ഇത് ഡിസ്കൗണ്ടോ അതോ മഹാമനസ്കതയോ; പൂരം കഴിഞ്ഞ പറമ്പിൽ വെടിക്കെട്ട് ഡീലുമായി റിയൽമി
സ്മാർട്ട്ഫോണുകൾക്കും മറ്റും വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് ഫ്ലിപ്പ്കാർട്ടിൽ ഗോട്ട് സെയിലും ആമസോണിൽ പ്രൈം ഡേ സെയിലും അടുത്തിടെ നടക്കുകയുണ്ടായി. എന്നാൽ ഈ ഡിസ്കൗണ്ട് ഓഫർ സെയിലുകളിൽ പല സ്മാർട്ട്ഫോണുകൾക്കും നാമമാത്രമായ ഡിസ്കൗണ്ട് ആണ് ലഭ്യമായത്. ഇത് നിരവധി പേരെ നിരാശരാക്കി. എന്നാൽ ഡിസ്കൗണ്ട് ഓഫർ സെയിലുകൾ അവസാനിച്ചിട്ടും ഒരു കിടിലൻ റിയൽമി 5ജി സ്മാർട്ട്ഫോൺ അത്യുഗ്രൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇപ്പോൾ അവസരം തുറന്നുകിടക്കുന്നു. ഓഫർ സെയിൽ എന്ന പൂരം കഴിഞ്ഞ ഉത്സവപ്പറമ്പായ ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ റിയൽമി തങ്ങളുടെ പി1 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. റിയൽമി P1 5ജി, റിയൽമി P1 പ്രോ 5ജി എന്നിവയായിരുന്നു അവ. ഇതിൽ റിയൽമി P1 പ്രോ 5ജിയാണ് ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

റിയൽമി പി1 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി പി1 പ്രോ 5ജി (Realme P1 Pro 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന്റെ വില 21,999 രൂപയും 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റിന്റെ വില 22,999 രൂപയുമായിരുന്നു.
പിന്നീട് റിയൽമി പി1 പ്രോ 5ജിയുടെ ഒരു 12 ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റ് കൂടി കമ്പനി ഇന്ത്യയിൽ 22,999 രൂപ വിലയിൽ അവതരിപ്പിച്ചു. അതോടെ പി1 പ്രോ 5ജി വേരിയന്റുകളുടെ വിലകളിൽ അടിമുടി മാറ്റം വന്നു. ഇപ്പോൾ റിയൽമി പി1 പ്രോ 5ജിയുടെ അടിസ്ഥാന വേരിയന്റ് ഡിസ്കൗണ്ട് സഹിതം വെറും 18,499 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

21,999 രൂപ വിലയിൽ ഇറക്കിയ റിയൽമി 5ജി ഫോൺ ആണ് മൂന്ന് മാസങ്ങൾക്കിപ്പുറം വെറും 18,499 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അതായത് ലോഞ്ച് വിലയെക്കാൾ 3500 രൂപയോളം ഡിസ്കൗണ്ട് നൽകിയ ശേഷമാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.
അതിനാൽ 17,499 രൂപ വിലയിൽ റിയൽമി പി1 പ്രോ 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം. അതായത് ലോഞ്ച് വിലയെക്കാൾ 4,500 രൂപ വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നു. മികച്ച പെർഫോമൻസ് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ അധികം ഉയർന്ന തുക ചെലവഴിക്കാതെ സ്വന്തമാക്കാം എന്നതാണ് റിയൽമി പി1 പ്രോ 5ജിയിലൂടെ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്ന ഓഫർ.
റിയൽമി പി1 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് റിയൽമി പി1 പ്രോ 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

2400 X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട്, പ്രോ-എക്‌സ്‌ഡിആർ, 2160 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് എന്നിവയും റിയൽമി പി1 പ്രോ 5ജിയുടെ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ VC കൂളിംഗ് സിസ്റ്റം ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സോണിയുടെ LYT-600 ടെക്നോളജി ഫീച്ചർ ചെയ്യുന്ന 50 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവ ഇതിൽ അടങ്ങുന്നു. ഫ്രണ്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, IP54 റേറ്റിങ് തുടങ്ങിയ മറ്റ് മികച്ച ഫീച്ചറുകളും ഇതിലുണ്ട്. പാരറ്റ് ബ്ലൂ, ഫീനിക്സ് റെഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാം.


Click it and Unblock the Notifications








