Home
Mobile

നനഞ്ഞ പടക്കമല്ല, ഇത് കിടുക്കും! ഇത്തവണ വിഷുവിന് വെടിക്കെട്ട് റിയൽമി P1 5ജി, P1 പ്രോ 5ജി ഫോണുകൾ വക

ഇത്തവണത്തെ വിഷു മലയാളികൾക്ക് കൂടുതൽ അ‌ടിപൊളിയാകും. കാരണം ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒന്നാകെ സന്തോഷം പകരുന്ന ഒരു വാർത്ത റിയൽമി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ 5ജി ഫോണുകളായി റിയൽമി P1, P1 പ്രോ എന്നിവ റിയൽമി പുറത്തിറക്കാൻ പോകുന്നു.

റിയൽമി P1 5ജി (Realme P1 5G), റിയൽമി P1 പ്രോ 5ജി (Realme P1 Pro 5G) എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയതി റിയൽമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോഞ്ച് സ്ഥിരീകരിക്കുക മാത്രമല്ല, ഈ ഫോണുകളുടെ വില സംബന്ധിച്ച സുപ്രധാന സൂചനകളും കമ്പനി പുറത്തുവിട്ടു.

ഇത്തവണ വിഷുവിന് വെടിക്കെട്ട് റിയൽമി P1 5ജി, P1 പ്രോ 5ജി ഫോണുകൾ വക

റിയൽമി പങ്കുവച്ച ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം റിയൽമി പി1 5ജി, പി1 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഏപ്രിൽ 15ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിൽ റിയൽമി പി1 5ജി 15,000 രൂപയിൽ താഴെ വിലയിലും പി1 പ്രോ 5ജി 20,000 രൂപയിൽ താഴെ വിലയിലും ആയിരിക്കും അ‌വതരിപ്പിക്കുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അ‌തായത് 20000 രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് വാങ്ങാവുന്ന രണ്ട് കിടിലൻ 5ജി ഫോണുകളാണ് വരാൻ പോകുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ, ഏപ്രിൽ 15 വരെ കാത്തിരുന്നാൽ മികച്ചൊരു സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ സ്വന്തമാക്കാൻ അ‌വസരം ഉണ്ടായേക്കും. വില കുറവാണെങ്കിലും പ്രീമിയം ഫീച്ചറുകൾ തന്നെ ഈ പി സീരീസ് ഫോണുകളിൽ റിയൽമി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ഇത്തവണ വിഷുവിന് വെടിക്കെട്ട് റിയൽമി P1 5ജി, P1 പ്രോ 5ജി ഫോണുകൾ വക

റിയൽമി പി1 ഫോണുകൾ ലക്ഷ്യമിടുന്നത് യുവാക്കളെയാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. റിയൽമി പി1, പി1 പ്രോ 5ജി ഫോണുകളിലെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസുമുള്ള AMOLED കർവ്ഡ് ഡിസ്‌പ്ലേയാണ് ഈ ഫോണുകളിൽ ഉണ്ടാകുക. കണ്ണിൻ്റെ ആയാസം കുറയ്ക്കുന്നതിന് ടിയുവി റെയിൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും ഇതിലുണ്ട്.

ചിപ്സെറ്റിന്റെ കാര്യത്തിലാണ് ഇരുഫോണുകളും തമ്മിൽ കാര്യമായ വ്യത്യാസമുള്ളത്. റിയൽമി പി1 5ജിയിൽ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്‌സെറ്റ് ആണ് നൽകിയിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം റിയൽമി പി1 പ്രോ 5ജിയിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ് റിയൽമി നൽകിയിരിക്കുന്നത്.

കഠിനമായ ടാസ്കുകൾ ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ ഒരു വിസി കൂളിംഗ് സിസ്റ്റവും റിയൽമി പി1 പ്രോ 5ജിയിൽ ഉണ്ടാകും. മെച്ചപ്പെടുത്തിയ ടച്ച്‌സ്‌ക്രീൻ റെസ്‌പോൺസിവിറ്റിക്കായി ഒരു റെയിൻവാട്ടർ ടച്ച് ഫീച്ചറും വെള്ളം പൊടി തുടങ്ങിയ പ്രതികൂല ഘടകങ്ങളെ പ്രതിരോധിക്കാനായി IP65 റേറ്റിംഗും ഈ പി സീരീസ് ഫോണുകളിൽ ഉണ്ടാകും.

ഇത്തവണ വിഷുവിന് വെടിക്കെട്ട് റിയൽമി P1 5ജി, P1 പ്രോ 5ജി ഫോണുകൾ വക

റിയൽമി പി1 5ജി, പി1 പ്രോ 5ജി എന്നിവയിൽ 45W ഫാസ്റ്റ് ചാർജിങ് പിന്തുണ ഉണ്ടാകും എന്നതാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരുകാര്യം. ഈ പി സീരീസ് ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലോഞ്ചിനോട് അ‌നുബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്.

വിലയും പ്രോസസർ ഏതാണ് എന്ന വിവരവും പുറത്തുവിട്ടതിലൂടെ ഈ ഫോണുകൾക്ക് മേൽ റിയൽമി പുലർത്തുന്ന ആത്മവിശ്വാസം പ്രകടമാകുന്നുണ്ട്. 20000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകൾക്കിടയിൽ നിലനിൽക്കുന്ന മത്സരം കൂടുതൽ ശക്തമാക്കാൻ റിയൽമി പി1 ഫോണുകളുടെ വരവ് കാരണമാകും. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.

More from GizBot

Best Mobiles in India

English summary
Realme has confirmed that the Realme P1 5G and Realme P1 Pro 5G phones will be launched in India on April 15 at 12 noon. Realme P1 5G is confirmed to be powered by MediaTek Dimensity 7050 chipset. Meanwhile, Realme P1 Pro 5G is powered by Qualcomm Snapdragon 6 Gen 1 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X