ഇതുപോലൊന്ന് നമുക്കും വേണം; 8000mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്; റിയൽമി നിയോ 8 ലോഞ്ച് ചെയ്തു
റിയൽമി തങ്ങളുടെ നിയോ സീരീസിലേക്ക് ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി റിയൽമി നിയോ 8 (realme Neo8) എന്ന മോഡലാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപോലൊരു സ്മാർട്ട്ഫോൺ റിയൽമി ഇന്ത്യയിലും അവതരിപ്പിച്ചാൽ നന്നായിരുന്നു എന്ന് പറയത്തക്ക വിധം മികച്ച ഫീച്ചറുകളോടെയാണ് റിയൽമി നിയോ 8 എത്തിയിരിക്കുന്നത്. മെറ്റൽ ഫ്രെയിം, ഗ്ലാസ് ബാക്ക് കവർ, മനോഹരമായ വലിയ വൃത്താകൃതിയിലുള്ള കോണുകൾ, IP66+IP68+IP69 ഫുൾ-ലെവൽ പൊടി, ജല പ്രതിരോധം, സ്കൈ മാപ്പ്, അൾട്രാസോണിക് 3D ഫിംഗർപ്രിന്റ് സെൻസർ, ക്രിസ്റ്റൽ ആർമർ ഗ്ലാസ് ഉൾപ്പെടെ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
ഫ്ലാഗ്ഷിപ്പ് M14 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിച്ച് തയാറാക്കിയ പുതിയ 165Hz സാംസങ് സ്കൈ സ്‌ക്രീൻ ആണ് ഇതിലുള്ളത്. 3800Hz തൽക്ഷണ ടച്ച് സാമ്പിൾ റേറ്റ് പിന്തുണയ്ക്കുന്ന കസ്റ്റം-ഡിസൈൻ ടച്ച് ചിപ്പ്, പുതിയ ഗ്രീൻ ഫീൽഡ് ഐ പ്രൊട്ടക്ഷൻ ഫീച്ചർ, കൂളിംഗ് സിസ്റ്റം, സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം, നെക്സ്റ്റ് ജനറേഷൻ GT പെർഫോമൻസ് എഞ്ചിൻ തുടങ്ങി ഇതിലെ ഫീച്ചറുകളുടെ നിര വളരെ വലുതാണ്.

ഫോട്ടോഗ്രഫിയുടെ കാര്യമെടുത്താൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സോണി IMX896 50MP മെയിൻ ക്യാമറ, 1x-4x സൂം കവറേജ്, ലൈവ് ഫോട്ടോ സ്ലോ-മോഷൻ റിലീസ്, പുതിയ ടോൺ മോഡ് പ്രീസെറ്റുകൾ, 8K അൾട്രാ-ഹൈ-ഡെഫനിഷൻ ഫോട്ടോകളുടെ നേരിട്ടുള്ള ഔട്ട്‌പുട്ട് എന്നിവയുണ്ട്. 3.5x ഒപ്റ്റിക്കൽ സൂം, 7x ലോസ്‌ലെസ് സൂം, 120x വരെ അൾട്രാ-ഹൈ-ഡെഫനിഷൻ സൂം എന്നിവ പിന്തുണയ്ക്കുന്ന 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ക്യാമറയും 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2772 x 1272 പിക്സൽസ്) സാംസങ് M14 165Hz LTPS OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3800Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, DC ഡിമ്മിംഗ്, ക്രിസ്റ്റൽ ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്. അഡ്രിനോ 840 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള realme UI 7.0ൽ ആണ് പ്രവർത്തനം.
റിയൽമി നിയോ 8ലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 3.5X JN5 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ( f/2.8 അപ്പേർച്ചർ), 4K 60fps വരെ HDR വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.
സെൽഫിക്കും മറ്റുമായി സോണി സെൻസറുള്ള 16MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.45 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, Beidou(B1I+B1C+B2a), GPS(L1+L5), GLONASS(G1), Galileo(E1+E5a), QZSS(L1+L5)(NavIC:L5), NFC, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി, ബൈപാസ് ചാർജിംഗ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സൈബർ പർപ്പിൾ, ഒറിജിൻ വൈറ്റ്, മെച്ച ഗ്രേ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
റിയൽമി നിയോ8 ന്റെ 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 34,180 രൂപ), 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 38,125 രൂപ), 12GB+512GB വേരിയന്റിന് 3099 യുവാൻ (ഏകദേശം 40,760 രൂപ), 16GB+512GB വേരിയന്റിന് 3399 യുവാൻ (ഏകദേശം 44,710 രൂപ), 16GB+1TB വേരിയന്റിന് 3899 യുവാൻ (ഏകദേശം 51,290 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








