Home
Mobile

സ്പീഡിന്റെ മറുവാക്ക് ഇനി ഇതോ! കിടിലൻ ചിപ്സെറ്റുമായി റിയൽമി പി1 സ്പീഡ് 5G

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അ‌വിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന് ചങ്ങമ്പുഴക്കവിതയിൽ ഗ്രാമ ഭംഗി വിവരിക്കുന്നതുപോലെ, സ്മാർട്ട്ഫോൺ വിപണിയിൽ ഏത് സെഗ്മെന്റിലേക്ക് നോക്കിയാലും അ‌വിടെയെല്ലാം റിയൽമി സ്മാർട്ട്ഫോണുകൾ ​ഷൈൻ ചെയ്യുന്നത് കാണാം. കാരണം ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ നിരവധി സ്മാർട്ട്ഫോണുകളാണ് റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുള്ളത്. ആ പട്ടിക ഇനിയും നീളാൻ പോകുന്നു. ഇന്ത്യയിലെ ആരാധകർക്കായി റിയൽമി പി1 സ്പീഡ് 5G (realme P1 Speed 5G ) എന്ന മോഡൽ ഒക്ടോബർ 15 ന് ലോഞ്ച് ചെയ്യുമെന്ന് റിയൽമി പ്രഖ്യാപിച്ചു.

ഈ വർഷം ഏപ്രിലിൽ റിയൽമി തങ്ങളുടെ പി1 സീരീസ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിച്ചു. റിയൽമി പി1, റിയൽമി പി1 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. അ‌വയുടെ തുടർച്ച എന്ന നിലയിൽ റിയൽമി പി2 പ്രോ 5ജി കഴിഞ്ഞ മാസം (സെപ്റ്റംബർ) റിയൽമി വിപണിയിൽ എത്തിച്ചു.

സ്പീഡിന്റെ മറുവാക്ക് ഇതോ! കിടിലൻ ചിപ്സെറ്റുമായി റിയൽമി പി1 സ്പീഡ് 5G

ഇതിന് പിന്നാലെയാണ് ഇപ്പോൾ റിയൽമി പി സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ചിപ്സെറ്റ് ആണ് ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന റിയൽമി പി1 സ്പീഡ് 5ജിയുടെ പ്രത്യേകത. മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി 5G ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

മുൻപ് ലോഞ്ച് ചെയ്ത റിയൽമി P1 5ജിയിൽ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. അ‌തിനേക്കാൾ ഉയർന്ന വേഗത ഡിമെൻസിറ്റി 7300 എനർജി 5G ചിപ്സെറ്റിന് ഉണ്ട്. ഈ പുതിയ ഫോണിലെ പ്രോസസർ AnTuTu ബെഞ്ച്മാർക്കിൽ 750,000 പോയിൻ്റുകൾ നേടിയതായി കമ്പനി പറയുന്നു.

സ്പീഡിന്റെ മറുവാക്ക് ഇതോ! കിടിലൻ ചിപ്സെറ്റുമായി റിയൽമി പി1 സ്പീഡ് 5G

ഗെയിമിംഗ്, സ്ട്രീമിംഗ് അല്ലെങ്കിൽ മൾട്ടിടാസ്‌കിംഗ് തുടങ്ങി എന്ത് കാര്യത്തിനായാലും റിയൽമി P1 സ്പീഡ് 5G സമാനതകളില്ലാത്ത പെർഫോമൻസും വേഗതയും വാഗ്ദാനം ചെയ്യുമെന്നും അ‌തിലൂടെ ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പുതിയ ഫോണിന്റെ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് റിയൽമി വ്യക്തമാക്കുന്നു. ഇതോടൊപ്പം വരാൻ പോകുന്ന ഫോണിന്റെ ടീസറും റിയൽമി പുറത്തുവിട്ടു.

ടീസറിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഒരു ഫ്ലാറ്റ് സ്ക്രീനും ബ്ലൂ കളർ റിയൽമി പി1 സ്പീഡ് 5ജി കാണാം. മികച്ച പെർഫോമൻസിനായി 26GB വരെ റാം (12GB വരെ LPDDR4X റാമും വെർച്വൽ റാം ഉൾപ്പെടെ), 256GB വരെ UFS 3.1 സ്റ്റോറേജ് എന്നിവയും ഈ ഫോണിൽ ഉണ്ടെന്ന് റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 2.8D OLED ഡിസ്‌പ്ലേ, 92.65% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, താപം 19°C വരെ കുറയ്ക്കുന്ന 6050mm² സ്റ്റെയിൻലെസ്സ് സ്റ്റീൽ കൂളിങ് സിസ്റ്റം, 50MP റിയർ ക്യാമറ, 90 fps ഗെയിമിംഗ്, GT മോഡ്, IP65 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും റിയൽമി പി1 സ്പീഡ് 5ജി എഡിഷനിലുണ്ട്.

സ്പീഡിന്റെ മറുവാക്ക് ഇതോ! കിടിലൻ ചിപ്സെറ്റുമായി റിയൽമി പി1 സ്പീഡ് 5G

ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. പ്രധാന ഫീച്ചറുകൾ വ്യക്തമായെങ്കിലും ഇതിന്റെ വില അ‌ടക്കമുള്ള വിവരങ്ങൾ ലോഞ്ചിന് ശേഷമേ അ‌റിയാൻ കഴിഞ്ഞേക്കൂ. മികച്ച ​പെർഫോമൻസ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ഈ റിയൽമി പി1 സ്പീഡ് 5ജിക്കായി ഒക്ടോബർ 15 വരെ കാത്തിരിക്കുന്നത് മികച്ച തീരുമാനമായിരിക്കും.

More from GizBot

Best Mobiles in India

English summary
Realme P1 Speed ​​5G India Launch Date Officially Announced The phone will be launched in India on October 15. This phone is powered by MediaTek Dimensity 7300 E Energy 5G chipset. The company says it scored 750,000 points on the AnTuTu benchmark. Realme P1 Speed ​​5G offers up to 26GB of RAM and up to 256GB of UFS 3.1 storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X