Home
Mobile

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് തെരഞ്ഞെടുക്കാൻ പുതിയൊരു സ്മാർട്ട്ഫോൺ ഓപ്ഷൻ കൂടി നൽകിക്കൊണ്ട് റിയൽമി തങ്ങളുടെ പി1 സീരീസ് (Realme P1 series) 5ജി ഫോണുകൾ ലോഞ്ച് ചെയ്തു. റിയൽമി P1 5ജി, റിയൽമി P1 പ്രോ 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി എന്ന് ഈ ഫോണുകളെ വളരെ സിംപിളായി വിശേഷിപ്പിക്കാം. കാരണം ഈ രണ്ട് ഫോണുകളും വളരെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. 20000 രൂപയ്ക്കുള്ളിൽ കരുത്തുറ്റ ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താവിന് ഈ രണ്ട് ഫോണുകളും നല്ല ഓപ്ഷനുകളായി മാറുന്നു.

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ

120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ, 50MP Sony LYT600 ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ്, 256GB വരെയുള്ള UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 ഒഎസ് എന്നിങ്ങനെ ഇതിലെ ഫീച്ചറുകൾ ഓരോന്നും മികച്ചത് തന്നെയാണ്. സ്‌ക്രീനിൽ നനവ് പറ്റിയാലും ടച്ച് ചെയ്യുമ്പോൾ അ‌തിനെ ബാധിക്കാത്ത വിധത്തിൽ റെയിൻവാട്ടർ ടച്ച് പിന്തുണയോടെയാണ് ഇവ എത്തുന്നത്.

Realme P1 5G, Realme P1 Pro 5G എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് ​റേറ്റ്, 2000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 2400 X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട് എന്നിവ ഈ ഫോണുകളിലുണ്ട്.

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ

ഇത് കൂടാതെ പ്രോ മോഡലിൽ കർവ്ഡ് പാനൽ, പ്രോ-എക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ്, ഹൈപ്പർപ്രിസൈസ് ടച്ച് പിന്തുണ എന്നിവ അ‌ധികമായി ഉൾപ്പെടുത്തിയിരിക്കുന്നു. മാലി G68 MC4 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് റിയൽമി പി1 5ജിയുടെ കരുത്ത്.

കുറച്ചുകൂടി ഉയർന്ന മോഡലായ റിയൽമി പി1 പ്രോ 5ജിയിൽ അ‌ഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് റിയൽമി നൽകിയിരിക്കുന്നത്. 8GB LPDDR4x റാമും 256GB UFS 3.1 നേറ്റീവ് സ്റ്റോറേജും ഈ ചിപ്സെറ്റുകൾക്ക് കരുത്തുപകരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

ആൻഡ്രോയിഡ് 14 ഒഎസ് അ‌ടിസ്ഥാനമാക്കിയാണ് ഈ പി1 സീരീസ് ഫോണുകൾ എത്തുന്നത്. എങ്കിലും പി1 മോഡലിന് മൂന്ന് വർഷവും പി1 പ്രോ മോഡലിന് രണ്ട് വർഷവുമാണ് ഒഎസ് പിന്തുണ ലഭിക്കുക. സുരക്ഷാ പാച്ചുകളുടെ കാര്യത്തിൽ പി1ന് നാല് വർഷവും പ്രോ വേരിയൻ്റിന് മൂന്ന് വർഷവും പിന്തുണയാണ് ലഭിക്കുക.

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പി1 സീരീസിൽ ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50എംപി സോണി LYT600 പ്രൈമറി ക്യാമറയാണ് അ‌തിൽ മെയിൻ. ഇതോടൊപ്പം പി1 മോഡലിൽ 2എംപി B&W സെക്കൻഡറി സെൻസറും പി1 പ്രോ മോഡലിൽ B&W ലെൻസിന് പകരം 8MP പോർട്രെയിറ്റ് സെൻസറും ആണ് ഉള്ളത്. ഫ്രണ്ടിൽ 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ബാറ്ററിയുടെ കാര്യത്തിൽ ഈ രണ്ട് ഫോണുകളും ഒരുപോലെയാണ്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി ഇവിടെ നൽകിയിരിക്കുന്നത്. ആനിമേഷൻ ഡിസൈൻ, ഫംഗ്‌ഷണാലിറ്റി, ഇൻ്ററാക്ഷൻ എന്നിവ ഉപയോഗിച്ച് ഒപ്‌റ്റിമൈസ് ചെയ്‌തതും അപ്‌ഗ്രേഡുചെയ്‌തതുമായ മിനി ക്യാപ്‌സ്യൂൾ 2.0-യ്‌ക്കൊപ്പമാണ് ഇവ വരുന്നത്, IP54 റേറ്റിങ്ങും ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ VC കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.

വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ

പീക്കോക്ക് ഗ്രീൻ, ഫീനിക്സ് റെഡ് എന്നീ നിറങ്ങളിലാണ് പി1 5ജി ലഭ്യമാകുക. മറുവശത്ത് പി1 പ്രോ 5ജി പാരറ്റ് ബ്ലൂ, ഫീനിക്സ് റെഡ് കളർ ഓപ്ഷനുകളിലാണ് എത്തുന്നത്. റിയൽമി പി1 5ജി രണ്ട് വേരിയന്റുകളിൽ എത്തുന്നു. ഇതിൽ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയാണ് വില.

റിയൽമി പി 1 5 ജിയുടെ 8GB + 256GB വേരിയന്റിന്റെ വില 18,999 രൂപയാണ്. റിയൽമി പി1 പ്രോ 5ജിയും രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അ‌തിൽ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 21,999 രൂപയും 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റിന് 22,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ എസ്‌ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2,000 രൂപ ഡിസ്കൗണ്ടിൽ ഈ ഫോണുകൾ വാങ്ങാം. ഫ്ലിപ്പ്കാർട്ട്, റിയൽമി ഔദ്യോഗിക സ്റ്റോർ എന്നിവ വഴിയാണ് പി1 സീരീസ് ലഭ്യമാകുക. ഈ ഫോണുകളുടെ ആദ്യകാല വിൽപ്പന ഇന്ന് വൈകുന്നേരം 6ന് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Realme has launched its P1 series 5G phones in India. There are two smartphones in this series namely Realme P1 5G and Realme P1 Pro 5G. Realme P1 5G is priced at Rs 21,999 for the base model with GB RAM and 128 GB storage and Rs 21,999 for the base model of Realme P1 Pro 5G with 8 GB RAM + 128 GB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X