Home
Mobile

ഇനി മണിക്കൂറുകൾ മാത്രം! റിയൽമി നോട്ട് 60 ലോഞ്ച് ഇന്ന് ലോഞ്ച് ചെയ്യും

ഈ വർഷം ജനുവരിയിൽ ചില വിപണികളിൽ അവതരിപ്പിച്ച റിയൽമി നോട്ട് 50യുടെ (Realme Note 50) പിൻഗാമിയായി റിയൽമി നോട്ട് 60 ഇന്ന് പുറത്തിറക്കും. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൻ്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിക്കുകയും ബാറ്ററി, ബിൽഡ്, ഡിസ്‌പ്ലേ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകൾ സ്ഥിരീകരിക്കുകയും ചെയ്തു. സ്മാർട്ട്‌ഫോണിൻ്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ എന്നിവയും വെളിപ്പെടുത്തിയിട്ടുണ്ട്. റിയൽമി നോട്ട് 60 (Realme Note 60) ഇന്ന് (ഓഗസ്റ്റ് 30) ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യും.

ഇന്ന് തന്നെ ഇന്തോനേഷ്യയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഹാൻഡ്‌സെറ്റിൻ്റെ ഇന്ത്യയിലെ ലോഞ്ച് കമ്പനി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത മുൻ ഹാൻഡ്‌സെറ്റ് ഇത് വരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.

ഇനി മണിക്കൂറുകൾ മാത്രം! റിയൽമി നോട്ട് 60 ലോഞ്ച് ഇന്ന് ലോഞ്ച് ചെയ്യും

റിയൽമി നോട്ട് 60യുടെ രൂപകൽപ്പന റിയൽമി നോട്ട് 50ൽ നിന്ന് അല്പം വ്യത്യസ്തമാണ്. പ്രത്യേകിച്ച് ബാക്ക് പാനൽ ലേഔട്ടിൻ്റെ കാര്യത്തിൽ. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് ചെറുതായി പാറ്റേൺ ചെയ്ത മാറ്റ് ഫിനിഷോടെയാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, മുകളിൽ ഇടത് കോർണറിലെ ചതുര ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തിളങ്ങുന്നതായി ആണ് ടീസറിൽ കാണപ്പെടുന്നത്.

രണ്ട് ക്യാമറ സെൻസറുകളും പ്രത്യേക വൃത്ത ആകൃതിയിൽ ഉള്ള യൂണിറ്റുകൾക്ക് ഉള്ളിൽ സ്ഥാപിക്കുകയും മുകളിൽ ഇടത് കോർണറിൽ വെർട്ടിക്കൽ ആയി ക്രമീകരിക്കുകയും ചെയ്യുന്നു. ക്യാമറകൾക്ക് അരികിൽ ഒരു ചെറിയ വൃത്ത ആകൃതിയിൽ ഉള്ള സ്ലോട്ടിൽ ഒരു LED ഫ്ലാഷ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു.

റിയൽമി നോട്ട് 60 ഡിസ്‌പ്ലേയിക്ക് സ്ലിം ബെസലുകളും, ഫ്രണ്ട് ക്യാമറ സെൻസർ മുകളിൽ അൽപ്പം ഒരു കേന്ദ്രീകൃത വാട്ടർ ഡ്രോപ്പ് നോച്ചും നൽകി ആണ് സ്ഥാപിച്ചിരിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും വലത് വശത്ത് സ്ഥാപിച്ചിരിക്കുന്നു. താഴെയുള്ള സൈഡിൽ സ്പീക്കർ ഗ്രില്ലും 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. മാർബിൾ ബ്ലാക്ക്, വോയേജ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

റിയൽമി നോട്ട് 60 ഒക്ടാ കോർ SoC കൊണ്ട് സജ്ജീകരിക്കുമെന്ന് ഔദ്യോഗിക പ്രോഡക്ട് പേജ് സ്ഥിരീകരിക്കുന്നു. പ്രോസസറിൻ്റെ കൃത്യമായ വേരിയൻ്റ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പഴയ റിയൽമി നോട്ട് 50 ഒരു Unisoc T612 ചിപ്‌സെറ്റാണ് വഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹാൻഡ്‌സെറ്റ് മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകും.

4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ വേരിയെന്റുകൾ ആണ് ഉള്ളത്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ഉപയോഗിച്ച് ഷിപ്പ് ചെയ്യും. റിയൽമി നോട്ട് 60ൽ 5,000 എംഎഎച്ച് ബാറ്ററിയും 32 മെഗാപിക്സൽ മെയിൻ ക്യാമറയും ഉണ്ടായിരിക്കും.

പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP64-റേറ്റഡ് ബിൽഡുമായി ഇത് വരും. 90Hz റിഫ്രഷ് റേറ്റും റെയിൻ വാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറും മിനി ക്യാപ്‌സ്യൂൾ 2.0 ഫീച്ചറും ഉള്ള 6.74 ഇഞ്ച് ഡിസ്‌പ്ലേ ആണ് ഹാൻഡ്‌സെറ്റിന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് 7.84 മില്ലിമീറ്റർ കനവും 187 ഗ്രാം ഭാരവും ഉണ്ടാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The Realme Note 60 will be launched today as the successor to the Realme Note 50, which was launched in select markets in January this year. The company has announced the launch date of the upcoming handset and confirmed some key specifications including battery, build and display details. The smartphone's design, color options, RAM and storage configurations have also been revealed. Realme Note 60 will be launched today (August 30) in Indonesia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X