Home
Mobile

165Hz സാംസങ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് സ്ഥിരീകരിച്ചു; റിയൽമി നിയോ 8 ലോഞ്ച് ഈ മാസം

റിയൽമി നിയോ 8 എന്ന സ്മാർട്ട്ഫോൺ ജനുവരിയിൽ ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന വിവരം കഴിഞ്ഞ ആഴ്ച തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തിലാണ് ഈ ഫോൺ ലോഞ്ച് ചെയ്യുക എന്ന വിവരവും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കമ്പനി വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ഫീച്ചറുകൾ സംബന്ധിച്ച് ഔദ്യോഗികമായി ചില സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. നിയോ 8 ഡിസ്പ്ലേയ്ക്കായി സാംസങ് M14 ഫ്ലാഗ്ഷിപ്പ് ലുമിനസെൻ്റ് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത് എന്ന് റിയൽമി ഇന്ന് ​ചൈനയിൽ നടന്ന ഒരു ഇവന്റിൽ വച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇത് സ്‌ക്രീൻ ​ബ്രൈറ്റ്നസ് 26% മെച്ചപ്പെടുത്തിയതായി കമ്പനി പറയുന്നു. 6500 നിറ്റ്‌സിൻ്റെ ലോക്കൽ പീക്ക് ​ബ്രൈറ്റ്നസും 3800 നിറ്റ്‌സ് സൺലൈറ്റ് ഡിസ്‌പ്ലേയെ ഇത് പിന്തുണയ്‌ക്കുമെന്നും, 1000 നിറ്റ് മാനുവൽ പീക്ക് ബ്രൈറ്റ്‌നെസും വാഗ്ദാനം ചെയ്യുമെന്നും റിയൽമി വെളിപ്പെടുത്തി. 103% P3 കളർ ഗാമറ്റ്, റിച്ച് കളേഴ്സ്, വ്യത്യസ്ത പാളികൾ എന്നിവ ഈ ഡിസ്പ്ലേയ്ക്ക് ഉണ്ട്.

165Hz സാംസങ് ഡിസ്പ്ലേ സ്ഥിരീകരിച്ചു; റിയൽമി നിയോ 8 ലോഞ്ച് ഈ മാസം

ഇതിലെ സ്‌ക്രീൻ ആയുസ്സ് 50% മെച്ചപ്പെടുത്തി, T95 ബ്രൈറ്റ്‌നെസ് ഡീകേ ടെസ്റ്റ് ഫലം 1500 മണിക്കൂർ വരെയാണ്. സാധാരണ 144Hz സ്‌ക്രീനുകളെ അപേക്ഷിച്ച് ഈ ഡിസ്പ്ലേയുടെ ഊർജ ഉപഭോഗം 16% കുറഞ്ഞതായി റിയൽമി പറഞ്ഞു. റിയൽമി നിയോ 8ലെ 165fps സ്‌ക്രീൻ വേഗതയേറിയ പ്രവർത്തനവും സുഗമമായ ഗെയിമിംഗും വാഗ്ദാനം ചെയ്യുന്നു.

മുൻഗാമിയെ അപേക്ഷിച്ച് നിയോ 8-ൽ ഫ്രെയിം റേറ്റ് 27 ശതമാനവും പ്രതികരണശേഷി 12 ശതമാനവും വർദ്ധിച്ചു. നേറ്റീവ് 165fps ഉള്ള 30-ലധികം മൊബൈൽ ഗെയിമുകളെ ഈ ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. 3800Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റും 360Hz ടെൻ-ഫിംഗർ ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള കസ്റ്റമൈസ്ഡ് മാജിക് ടച്ച് ചിപ്പ് ഫീച്ചർ ചെയ്യുന്ന ന്യൂജനറേഷൻ മാജിക് ടച്ച് കൺട്രോൾ ഈ ഫോണിലുണ്ട്.

റിയൽമി നിയോ 8-ലെ പ്രീമിയം ലെവൽ ടച്ച് ഡിസ്‌പ്ലേ സിൻക്രൊണൈസേഷൻ ടെക്നോളജി സുഗമവും സുസ്ഥിരവും പ്രതികരിക്കുന്നതുമായ ക്ലിക്കുകളും സ്വൈപ്പുകളും ഉറപ്പാക്കുന്നു, ടച്ച് പ്രതികരണത്തിൽ 8 എംഎസ് മെച്ചപ്പെടുത്തൽ ഉണ്ട്. പുതുതായി നവീകരിച്ച ഗ്രീൻ ഫീൽഡ് ഐ പ്രൊട്ടക്ഷൻ ഫ്ലാഗ്ഷിപ്പ്-ലെവൽ ഫുൾ ബ്രൈറ്റ്‌നസ് ഡിസി ഡിമ്മിംഗ്, പൂജ്യത്തിനടുത്തുള്ള ഫ്ലിക്കർ, 0.05-ൽ താഴെയുള്ള എസ്‌വിഎം, TÜV റൈൻലാൻഡ് സാക്ഷ്യപ്പെടുത്തിയ ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റ് ഐ പ്രൊട്ടക്ഷൻ എന്നിവ നൽകുന്നു.

കൂടാതെ കണ്ണിന്റെ സുരക്ഷയ്ക്കായി എഐ പിന്തുണയുള്ള ആക്ടീവ് ഐ പ്രൊട്ടക്ഷനും ഈ ഫോണിലുണ്ട്. ഇത് കണ്ണിന്റെ ക്ഷീണം തിരിച്ചറിയുകയും കണ്ണുകൾ സംരക്ഷിക്കാൻ , ഉപയോക്താക്കളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ശാന്തമായ കളർ താപനില ക്രമീകരിക്കുന്നു. സുതാര്യമായ RGB ഡിസൈനും ഐക്കണിക് എവേണിംഗ് ഹാലോ എലമെൻ്റും റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

അ‌ടുത്ത ആഴ്ച റിയൽമി നിയോ 8 ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ ലോഞ്ച് തിയതി ഉടൻ പുറത്തുവിടും., 6.71-ഇഞ്ച് 1.5Hz LTPO ക്വാഡ്-കർവ് സ്‌ക്രീൻ, 24GB വരെ റാം, 1TB വരെ സ്‌റ്റോറേജ്, 50MP+ 50MP+ 200MP റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, IP69K റേറ്റിങ്, 120W വയർഡ് ഫ്ലാഷ് ചാർജിംഗ് + 80W വയർലെസ് ഫ്ലാഷ് ചാർജിംഗ് സഹിതം 7200mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
165Hz Samsung display confirmed on Realme Neo8 model The phone comes with a Snapdragon 8 Gen 5 chip. Realme Neo8 will use Samsung M14 flagship luminescent material. AI-powered active eye protection detects eye fatigue in all situations, proactively reminds users to protect their eyes, and intelligently adjusts the soothing color temperature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X