7200mAh ബാറ്ററി, 200MP ക്യാമറ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്; റിയൽമി നിയോ 8 ലോഞ്ച് ജനുവരി 22ന്
റിയൽമി അടുത്തതായി പുറത്തിറക്കാൻ പോകുന്ന റിയൽമി നിയോ 8 (realme Neo 8) എന്ന മോഡലിന്റെ ഫീച്ചറുകളും ടീസറുമെല്ലാം കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും എപ്പോഴാണ് ഇത് ലോഞ്ച് ചെയ്യുക എന്ന ചോദ്യം കഴിഞ്ഞ ദിവസം വരെ അവശേഷിച്ചു. ഇപ്പോൾ ലോഞ്ച് തിയതി സംബന്ധിച്ച സംശയങ്ങൾക്ക് അവസാനമായിരിക്കുന്നു. റിയൽമി നിയോ 8 5ജി ജനുവരി 22ന് ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിലെ പല ഫീച്ചറുകളും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഡിസ്പ്ലേ ഫീച്ചറുകൾ കഴിഞ്ഞ ദിവസം ഒരു ഇവന്റിൽ വച്ച് വളരെ വിശദമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മികച്ച ഫീച്ചറുകൾ അണിനിരക്കുന്ന ഒരു ശക്തൻ സ്മാർട്ട്ഫോൺ ആയിട്ടാണ് റിയൽമി നിയോ 8 എത്തുക എന്ന് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഈ റിയൽമി ഫോൺ എത്തുന്നത്. പ്രീമിയം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ന്റെ അതേ ഫ്ലാഗ്ഷിപ്പ് ആർക്കിടെക്ചറും പ്രോസസ്സും ഉൾക്കൊള്ളുന്നതാണ് ഈ ചിപ് എന്നത് ശ്രദ്ധേയമാണ്.

നേറ്റീവ് 165 FPS മോഡുകൾ വാഗ്ദാനം ചെയ്യുന്ന M14 ലുമിനസെന്റ് മെറ്റീരിയൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 165Hz സാംസങ് സ്കൈ ഡിസ്‌പ്ലേ ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത് എന്ന് കഴിഞ്ഞ ദിവസം റിയൽമി സ്ഥിരീകരിച്ചിരുന്നു. ഫുൾ ബ്രൈറ്റ്നസ് DC ഡിമ്മിംഗിനെ പിന്തുണയ്ക്കുന്ന "ഗ്രീൻ ഫീൽഡ് ഐ പ്രൊട്ടക്ഷൻ" ടെക്നോളജിയും ഈ ഫോണിലുണ്ടാകുമെന്ന് റിയൽമി പറയുന്നു.
ഓരോ ഫ്രെയിമിലും ഒരിക്കൽ മാത്രമേ തെളിച്ചവും ഇരുട്ടും മാറിമാറി വരുന്നുള്ളൂ എന്നതാണ് ഗ്രീൻ ഫീൽഡ് ഐ പ്രൊട്ടക്ഷൻ ടെക്നോളജിയുടെ പ്രത്യേകത. ഇത് പ്രകാശ സ്രോതസ്സ് വേഗത്തിൽ ഓണും ഓഫും ആക്കി തെളിച്ചം നിയന്ത്രിക്കുന്നതിനുള്ള PWM രീതിയേക്കാൾ കണ്ണിന് കൂടുതൽ അനുയോജ്യമാണ്. SVM 0.05 വരെ കുറവാണ്, കൂടാതെ ഫുൾ ബ്രൈറ്റ്നസിൽ ഇത് മിക്കവാറും "ഫ്ലിക്കർ-ഫ്രീ" ആണെന്ന് പറയപ്പെടുന്നു.

ഹാർഡ്‌വെയർ- ലെവൽ ലോ ബ്ലൂ ലൈറ്റ് ഐ പ്രൊട്ടക്ഷൻ പിന്തുണ റിയൽമി നിയോ 8-ൽ ഉണ്ട്. TÜV റൈൻലാൻഡ് ഫ്ലിക്കർ- ഫ്രീ സർട്ടിഫിക്കേഷൻ, ട്രൂ ടോൺ ഡിസ്‌പ്ലേയ്ക്ക് സമാനമായ ഓട്ടോമാറ്റിക് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റ് ഫംഗ്‌ഷൻ സർട്ടിഫിക്കേഷനുകൾ നേടിയാണ് ഈ ഫോൺ എത്തുന്നത്.
165Hz വരെ ഡിസ്‌പ്ലേയുള്ള 6.71-ഇഞ്ച് 1.5Hz LTPO ക്വാഡ്-കർവ്ഡ് സ്‌ക്രീൻ ആണ് റിയൽമി നിയോ 8ൽ ഉണ്ടാകുക. മാന്യമായ പെർഫോമൻസിന് പുറമേ അതിശക്തമായ ബാറ്ററി, ക്യാമറ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യും. 120W വയർഡ് ഫ്ലാഷ് ചാർജിംഗ് + 80W വയർലെസ് ഫ്ലാഷ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് ഈ റിയൽമി ഫോണിലുണ്ടാകുക.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നിയോ 8-ന്റെ മറ്റൊരു ആകർഷണം. 50MP + 50MP + 200MP 3.7x റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാകുക. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും. പെർഫോമൻസ് മികവിനായി 24GB വരെ റാം, 1TB വരെ സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ ഫോൺ എത്തുക.

3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, IP69K റേറ്റിങ്സ് എന്നിവയും റിയൽമി നിയോ 8ൽ ഉള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. സുതാര്യമായ RGB ഡിസൈനും ഐക്കണിക് എവേണിംഗ് ഹാലോ എലമെൻ്റും ഈ ഫോണിൽ ഉണ്ടാകുമെന്ന് റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ടീസറിൽ സൈബർ പർപ്പിൾ കളർ ഓപ്ഷനിൽ ആണ് ഈ ഫോൺ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications








