Home
Mobile

ഇവനൊരു ഒരു സംഭവം തന്നെ! സ്ക്രാച്ചാകില്ല, വീണാലും 'നാലുകാലിൽ', 7000mAh ബാറ്ററി; റിയൽമി നിയോ 7 ​എത്തി

സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷം പകർന്ന് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. റിയൽമിയുടെ നിയോ സീരീസിലെ പുതിയ അ‌ംഗമായി റിയൽമി നിയോ 7 (realme Neo7) ആണ് പുതിയതായി ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കവചിത ആൻ്റി-ഫാൾ സ്ട്രക്ചർ, റൈൻഫോഴ്‌സ്ഡ് മെറ്റൽ സ്ട്രക്ചർ എന്നിവയും പ്രീമിയം സ്മാർട്ട്ഫോണുകളിൽ കാണുന്ന ക്രിസ്റ്റൽ ആർമർ ഗ്ലാസും ഇതിൽ ഉപയോഗിച്ചിരിക്കുന്നു, അതിനാൽ വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി (anti-fall ability) 160% വർദ്ധിച്ചു, വീണാലും പൂച്ചയെപ്പോലെ നാലുകാലിൽ വീഴും എന്ന് അ‌ൽപ്പം അ‌തിശയോക്തിപരമായി പറയാം. പോറലുകളെ പ്രതിരോധിക്കാനുള്ള (anti-scratch ability) ശേഷിയും ഇതിൽ 100% വർദ്ധിച്ചതായി കമ്പനി പറയുന്നു.

മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ കരുത്തുറ്റ മീഡിയടെക് ഡൈമൻസിറ്റി 9300+ ചിപ്സെറ്റിനൊപ്പം ലാർജ് എയർഫ്ലോ കോൾഡ് ഫ്രണ്ട് കൂളിംഗ് സിസ്റ്റം, 7700mm², വ്യവസായത്തിലെ ഏറ്റവും വലിയ സിംഗിൾ വിസി, സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0 തുടങ്ങിയ ഫീച്ചറുകൾ സഹിതമാണ് റിയൽമി നിയോ 7 എത്തിയിരിക്കുന്നത്.

ഇവനൊരു ഒരു സംഭവം തന്നെ! റിയൽമി നിയോ 7 ​എത്തി

റിയൽമി നിയോ 7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്‌സൽ) 1-120Hz 8T LTPO BOE S2 OLED ഡിസ്‌പ്ലേ, 6000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 2600Hz ഹൈ- ഫ്രീക്വൻസി PWM ഡിമ്മിംഗ്, ക്രിസ്റ്റൽ ആർമർ ഗ്ലാസ് എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റിനൊപ്പം, Immortalis-G720 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും റിയൽമി നിയോ 7ൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ൽ ആണ് പ്രവർത്തനം.

ഇവനൊരു ഒരു സംഭവം തന്നെ! റിയൽമി നിയോ 7 ​എത്തി

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95 ഇഞ്ച്, സോണി IMX882 സെൻസർ, OIS, f/1.88 അ‌പ്പേർച്ചർ എന്നിവയോടു കൂടിയ 50MP മെയിൻ റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ എന്നിവ ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള സോണി സെൻസറോട് കൂടിയ 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, Dual 4G VoLTE തുടങ്ങിയ ഫീച്ചറുകളും റിയൽമി നിയോ 7 5ജിയിൽ ഉണ്ട്.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് റിയൽമി നിയോ 7ന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ഇത്രയും വലിയ ബാറ്ററി ശേഷിയുമായി എത്തിയിട്ടുള്ള സ്മാർട്ട്ഫോണുകൾ അ‌ധികമില്ല.
മെറ്റൽ സ്റ്റാർ ഡെക്കോയ്‌ക്കൊപ്പം സ്റ്റാർഷിപ്പ്, സബ്‌മറൈൻ, മെറ്റിയോറൈറ്റ് ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇവനൊരു ഒരു സംഭവം തന്നെ! റിയൽമി നിയോ 7 ​എത്തി

റിയൽമി നിയോ 7 5ജിയുടെ 12GB+256GB അ‌ടിസ്ഥാന മോഡലിന് 2199 യുവാൻ (ഏകദേശം 25,665 രൂപ) ആണ് വില.
16GB+256GB വേരിയന്റിന് 2299 യുവാനും (ഏകദേശം 26,835 രൂപ), 12GB+512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,170 രൂപ), 16GB+512GB വേരിയന്റിന് 2799 യുവാനും (ഏകദേശം 32,675 രൂപ), 16GB+1TB വേരിയന്റിന് 3299 യുവാനും (ഏകദേശം 38,510 രൂപ) വില നൽകണം.

More from GizBot

Best Mobiles in India

English summary
realme Neo7 5G has been launched. It uses an armored anti-fall structure, reinforced metal structure, and the same Crystal Armor Glass found in premium smartphones, so the anti-fall ability has increased by 160%, and the anti-scratch ability has increased by 100%. The 12GB+256GB base model of realme Neo7 5G is priced at 2199 yuan (approximately Rs. 25,665).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X