ഫസ്റ്റ് ഇൻ ദ സീരീസ്, ഫസ്റ്റ് ഇൻ ദ വേൾഡ്, ഇതാ റിയൽമി നോട്ട് 50! ഒരുപാട് നാൾ ഉപയോഗിക്കാം
റിയൽമി ആദ്യമായി നോട്ട് സീരീസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ പോകുകയാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഈ വാർത്തകൾ ശരിവച്ചുകൊണ്ട് തങ്ങളുടെ നോട്ട് സീരീസിലെ ആദ്യ സ്മാർട്ട്ഫോണിന്റെ ലോഞ്ച് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയൽമി നോട്ട് 50 എന്നാണ് ഈ ഫോണിന്റെ പേരെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
റിയൽമി നോട്ട് 50 (Realme Note 50) ലോകത്ത് ആദ്യമായി ഫിലിപ്പീൻസിലാണ് ലോഞ്ച് ചെയ്യുക. ഇക്കാര്യം റിയൽമിയുടെ ഫിലിപ്പീൻസിലെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ എക്സ്) അക്കൗണ്ട് വഴി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം, അതായത് ജനുവരി 23ന് റിയൽമി നോട്ട് 50 ഗ്ലോബൽ ലോഞ്ച് നടക്കും.

റിയൽമി സി സീരീസ്, ജിടി സീരീസ്, ജിടി നിയോ സീരീസ് എന്നിവയ്ക്ക് ഒപ്പം റിയൽമി നോട്ട് സീരീസ് സ്മാർട്ട്ഫോണുകളും ഇടംപിടിക്കും. നോട്ട് സീരീസിലെ ആദ്യ ഫോണിന്റെ പേര് എന്തായിരിക്കും എന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ ആദ്യ ഫോണിന്റെ പേരും ലോഞ്ച് തിയതിയും റിയൽമി ഒന്നിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് റിയൽമി നോട്ട് സീരീസ് അവതരിപ്പിക്കുന്നത് എന്ന് റിയൽമി ഇന്ത്യ സിഇഒയും സ്ഥാപകനുമായ സ്കൈ ലി ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ഫോണിന്റെ ടീസർ റിയൽമിയുടെ ഫിലിപ്പീൻസ് ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഫോണിന്റെ പൂർണ്ണമായ റിയർ ഡിസൈൻ ഈ ടീസർ വെളിപ്പെടുത്തി.

മൂന്ന് വൃത്താകൃതിയിലുള്ള വളയങ്ങൾ റിയൽമി നോട്ട് 50യുടെ റിയർ പാനലിൽ കാണാം. ഇതിൽ രണ്ടെണ്ണം ക്യാമറ സെൻസറുകളും മറ്റൊന്ന് എൽഇഡി ഫ്ലാഷുമാണ്. ഡ്യുവൽ ടോൺ ഡിസൈൻ ആണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. മുകളിൽ ഇരുണ്ട നിറമുള്ള ടോണും ക്യാമറ റിംഗുകൾക്ക് താഴെ ഇളം നിറത്തിലുള്ള ഫിനിഷും ഉണ്ട്.
റിയൽമി നോട്ട് 50 ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ കാണുന്നു. ഒരു ബോക്‌സി ചേസിസ് ആണ് ഇതിൽ നൽകിയിരിക്കുന്നത്. സിം ട്രേ വിഭാഗം ഇടതുവശത്താണ്, പവർ ബട്ടണും വോളിയം റോക്കറും വലത് ഭാഗത്ത് ആയിരിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്തിടെ ലീക്കായ ചിത്രങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈൻ.
ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ ആയിട്ടാണ് റിയൽമി നോട്ട് 50 അവതരിപ്പിക്കപ്പെടുകയെങ്കിലും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു. ''ലോംഗ് ലാസ്റ്റിംഗ് വാല്യൂ കമ്പാനിയൻ" എന്ന ടാഗ്‌ലൈനിലാണ് ഈ ഫോൺ അവതരിപ്പിക്കുക എന്ന് കമ്പനി സിഇഒ ട്വിറ്റർ പോസ്റ്റിലൂടെ വെളിപ്പെടുത്തി. മികച്ച ഡിസൈനൊപ്പം ദീർഘനേരത്തെ ഉപയോഗം സാധ്യമാക്കുന്ന മികച്ച ബാറ്ററി ശേഷിയും ഈ ഫോണിനുണ്ടാകും.

റിയൽമി നോട്ട് 50 ലോഞ്ച് ഇവന്റ് ജനുവരി 23ന് ഫിലിപ്പീൻസ് സമയം ഉച്ചയ്ക്ക് 12 (ഇന്ത്യൻ സമയം രാവിലെ 9:30 ) ന് ആരംഭിക്കും. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെ ചില ഫീച്ചറുകൾ ഓൺലൈനിൽ എത്തിയിട്ടുണ്ട്.
റിയൽമി നോട്ട് 50 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് ഡിസ്‌പ്ലേ, 90 ഹെർട്‌സ് റിഫ്രഷ്, വാട്ടർഡ്രോപ്പ് നോച്ച് എന്നിവ ഇതിലുണ്ടാകും. മാലി-ജി 57 ജിപിയു ഉള്ള യൂണിസോക് T612 ചിപ്സെറ്റ് കരുത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ എത്തുക. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും പ്രതീക്ഷിക്കാം.
മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂടുതൽ വിപുലീകരിക്കാം. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ 4G VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇന്ത്യയിലേക്ക് എത്തുമ്പോൾ ഒരു പക്ഷേ ഫോൺ 5ജി സൗകര്യവുമായി അവതരിപ്പിക്കപ്പെട്ടേക്കാം. കൂടുതൽ ഡീറ്റെയിൽസ് ലോഞ്ച് അടുക്കുമ്പോൾ പുറത്തുവരും.


Click it and Unblock the Notifications








