Home
Mobile

റിയൽമി അ‌ടിയ്ക്കടി ഫോൺ ഇറക്കുവാണല്ലോ! റിയൽമി നോട്ട് 60 ലോഞ്ച് ചെയ്തു

റിയൽമി അതിൻ്റെ നോട്ട് സീരീസിൻ്റെ രണ്ടാമത്തെ ഡിവൈസ് ആയ റിയൽമി നോട്ട് 60 (realme Note 60) ഇന്തോനേഷ്യയിൽ പുറത്തിറക്കി. വളരെ താങ്ങാനാവുന്ന വില ഉള്ള ലൈനപ്പിൻ്റെ ഭാഗമായി, ഈ വർഷം ആദ്യം അവതരിപ്പിച്ച നോട്ട് 50യുടെ (Note 50) വരവ് വിജയിച്ചതോടെ ആണ് പുതിയ ഫോൺ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത്. ഇതിൻ്റെ സവിശേഷതകൾ അതിൻ്റെ മുൻഗാമി ആയ റിയൽമി നോട്ട് 50യുമായി വളരെ സാമ്യമുള്ളതാണ്. പുതിയ ഫോണിലെ പ്രധാന മെച്ചപ്പെടുത്തലുകൾ ക്യാമറയിലും ഡ്യൂറബിലിറ്റി കമ്പാർട്ടുമെൻ്റുകളിലുമാണ് കൊണ്ടുവന്നിരിക്കുന്നത്.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74-ഇഞ്ച് 720p LCD ഡിസ്‌പ്ലേ ആണ് റിയൽമി നോട്ട് 60ൽ ഉള്ളത്. എന്നാൽ, നോട്ട് 50യുടെ 650 nit പീക്ക് ബ്രൈറ്റ്നസ്സിനെ അപേക്ഷിച്ച് കുറഞ്ഞ 560 nits പീക്ക് ബ്രൈറ്റ്നസ്സ് ആണ് നോട്ട് 60ക്ക് ഉള്ളത്.

റിയൽമി നോട്ട് 60 ലോഞ്ച് ചെയ്തു

പക്ഷെ, Unisoc T612 ചിപ്‌സെറ്റ് 8 ജിബി വരെ റാം, 256 ജിബി ഇൻ്റേണൽ സ്റ്റോറേജ്,കൂടാതെ ഇവ വിപുലീകരണത്തിനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. ഇത് നോട്ട് 50യിലും ഈ രീതിൽ തന്നെ ആണ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും ഇത് മറ്റൊരു കോൺഫിഗറേഷനിൽ കൂടെ വരാം.

ഇമേജിംഗ് ഭാഗത്ത്, 32 എംപി മെയിൻ ക്യാമറയും 5 എംപി സെൽഫി ലെൻസും റിയൽമി നോട്ട് 60യുടെ സവിശേഷതയാണ്. സേഫ്റ്റിയിലേക്ക് വരുമ്പോൾ, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിംഗും ഡ്രോപ്പ് റെസിസ്റ്റൻസിനായി ഒരു ArmorShell ഡിസൈനും ഇതിലുണ്ട്. 10W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ എൻട്രി ലെവൽ ഉപകരണത്തിന് കരുത്ത് പകരുന്നത്.

നോട്ട് 60 രണ്ട് കളർ ഓപ്ഷനുകളിൽ വരുന്നു. കൂടാതെ Rp1,399,000 (~RM389) പ്രാരംഭ വിലയിൽ റീട്ടെയിൽ ചെയ്യുന്നു. ഫോൺ എപ്പോൾ മലേഷ്യയിൽ വില്പനക്ക് എത്തുമെന്ന് അറിയില്ല. എന്നാൽ SIRIM ഡാറ്റാബേസിൽ ഇതിനകം ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ മലേഷ്യയിൽ ലോഞ്ച് ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കാം.

എന്നാൽ റിയൽമി 13 സീരീസ് ഓഗസ്റ്റ് 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. റിയൽമി 13, റിയൽമി 13+ 5ജി എന്നീ രണ്ട് വേരിയൻ്റുകളാണ് ലോഞ്ച് ചെയ്തത്. രണ്ട് ഫോണുകൾക്കും ഏതാണ്ട് ഒരേ ഡിസൈനും സമാന സവിശേഷതകളും ആണ് കമ്പനി നൽകിയിരിക്കുന്നത്. എന്നിരുന്നാലും, പേര് സൂചിപ്പിക്കുന്നത് പോലെ കൂടുതൽ പ്രീമിയം ഓഫറുകൾ പ്ലസ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി 13 സീരീസിന്റെ വിലയിലേക്ക് വരുമ്പോൾ, റിയൽമി 13 5ജിയുടെ വില 8 ജിബി+ 128 ജിബി വേരിയന്റിന് 17,999 രൂപയും 8 ജിബി+ 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. നേരത്തെ റിയൽമി 13 പ്രോ സീരീസ് 24,000 രൂപ പ്രാരംഭ വിലയിൽ ആണ് അവതരിപ്പിച്ചിരുന്നത്.

ഇനി റിയൽമി 13 പ്ലസ് 5ജിയുടെ വിലയിലേക്ക് വരുമ്പോൾ, 8 ജിബി+ 128 ജിബി വേരിയന്റിന് 22,999 രൂപയും 8 ജിബി+ 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി+ 256 ജിബി വേരിയന്റിന് 26,999 രൂപയും ആണ് വില. റിയൽമി 13 സീരീസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Realme has launched the second device in its Note series, the Realme Note 60 in Indonesia. The company decided to launch the new phone after the success of the Note 50, which was launched earlier this year, as part of a very affordable lineup. Its specifications are very similar to its predecessor Realme Note 50. The major improvements in the new phone are in the camera and durability compartments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X