Home
Mobile

റിയൽമി നോട്ട് സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കി; പക്ഷേ, ഈ നോട്ട് ഇവിടെ ചെലവാകില്ല

റിയൽമി തങ്ങളുടെ ആദ്യ നോട്ട് സീരീസ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. റിയൽമി നോട്ട് 50 എന്ന പേരിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഫിലിപ്പൈൻസിൽ ആണ് ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ വിയറ്റ്നാം, തായ്ലൻഡ്, ഇറ്റലി, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്കും റിയൽമി നോട്ട് 50 വിൽപ്പനയ്ക്കെത്തും.

റിയൽമി നോട്ട് സീരീസ് പുറത്തിറക്കാൻ പോകുന്നു എന്ന് കേട്ട് ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയേക്കില്ല എന്നാണ്. നോട്ട് 50 പുറത്തിറക്കുന്ന ചില രാജ്യങ്ങളുടെ പേര് റിയൽമി വെളിപ്പെടുത്തിയിരുന്നു. അ‌തിൽ ഇന്ത്യയില്ല.

റിയൽമി ആദ്യ നോട്ട് പുറത്തിറക്കി; പക്ഷേ, ഈ നോട്ട് ഇവിടെ ചെലവാകില്ല

റിയൽമി നോട്ട് 50 സീരീസിൽ രണ്ട് ഫോണുകൾകൂടി കമ്പനി ഇനി പുറത്തിറക്കുന്നുണ്ട്. ഈ നോട്ട് സീരീസ് ഫോണുകളും ഇന്ത്യയിലേക്ക് വിൽപ്പനയ്ക്ക് എത്തില്ല എന്നാണ് അ‌റിയാൻ കഴിയുന്നത്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നില്ലെങ്കിലും 2024-ൽ റിയൽമി നോട്ട് 50യുടെ 10 ദശലക്ഷം യൂണിറ്റ് വിൽപ്പനയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ ഈ ലക്ഷ്യം ​കൈവരിക്കാൻ റിയൽമി നോട്ട് 50ക്ക് കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അ‌തേസമയം റിയൽമി നോട്ട് 50 ഇന്ത്യയിൽ എത്തിയില്ല എന്ന് കരുതി ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ നിരാശരാകേണ്ടതില്ല. കാരണം ഇത് ഒരു 4ജി ഫോൺ ആണ്.

റിയൽമി ആദ്യ നോട്ട് പുറത്തിറക്കി; പക്ഷേ, ഈ നോട്ട് ഇവിടെ ചെലവാകില്ല

ഇന്ത്യക്കാർ ഇപ്പോൾ 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്. എന്തൊക്കെ മികച്ച ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും ഇവിടെ 4ജി ഫോണുകൾക്ക് പ്രസക്തിയില്ല. വിവിധ ബ്രാൻഡുകളുടെ ധാരാളം 5ജി ഫോണുകൾ ബജറ്റ് വിലയിൽ ലഭ്യമാണ് താനും. അ‌തിനാൽത്തന്നെ 5ജി ഇല്ലാതെ 4ജി​യുമായി എത്തുന്ന റിയൽമി നോട്ട് 50ക്ക് ഇന്ത്യയിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം അ‌വതരിപ്പിച്ച റിയൽമി സി53യുടേതിന് സമാനമായ ഡി​സൈനും ഡിസ്പ്ലേയും ബാറ്ററിയും ചിപ്സെറ്റുമൊക്കെയാണ് ഫിലി​പ്പൈൻസിൽ ലോഞ്ച് ചെയ്ത, ആദ്യ റിയൽമി നോട്ട് സീരീസ് സ്മാർട്ട്ഫോൺ ആയ റിയൽമി നോട്ട് 50യിൽ (realme Note 50) കാണുന്നത്. എന്നാൽ ക്യാമറ സി53യി​ലെ അ‌ത്രയും ഇല്ല.

റിയൽമി നോട്ട് 50യുടെ പ്രധാന ഫീച്ചറുകൾ: 6.74-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 560 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, യൂണിസോക് T612 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു എന്നിവ ഇതിലുണ്ട്.

റിയൽമി ആദ്യ നോട്ട് പുറത്തിറക്കി; പക്ഷേ, ഈ നോട്ട് ഇവിടെ ചെലവാകില്ല

4GB LPDDR4X റാം, 64GB ഇന്റേണൽ സ്റ്റോറേജ് ആണ് റിയൽമി നോട്ട് 50യിൽ ലഭിക്കുക. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാം. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ഫിംഗർപ്രിന്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 13MP റിയർ ക്യാമറ, B&W ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 5എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലുള്ളത്. IP54 റേറ്റിങ്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-സി ഫീച്ചറുകളും ഉണ്ട്.

10W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ആദ്യ നോട്ട് സീരീസ് ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. സ്കൈ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. റിയൽമി നോട്ട് 50 അ‌ടിസ്ഥാന മോഡലിന് 3,599 ഫിലിപ്പീൻസ് പെസോ (ഏകദേശം 5,325 രൂപ) ആണ് വില.

More from GizBot

Best Mobiles in India

English summary
Realme has launched its first Note series smartphone. The Realme Note 50 smartphone has been launched in the Philippines for the first time. It is reported that this smartphone may not go on sale in India. Realme had revealed the name of some of the countries where the Note 50 will be launched, but India is not among them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X