Home
Mobile

മിഡ് റേഞ്ചിന്റെ പുതിയ രാജാവെത്തി! റിയൽമി P1 സ്പീഡ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ വേഗതയുടെ കാര്യത്തിൽ പുതിയ വാഗ്ദാനങ്ങളുമായി റിയൽമി P1 സ്പീഡ് 5G (realme P1 Speed 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ഏപ്രിലിൽ
ആണ് റിയൽമി തങ്ങളുടെ പി1 സീരീസ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിച്ചത്. റിയൽമി പി1, റിയൽമി പി1 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം റിയൽമി പി2 പ്രോ 5ജി റിയൽമി വിപണിയിൽ എത്തി. അ‌തിന് പിന്നാലെയാണ് ഇപ്പോൾ റിയൽമി P1 സ്പീഡ് 5G ഡൈമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്നത്.

റിയൽമി P1 5ജിയിൽ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. അ‌തിനേക്കാൾ ഉയർന്ന വേഗത ഡിമെൻസിറ്റി 7300 എനർജി 5G ചിപ്സെറ്റിന് ഉണ്ട്. ഈ പുതിയ ഫോണിലെ പ്രോസസർ AnTuTu ബെഞ്ച്മാർക്കിൽ 750,000 പോയിൻ്റുകൾ നേടിയതായി കമ്പനി പറയുന്നു. അ‌തിനാൽ മികച്ച പെർഫോമൻസ് തന്നെ ഉറപ്പിക്കാം.

മിഡ് റേഞ്ചിന്റെ പുതിയ രാജാവെത്തി! റിയൽമി P1 സ്പീഡ് 5G ഇന്ത്യയിൽ

പ്രോസസറിന് ശക്തമായ പിന്തുണയുമായി 12GB LPDDR4x റാമും 256GB UFS 3.1 സ്റ്റോറേജും 14 ജിബി വരെ വെർച്വൽ റാം പിന്തുണയും റിയൽമി P1 സ്പീഡ് 5Gയിൽ ഉണ്ട്. എത്ര കഠിനമായ ടാസ്കുകൾ വന്നാലും കൂളായി നേരിടാൻ 9-ലെയർ കൂളിംഗ് സിസ്റ്റവും 6050mm² ലാർജ് വേപർ കൂളിംഗ് ഏരിയയും ഉണ്ട്.

റിയൽമി പി1 സ്പീഡ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻവാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മിഡ് റേഞ്ചിന്റെ പുതിയ രാജാവെത്തി! റിയൽമി P1 സ്പീഡ് 5G ഇന്ത്യയിൽ

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റിനൊപ്പം മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP AI പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ലെൻസും അ‌തിൽ അ‌ടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മിഡ് റേഞ്ചിന്റെ പുതിയ രാജാവെത്തി! റിയൽമി P1 സ്പീഡ് 5G ഇന്ത്യയിൽ

5G (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLOoNASS, GLOoNASS QZSS, USB ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഇതിലെത്തുന്നു.

റിയൽമി P1 സ്പീഡ് 5ജിയുടെ 8GB+ 128GB വേരിയന്റിന് 17,999 രൂപയും 12GB+ 256GB വേരിയന്റിന് 20,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ തുടക്കത്തിൽ പരിമിതകാലത്തേക്ക് 2,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ തുടക്കത്തിൽ യഥാക്രമം 15,999 രൂപ, 18,999 രൂപ വിലകളിൽ ഇത് വാങ്ങാൻ സാധിക്കും.

ബ്രഷ്ഡ് ബ്ലൂ, ടെക്സ്ചർഡ് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ആണ് റിയൽമി P1 സ്പീഡ് 5ജി ലഭ്യമാകുക. ഈ ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 20ന് 12 AM മുതൽ ആരംഭിക്കും. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ ഫോൺ ഓൺ​ലൈനായി വാങ്ങാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Realme P1 Speed ​​5G Launched in India Packing a 6.67-inch FHD+ 120Hz AMOLED screen, the phone is powered by Dimensity 7300 Energy SoC. Realme P1 Speed ​​5G is priced at Rs 17,999 for the 8GB+ 128GB variant and Rs 20,999 for the 12GB+ 256GB variant. But as a launch offer, you will get a discount of Rs 2,000 initially for a limited period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X