 'ബൈപാസ് ചാർജിംഗ് ' സാങ്കേതികവിദ്യയും ഇതിലുണ്ട്.

ബേസിക് മോഡലിന് സമാനമായ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ലഭിക്കും. കൂടുതൽ ശക്തമായ 4nm മീഡിയാടെക് ഡയമെൻസിറ്റി 8400 അൾട്രാ പ്രൊസസറാണ് റിയൽമി നിയോ 7 എക്‌സിൽ നൽകിയിരിക്കുന്നത്. 128ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് എന്നിവയാണ് സ്റ്റോറേജ് കപ്പാസിറ്റി.

50എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ,16 എംപി സെൽഫി ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സജ്ജീകരണം. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി ഫോണിന് IP68, IP69 റേറ്റിങ് നൽകിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഇന്ത്യ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ആഗോള വിപണികളിൽ റിയൽമി നിയോ 7എക്സ്, റിയൽമി 14 5G, അല്ലെങ്കിൽ റിയൽമി P3 ,5G പോലുള്ള വ്യത്യസ്ത പേരുകളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങളുണ്ട്. മലേഷ്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ കമ്പനി ഇതുവരെ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Best Mobiles in India

English summary
Realme Neo 7x, launching on February 25 in China, will be the first device to feature the Snapdragon 6 Gen 4 SoC. The smartphone is equipped with a 6,000mAh battery and boasts a lightweight, ultra-thin 7.97mm design, along with advanced “bypass charging” technology for better gaming performance. Additionally, it will have IP66, IP68, and IP69 dust and water resistance ratings for added durability.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X