Home
Mobile

സീസൺ തീരാൻ പോകുന്നതുകൊണ്ടാണ് ഈ വില! റിയൽമി P1 5ജിക്ക് ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ എൻഡ് ഓഫ് റീസൺ സെയിൽ (Flipkart End of Season sale) ആരംഭിച്ചിരിക്കുകയാണ്. ജൂൺ 1 മുതൽ 12 വരെ നടക്കുന്ന ഈ ഓഫർ സെയിലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. പുതിയതും ഇതിനകം ലോഞ്ച് ചെയ്തതുമായ സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഡീലുകൾ തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അ‌തിൽ അ‌ടുത്തിടെ പുറത്തിറങ്ങിയ റിയൽമി പി1 5ജി (Realme P1 5G) സ്മാർട്ട്ഫോണും ഉൾപ്പെടുന്നു.

ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങ് പ്രകാരം റിയൽമി പി1 5ജിയുടെ അ‌ടിസ്ഥാന മോഡലിന്റെ വില 20999 രൂപയാണ്. എന്നാൽ തങ്ങൾ ഇത് 15,999 രൂപയ്ക്ക് വിൽക്കുന്നു എന്നാണ് ഫ്ലിപ്പ്കാർട്ട് അ‌വകാശപ്പെടുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റാണ്. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള റിയൽമി പി1 5ജി അടിസ്ഥാന മോഡൽ 15,999 രൂപ വിലയിൽ തന്നെയാണ് ലോഞ്ചായത്.

സീസൺ തീരാൻ പോകുന്നതുകൊണ്ടാണ് ഈ വില! റിയൽമി P1 5ജിക്ക് ഡിസ്കൗണ്ട്

റിയൽമി പി1 5ജിയുടെ 8GB+ 256GB വേരിയന്റ് 18,999 രൂപ വിലയിലും ഇന്ത്യയിൽ ലോഞ്ചായി. റിയൽമി പി1 5ജി ഒറ്റയ്ക്കല്ല, ഇതോടൊപ്പം റിയൽമി പി1 5ജി പ്രോ എന്നൊരു മോഡൽ കൂടി ലോഞ്ച് ചെയ്തിരുന്നു. റിയൽമി പി1 5ജി പ്രോയുടെ 8ജിബി+ 128ജിബി വേരിയന്റിന് 21,999 രൂപയും 256ജിബി വേരിയൻ്റിന് 22,999 രൂപയുമായിരുന്നു വില.

എന്നാൽ ഫ്ലിപ്പ്കാർട്ട് പറയുന്നത് ഇതിനെക്കാൾ ഉയർന്ന വിലയിലാണ് ഈ ഫോണുകൾക്ക് ഉള്ളതെന്നും തങ്ങൾ ഡിസ്കൗണ്ട് നൽകിയാണ് ഈ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നുമാണ്. ഫ്ലിപ്പ്കാർട്ടിന്റെ ഡിസ്കൗണ്ട് അ‌വകാശവാദം പകുതി പൊള്ളയാണെങ്കിലും ലോഞ്ച് വിലയെക്കാൾ വിലക്കുറവിൽ ഈ ഫോണുകൾ വാങ്ങാനുള്ള അ‌വസരം ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട് എന്നത് സത്യമാണ്.

സീസൺ തീരാൻ പോകുന്നതുകൊണ്ടാണ് ഈ വില! റിയൽമി P1 5ജിക്ക് ഡിസ്കൗണ്ട്

ബാങ്ക് ഡിസ്കൗണ്ടുകളിലൂടെയാണ് റിയൽമി പി1 5ജി, റിയൽമി പി1 പ്രോ 5ജി ഫോണുകൾ ഫ്ലിപ്പ്കാർട്ട് വിലക്കുറവിൽ വാങ്ങാൻ അ‌വസരം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ ഈ ഫോണുകൾക്ക് 5ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിട്ടുണ്ട്.

20000 രൂപയ്ക്കുള്ളിൽ കരുത്തുറ്റ ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ രണ്ട് സ്മാർട്ട്ഫോണുകളും പരിഗണിക്കാവുന്നതാണ്. റിയൽമി പി1 സീരീസിൽ എത്തുന്ന റിയൽമി പി1 5ജിയുടെയും പി1 പ്രോ 5ജിയുടെയും പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് ​റേറ്റ്, 2000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 2400X 1080 പിക്‌സൽ റെസല്യൂഷൻ.

സ്‌ക്രീനിൽ നനവ് പറ്റിയാലും ടച്ച് ചെയ്യുമ്പോൾ അ‌തിനെ ബാധിക്കാത്ത വിധത്തിൽ റെയിൻവാട്ടർ ടച്ച് പിന്തുണയോടെയാണ് ഇവ എത്തുന്നത്. റിയൽമി പി1 പ്രോ 5ജി മോഡലിൽ കർവ്ഡ് പാനൽ, പ്രോ-എക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ്, ഹൈപ്പർപ്രിസൈസ് ടച്ച് പിന്തുണ എന്നിവ അ‌ധികമായി ഉൾപ്പെടുത്തിയിരിക്കുന്നു.

സീസൺ തീരാൻ പോകുന്നതുകൊണ്ടാണ് ഈ വില! റിയൽമി P1 5ജിക്ക് ഡിസ്കൗണ്ട്

മാലി G68 MC4 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് റിയൽമി പി1 5ജിയുടെ കരുത്ത്. കുറച്ചുകൂടി ഉയർന്ന മോഡലായ റിയൽമി പി1 പ്രോ 5ജിയിൽ അ‌ഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ രണ്ട് മോഡലുകളിലും ഉള്ളത്. 50എംപി സോണി LYT600 പ്രൈമറി ക്യാമറയാണ് അ‌തിൽ മെയിൻ. ഇതോടൊപ്പം പി1 മോഡലിൽ 2എംപി B&W സെക്കൻഡറി സെൻസറും പി1 പ്രോ മോഡലിൽ B&W ലെൻസിന് പകരം 8MP പോർട്രെയിറ്റ് സെൻസറും ആണ് ഉള്ളത്. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും ഉണ്ട്.

IP54 റേറ്റിങ്ങും ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ VC കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ റിയൽമി ഫോണുകളിൽ ഉള്ളത്. ആനിമേഷൻ ഡിസൈൻ, ഫംഗ്‌ഷണാലിറ്റി, ഇൻ്ററാക്ഷൻ എന്നിവ ഉപയോഗിച്ച് ഒപ്‌റ്റിമൈസ് ചെയ്‌തതും അപ്‌ഗ്രേഡുചെയ്‌തതുമായ മിനി ക്യാപ്‌സ്യൂൾ 2.0-യ്‌ക്കൊപ്പമാണ് ഇവ വരുന്നത്.

Best Mobiles in India

English summary
Realme P1 5G and Realme P1 Pro 5G smartphones will get discounts on Flipkart. These are the smartphones that belong to the Realme P1 series recently launched in India by Realme. Realme P1 5G is powered by MediaTek Dimensity 7050 chipset. Realme P1 Pro 5G is powered by Qualcomm Snapdragon 6 Gen 1 chipset with Adreno GPU.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X