Home
Mobile

16GB റാം, 1TB സ്റ്റോറേജ്, IP69+IP68+IP66 വാട്ടർപ്രൂഫ് ബോഡി... ഫീച്ചറുകളാൽ നിറഞ്ഞ് റിയൽമി നിയോ7 ടർബോ എത്തി

ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400E പ്രോസസർ അ‌ടക്കം നിരവധി മികച്ച ഫീച്ചറുകളുമായി റിയൽമി നിയോ7 ടർബോ 5ജി (realme Neo7 Turbo) ​ചൈനയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ നിരവധി മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ റിയൽമി ഫോണിന്റെ പ്രധാന സവിശേഷതയായി എടുത്തുകാട്ടാനുള്ളത്. 2.45 ദശലക്ഷം പോയിന്റ് സ്കോർ നേടിയാണ് കരുത്തൻ ചിപ്സെറ്റുമായി ഈ ഫോൺ എത്തിയിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. കൂടാതെ ജിടി പെർഫോമൻസ് എഞ്ചിൻ 2.0 യും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഗ്രാഫീൻ ഐസ്- സെൻസിംഗ് ഡബിൾ -ലെയർ കൂളിംഗ് സഹിതമാണ് നിയോ7 ടർബോ എത്തിയിരിക്കുന്നത്. ഇതിൽ 7700mm² സിംഗിൾ VC ഉൾപ്പെടുന്നു. മികച്ച പെർഫോമൻസിന് പിന്തുണ പകരാനായി 16ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 5 എക്സ് റാം, 1ടിബി വരെ യു‌എഫ്‌എസ് 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഫീച്ചറുകളാൽ നിറഞ്ഞ് റിയൽമി നിയോ7 ടർബോ എത്തി

IP69+ IP68 +IP66 വാട്ടർപ്രൂഫ് ബോഡിയുമായാണ് ഈ റിയൽമി ഫോൺ എത്തിയിരിക്കുന്നത്. ഡ്യുവൽ-ഫ്രീക്വൻസി ജി‌പി‌എസ് + ക്വാഡ്-ഫ്രീക്വൻസി ബീഡൗ, ഹൈ-എനർജി ഔട്ട്‌ഡോർ മോഡ്, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, 360°NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്. റിയർ പാനലിൽ ക്രിസ്റ്റൽ- എൻഗ്രേവ്ഡ് ടെക്സ്ചർ, ഫ്ലാഷ് DART ലോഗോ എന്നിവയും ഉണ്ട്.

റിയൽമി നിയോ7 ടർബോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78- ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഫീച്ചറുകളാൽ നിറഞ്ഞ് റിയൽമി നിയോ7 ടർബോ എത്തി

3.4GHz ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400e 4nm പ്രോസസർ ആണ് റിയൽമി നിയോ7 ടർബോ 5ജിയുടെ കരുത്ത്. ഇതോടൊപ്പം Immortalis-G720 MC12 ജിപിയു, 12GB / 16GB LPDDR5X റാം, 256GB/512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ7 ടർബോ 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പർച്ചർ), 8MP 112° അൾട്രാ-വൈഡ് ക്യാമറ, 4K 60 വരെ fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 100W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഫീച്ചറുകളാൽ നിറഞ്ഞ് റിയൽമി നിയോ7 ടർബോ എത്തി

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, ക്വാഡ്-ബാൻഡ് Beidou (B1I+B1C+B2a+B2b), ഡ്യുവൽ-ഫ്രീക്വൻസി GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a+E5b), QZSS (L1+L5), NavIC (L5), NFC, USB ടൈപ്പ്-C എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 162.42×75.97×8.25mm വലിപ്പവും 203 ഗ്രാം ഭാരവും ഇതിനുണ്ട്.

റിയൽമി നിയോ7 ടർബോ 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,710 രൂപ) ആണ് വില. 16GB+ 256GB വേരിയന്റിന് 2299 യുവാനും (ഏകദേശം 27,270 രൂപ), 12GB+ 512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,650 രൂപ), 16GB+ 512GB വേരിയന്റിന് 2699 യുവാനും (ഏകദേശം 32,025 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. മെയ് 31 മുതലാണ് വിൽപ്പന ആരംഭിക്കുക.

Best Mobiles in India

English summary
Realme Neo7 Turbo launched with Dimensity 9400e chipset. Its 12GB + 256GB base variant is priced at 1999 yuan (approximately Rs. 23,710). The 16GB + 256GB variant is priced at 2299 yuan (approximately Rs. 27,270), the 12GB + 512GB variant is priced at 2499 yuan (approximately Rs. 29,650), and the 16GB + 512GB variant is priced at 2699 yuan (approximately Rs. 32,025). The sale will start from May 31.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X