കുതിക്കാൻ വെമ്പുന്ന യൗവനം! റിയൽമി P1 സ്പീഡ് 5G 2000 രൂപ ഡിസ്കൗണ്ടുമായി കളത്തിൽ
ദീപാവലി ഫെസ്റ്റിവൽ സെയിലിന് തയാറെടുക്കുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് ആവേശമായി റിയൽമി P1 സ്പീഡ് 5G (Realme P1 Speed 5G) ഓപ്പൺ സെയിൽ തുടങ്ങി. കഴിഞ്ഞ ആഴ്ച റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്ത പുത്തൻ 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ ഫോൺ ഓൺലൈനായി വാങ്ങാം. തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫർ റിയൽമി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ P1 സ്പീഡ് 5G ലഭ്യമാണ്.
റിയൽമി P1 സ്പീഡ് 5ജിയുടെ 8GB+ 128GB വേരിയന്റിന് 17,999 രൂപയാണ് വില. 12GB+ 256GB വേരിയന്റ് 20,999 രൂപ വിലയിലെത്തുന്നു. ലോഞ്ച് ഓഫർ എന്ന നിലയിൽ തുടക്കത്തിൽ പരിമിതകാലത്തേക്ക് 2,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ തുടക്കത്തിൽ യഥാക്രമം 15,999 രൂപ, 18,999 രൂപ വിലകളിൽ ഇത് വാങ്ങാൻ സാധിക്കും.

മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി 5G ചിപ്സെറ്റ് ആണ് റിയൽമി P1 സ്പീഡ് 5ജിയുടെ കരുത്ത്. ഈ പ്രോസസർ AnTuTu ബെഞ്ച്മാർക്കിൽ 750,000 പോയിൻ്റുകൾ നേടിയതായി കമ്പനി പറയുന്നു. അതിനാൽ മികച്ച പെർഫോമൻസ് തന്നെ ഉറപ്പിക്കാം. അതോടൊപ്പം ആകർഷകമായ ഡിസൈനും കമ്പനി ഇതിൽ നൽകിയിരിക്കുന്നു.
റിയൽമി പി1 സ്പീഡ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, റെയിൻവാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റിനൊപ്പം മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും റിയൽമി P1 സ്പീഡ് 5ജിയുടെ കരുത്തായി മാറുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP AI പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ലെൻസും അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
സുരക്ഷയ്ക്കായി ഇൻ- ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP65 റേറ്റിങ്, ഡ്യുവൽ സിം ( നാനോ + നാനോ ) എന്നിവയും റിയൽമി P1 സ്പീഡ് 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് റിയൽമി ഇതിൽ നൽകിയിരിക്കുന്നത്. 5G (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLOoNASS, GLOoNASS QZSS, USB ടൈപ്പ്-സി എന്നിവയാണ് P1 സ്പീഡ് 5ജിയിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ബ്രഷ്ഡ് ബ്ലൂ, ടെക്സ്ചർഡ് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഈ റിയൽമി ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








