ക്യാമറകൾ റിയൽമി 16 പ്രോ മോഡലുകളുടേത് പോലെയുണ്ട്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി റിയൽമി നിയോ8
സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ നിയോ എന്ന് കേട്ടാൽ നമ്മൾ ആദ്യം ഓർക്കുക ഐക്യുവിന്റെ നിയോ സീരീസ് മോഡലുകളെക്കുറിച്ച് ആകും. എന്നാൽ റിയൽമിക്കും നിയോ സീരീസ് ഉണ്ട്, ഇവിടെയല്ല, അങ്ങ് ചൈനയിൽ ആണ് എന്നുമാത്രം. 2024 ഡിസംബറിൽ അവതരിപ്പിച്ച നിയോ7 ന്റെ പിൻഗാമിയായി റിയൽമി പുതിയ നിയോ 8 (realme Neo8) ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഫോണിന്റെ ടീസറുകൾ റിയൽമി പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് റിയൽമി നിയോ8 എത്തുന്നത്.
റിയൽമി പുറത്തിറക്കിയ നിയോ8ന്റെ ടീസറിൽ ദൃശ്യമായ ക്യാമറ മൊഡ്യൂൾ കണ്ടാൽ റിയൽമി 16 പ്രോ സീരീസ്, റിയൽമി അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി 8 പ്രോ എന്നിവയുടേതിനോട് സാമ്യം തോന്നും. എന്നാൽ ഡിസൈനിന്റെ കാര്യത്തിൽ റിയൽമി നിയോ8 ഏറെ വേറിട്ട് നിൽക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം റിയൽമി നിയോ8ന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ഇത് സൈബർ പർപ്പിൾ കളർ ഓപ്ഷനിൽ സുതാര്യമായ RGB ഡിസൈൻ വെളിപ്പെടുത്തുന്നതും, ഐക്കണിക് അവേക്കണിംഗ് ഹാലോ എലമെന്റ് തിരിച്ചുവരവ് നടത്തുന്നതും കാണിക്കുന്നതുമാണ്. സുതാര്യമായ RGB ഡിസൈനോടുകൂടിയ അവേക്കണിംഗ് ഹാലോ സിസ്റ്റം പ്രകാശിക്കുമ്പോൾ തൽക്ഷണം ശ്രദ്ധാകേന്ദ്രമാകുമെന്ന് റിയൽമിയുടെ സിഎംഒയും വൈസ് പ്രസിഡന്റുമായ ചേസ് സൂ പറഞ്ഞു.
മെറ്റൽ ഫ്രെയിമും സുതാര്യമായ ഗ്ലാസ് ബോഡിയും ഉള്ള റിയൽമി നിയോ8 മികച്ച എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ന്റെ അതേ ഫ്ലാഗ്ഷിപ്പ് ആർക്കിടെക്ചറും പ്രോസസ്സും ഉൾക്കൊള്ളുന്നതാണ് ഇതിനെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.
പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം 6.78 ഇഞ്ച് 1.5K 165Hz LTPS OLED സാംസങ് ഫ്ലാറ്റ് സ്‌ക്രീൻ ആണ് റിയൽമി നിയോ8ൽ ഉണ്ടാകുക. കൂടാതെ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP69 റേറ്റിങ് എന്നിവയും പ്രതീക്ഷിക്കുന്നു.
8000mAh ബാറ്ററി റിയൽമി നിയോ8-ൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു, ബാറ്ററി ശേഷിയുടെ കാര്യത്തിൽ ബ്രാൻഡുകൾ മത്സരിച്ചുകൊണ്ടിരിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്. റിയൽമി നിയോ8ന്റെ കൂടുതൽ ഫീച്ചറുകളും ലോഞ്ച് തിയതിലും വരുംദിവസങ്ങളിൽ വ്യക്തമാകും. അതേസമയം ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കായി റിയൽമി ഈ ആഴ്ച രണ്ട് പ്രോ മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്.
ജനുവരി 6ന് റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിവ അടങ്ങുന്ന റിയൽമി 16 പ്രോ സീരീസ് ആണ് ഇന്ത്യയിൽ എത്തുന്നത്. 200MP ലുമ കളർ ക്യാമറ നൽകുന്ന 200MP പോർട്രെയിറ്റ് മാസ്റ്റർ സിസ്റ്റം ഈ സീരീസിൽ ഉണ്ടാകും. റിയൽമി സ്വയം വികസിപ്പിച്ച പോർട്രെയിറ്റ് ഇമേജിംഗ് സാങ്കേതികവിദ്യയായ ലുമ കളർ ഇമേജിന്റെ ആഗോള അരങ്ങേറ്റത്തിന് കൂടിയാണ് റിയൽമി 16 പ്രോ സീരീസ് വഴിയൊരുക്കിയിരിക്കുന്നത്.

മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, കാമെലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ എന്നിങ്ങനെ നാല് "മാസ്റ്റർ ഡിസൈൻ" കളർ ഓപ്ഷനുകളിലാണ് ഈ സീരീസ് ലഭ്യമാകുക. ഇൻഡസ്ട്രി ലീഡിങ് സ്‌നാപ്ഡ്രാഗൺ ചിപ്സെറ്റ് കരുത്തിൽ ആണ് റിയൽമി 16 പ്രോ സീരീസ് എത്തുക. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








