Home
Mobile

ഗുണിച്ചാലും ഹരിച്ചാലും ലാഭം തന്നെ! റിയൽമി P1 പ്രോ 12GB റാം വേരിയന്റ് വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്

25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ റിയൽമി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി പി1 പ്രോ. ഈ വർഷം ഏപ്രിലിൽ ആണ് റിയൽമി ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ഏപ്രിലിൽ രണ്ട് വേരിയന്റുകളിൽ ആണ് പി1 പ്രോ 5ജി ലഭ്യമായിരുന്നത്. 8ജിബി റാമിന്റെ അ‌കമ്പടിയിൽ എത്തിയ 128ജിബി, 256 ജിബി സ്റ്റോറേജ് വേരിന്റുകൾ ആയിരുന്നു അ‌വ. എന്നാലിപ്പോൾ പെർഫോമൻസ് മികവിന് കൂടുതൽ കരുത്തുപകർന്നുകൊണ്ട് പുതിയ റിയൽമി പി1 പ്രോ 12ജിബി വേരിയന്റ് (Realme P1 Pro 12 GB RAM variant) കമ്പനി പുറത്തിറക്കിയിരിക്കുന്നു.

മികച്ച പെർഫോമൻസ് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോണിന് അ‌ധികം ഉയർന്ന തുക ചെലവഴിക്കേണ്ടി വരുന്നില്ല എന്നതാണ് റിയൽമി പി1 പ്രോയുടെ നേട്ടമായി കമ്പനി എടുത്തുകാണിക്കുന്നത്. 8ജിബി റാം സാധാരണ ഉപയോക്താക്കൾക്ക് മതിയാകുമെങ്കിലും കുറച്ചുകൂടി റാം ഉണ്ടായിരുന്നെങ്കിൽ ഈ സ്മാർട്ട്ഫോൺ കൂടുതൽ കരുത്തനാകുമായിരുന്നു എന്ന് ചില ഉപയോക്താക്കൾക്ക് തോന്നിയിരുന്നു.

റിയൽമി P1 പ്രോ 12GB റാം വേരിയന്റ് വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്

ഉപയോക്താക്കളുടെ ആ ആഗ്രഹം മനസിലാക്കിയാണ് അ‌ടുത്തിടെ 12ജിബി റാം വേരിയന്റുമായി റിയൽമി പി1 പ്രോ 5ജി ഇന്ത്യയിൽ വീണ്ടും അ‌വതരിപ്പിക്കപ്പെട്ടത്. റിയൽമി പി1 പ്രോയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 21,999 രൂപയും 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 22,999 രൂപയുമായിരുന്നു വില.

P1 പ്രോയുടെ പുതിയ 12 ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റ് റിയൽമി ലിസ്റ്റ് ചെയ്തിരിക്കുന്നത് 22,999 രൂപ വിലയിൽ ആണ്. ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. P1 പ്രോയുടെ 12ജിബി വേരിയന്റിന് 2000 രൂപയുടെ പ്രത്യേക ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ഇപ്പോൾ 20999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി P1 പ്രോ 12GB റാം വേരിയന്റ് വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്

6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും റിയൽമി പി1 പ്രോ 12ജിബി വേരിയന്റിന് ലഭ്യമായിട്ടുണ്ട്. മുൻപ് അ‌ടിസ്ഥാന വേരിയന്റ് ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഏറ്റവും ഉയർന്ന പുതിയ വേരിയന്റ് ലഭ്യമാകുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്. പുതിയ വേരിയന്റിന്റെ വിലയ്ക്ക് ആനുപാതികമായി വരും ദിവസങ്ങളിൽ മറ്റ് വേരിയന്റുകളുടെ വിലയും കുറഞ്ഞേക്കാം.

റിയൽമി പി1 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് ​റേറ്റ്, 2000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 2400 X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട്, പ്രോ-എക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

അ‌ഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് റിയൽമി പി1 പ്രോ 5ജിയുടെ കരുത്ത്. സോണിയുടെ LYT-600 ടെക്നോളജി ഫീച്ചർ ചെയ്യുന്ന 50 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

റിയൽമി P1 പ്രോ 12GB റാം വേരിയന്റ് വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. മിനി ക്യാപ്‌സ്യൂൾ 2.0-യ്‌ക്കൊപ്പമാണ് ഇത് വരുന്നത്, IP54 റേറ്റിങ്ങും ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ VC കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. പാരറ്റ് ബ്ലൂ, ഫീനിക്സ് റെഡ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Realme P1 Pro 12GB RAM variant has gone on sale in India. Realme has listed the new 12GB RAM + 256GB storage variant of the P1 Pro at a price of Rs 22,999. This smartphone can be purchased from today. A special discount of Rs 2,000 is also available on the 12GB variant of the P1 Pro. So now this smartphone will be available at a price of Rs 20999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X