വാക്ക് പറഞ്ഞാൽ വാക്കാണ്! റിയൽമി നിയോ7 SE 5G ലോഞ്ച് ചെയ്തു, ഉള്ളിൽ 7000mAh ബാറ്ററിയും
പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് റിയൽമി അവരുടെ നിയോ സ്റ്റാൻഡ്-എലോൺ സീരീസ് സ്മാർട്ട്‌ഫോണായ റിയൽമി നിയോ7 എസ്ഇ ലോഞ്ച് ചെയ്തു. ഇപ്പോൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഫോൺ അധികം വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 7000mAh ടൈറ്റൻ ബാറ്ററി സഹിതം എത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സ്മാർട്ട്ഫോൺ ബാറ്ററി ശേഷി മുൻപ് 4000+mAh ആയിരുന്നെങ്കിൽ പിന്നീടത് 5000+mAh, 6000+mAh എന്നീ നിലകളിലേക്ക് വളർന്നു. ഇപ്പോൾ സ്മാർട്ട്ഫോണുകളിലെ ബാറ്ററി ശേഷി അടുത്ത ഘട്ടത്തിലേക്ക് വളരാൻ തുടങ്ങിയിരിക്കുന്നു എന്ന് ഇതിലെ 7000mAh ബാറ്ററി വ്യക്തമാക്കുന്നു.
അടുത്തുതന്നെ ഓപ്പോയും വൺപ്ലസുമെല്ലാം തങ്ങളുടെ ചില മോഡലുകൾ 7000mAh ബാറ്ററി സഹിതം അവതരിപ്പിക്കാൻ തയാറെടുക്കുന്നു എന്ന ലീക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. ഇവിടെ റിയൽമി അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ട് ഒരു 7000mAh ബാറ്ററി ഫോൺ അവതരിപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 800Wh/L എനർജി ഡെൻസിറ്റി, 80W സ്മാർട്ട് ഫ്ലാഷ് ചാർജിംഗ് എന്നിവയുള്ള CATL-ൽ നിന്നുള്ള ഒരു വലിയ, 7000mAh ടൈറ്റൻ ബാറ്ററിയാണ് ഇതിലുള്ളത്.

1800 സൈക്കിളുകൾക്ക് ശേഷവും അല്ലെങ്കിൽ 5 വർഷത്തെ ഉപയോഗത്തിന് ശേഷവും 80%-ത്തിലധികം ബാറ്ററി ആരോഗ്യം റിയൽമി നിയോ7 SE 5ജിയിൽ നിലനിൽക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും വലിയ സിംഗിൾ VC, സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0 എന്നിവ കരുത്താക്കി എത്തുന്ന ആദ്യ ഫോണാണിത് എന്ന പ്രത്യേകതയുമുണ്ട്.
റിയൽമി നിയോ7 എസ്ഇ (realme Neo7 SE) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 1-120Hz 8T LTPO BOE S2 OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 2600Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ്, ക്രിസ്റ്റൽ ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.25GHz ഒക്ട-കോർ ഡൈമൻസിറ്റി 8400-MAX 4nm ചിപ്സെറ്റ് കരുത്തിലാണ് റിയൽമി നിയോ7 എസ്ഇ എത്തിയിരിക്കുന്നത്. മാലി-G720 GPU @1.3GHz, 8GB/12GB/16GBLPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.95″ സെൻസറുള്ള 50MP മെയിൻ ക്യാമറ (സോണി IMX882 സെൻസർ, OIS, f/1.88 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സോണി സെൻസറുള്ള 16MP ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+IP68+IP69 റേറ്റിങ് എന്നിവ ഉണ്ട്. സുരക്ഷയുടെയും ഈടിന്റെയും കാര്യത്തിലും ഈ റിയൽമി ഫോൺ ഏറെ ശ്രദ്ധിക്കുന്നു. കവചിത ആന്റി-ഫാൾ സ്ട്രക്ചർ ഇതിനുണ്ട്. കൂടാതെ ക്രിസ്റ്റൽ ആർമർ ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്. റിയൽമി ഗ്ലൗ ടച്ച്, വെറ്റ് ഹാൻഡ് ടച്ച്, വാട്ടർപ്രൂഫ് ബാഗ് ടച്ച് എന്നിവയും ഈ ഫോണിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.4 (OTA മുതൽ ബ്ലൂടൂത്ത് 6.0 വരെ ഉടൻ), ബീഡോ ട്രൈ-ബാൻഡ് (B1I+B1C+B2a), GPS, GLONASS, ഗലീലിയോ, NFC, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും: റിയൽമി നിയോ7 എസ്ഇയുടെ 8GB+256GB അടിസ്ഥാന വേരിയന്റിന് 1799 യുവാൻ (ഏകദേശം 21,645 രൂപ) ആണ് വില. 12GB+256GB വേരിയന്റിന് 1899 യുവാൻ (ഏകദേശം 22,850 രൂപ), 12GB+512GB വേരിയന്റിന് 2199 യുവാൻ (ഏകദേശം 26,460 രൂപ), 16GB+512GB വേരിയന്റിന് 2499 യുവാൻ (ഏകദേശം 30,070 രൂപ) എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








