Home
Mobile

പവർ വേണ്ടവർ ഇവിടെ കമോൺ! റിയൽമി P2 പ്രോ 5ജി ഇന്ത്യയിൽ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ പി സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി പി1 സീരീസിലെ പി1 പ്രോയുടെ പിൻഗാമിയായി റിയൽമി പി2 പ്രോ 5ജി (Realme P2 Pro 5G) ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. GT മോഡ് ഗെയിമിംഗ് എക്സ്പീരിയൻസ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് കരുത്ത്, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണ തുടങ്ങി മികച്ച ഫീച്ചറുകളോടെയാണ് ഈ പി സീരീസ് ഫോൺ എത്തിയിരിക്കുന്നത്.

റിയൽമി പി2 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് FHD+ കർവ്ഡ് സാംസങ് അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2412 X 1080 പിക്‌സൽ റെസല്യൂഷൻ, 100 ശതമാനം P3 കളർ ഗാമറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, Pro-XDR, 2160 PWM ഐപ്രൊട്ടക്ഷൻ, 1200nits ​ഹൈ ​ബ്രൈറ്റ്നസ് മോഡ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

പവർ വേണ്ടവർ ഇവിടെ കമോൺ! റിയൽമി P2 പ്രോ 5ജി ഇന്ത്യയിൽ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ആണ് ഈ പി2 പ്രോ 5ജിയുടെ കരുത്ത്. ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 8GB/128GB, 12GB/256GB, 12GB/512GB എന്നീ LPDDR4x റാം+ UFS 3.1 സ്റ്റോറേജ് കൂട്ടുകെട്ടുകളിൽ ഈ ഫോൺ ലഭ്യമാകും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 കസ്റ്റം സ്‌കിന്നിലാണ് റിയൽമി പി2 പ്രോ പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 4500mm2 ടെമ്പർഡ് VC + 9953mm2 ഗ്രാഫൈറ്റ് 3D VC കൂളിംഗ് സിസ്റ്റം, ഗെയിമിംഗിനുള്ള GT മോഡ്, സ്വിസ് SGS പ്രീമിയം പെർഫോമൻസ് 5 സ്റ്റാർസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവ സഹിതമാണ് പി2 പ്രോ എത്തിയിരിക്കുന്നത്.

പവർ വേണ്ടവർ ഇവിടെ കമോൺ! റിയൽമി P2 പ്രോ 5ജി ഇന്ത്യയിൽ

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി പി2 പ്രോ 5ജി എത്തുന്നത്. അ‌തിൽ 50MP LYT-600 പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും അ‌ടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32MP ക്യാമറ ഫ്രണ്ടിൽ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

5G, 4G LTE, ബ്ലൂടൂത്ത് 5.2, Wi-Fi 6, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇതിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. IP65 റേറ്റിംഗും റെയിൻ വാട്ടർ ടച്ച് ഫീച്ചറും പി2 പ്രോ വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് റിയൽമി ഇതിൽ നൽകിയിരിക്കുന്നത്.

ജിടി മോഡ് ഗെയിമിംഗ് ഫീച്ചറുകളാണ് റിയൽമി പി2 പ്രോയുടെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിൽ ഗീക്ക് പവർ ട്യൂണിംഗ്, ക്വിക്ക് സ്റ്റാർട്ട്, വോയ്‌സ് ചേഞ്ചർ, ഗെയിം ഫിൽട്ടറുകൾ, ഗെയിം ഫോക്കസ് മോഡ് + ബുള്ളറ്റ് നോട്ടിഫിക്കേഷൻ തുടങ്ങി നിരവധി ഫീച്ചറുകൾ അ‌ടങ്ങുന്നു. ക്യാമറ, ചിപ്സെറ്റ്, ബാറ്ററി ഫാസ്റ്റ് ചാർജിങ് എന്നിവയിൽ മുൻഗാമിയെക്കാൾ ഒട്ടേറെ നവീകരണങ്ങൾ പി2 പ്രോയിലുണ്ട്.

പവർ വേണ്ടവർ ഇവിടെ കമോൺ! റിയൽമി P2 പ്രോ 5ജി ഇന്ത്യയിൽ

കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ടാക്ടിൽ എൻജിൻ, ​ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും റിയൽമി പി2 പ്രോ അവതരിപ്പിക്കുന്നു. പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. മൂന്ന് വേരിയന്റുകളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

റിയൽമി പി2 പ്രോയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയാണ് വില. 12GB+ 256GB വേരിയന്റ് 24,999 രൂപ വിലയിലും ടോപ് എൻഡ് 12GB+ 512GB വേരിയന്റ് 27,999 രൂപ വിലയിലും ലോഞ്ച് ചെയ്തിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ ഇവ സ്വന്തമാക്കാം.

ലോഞ്ച് ഓഫറിന്റെ ഭാഗമായി അ‌ടിസ്ഥാന വേരിയന്റിന് 2000 രൂപയും മറ്റ് രണ്ട് വേരിയന്റുകൾക്ക് 3000 രൂപയും ഡിസ്കൗണ്ട് ലഭ്യമാകും. അ‌തിനാൽ തുടക്കത്തിൽ അ‌ടിസ്ഥാന വേരിയന്റ് 19,999 രൂപ വിലയിലും മറ്റ് വേരിയന്റുകൾ യഥാക്രമം 21,999 രൂപ, 24,999 രൂപ വിലകളിൽ വാങ്ങാൻ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റ്, റിയൽമി ആപ്പ് എന്നിവ വഴി സെപ്റ്റംബർ 17-ന് വൈകുന്നേരം 6ന് ഇതിന്റെ ആദ്യവിൽപ്പന ആരംഭിക്കും.

Best Mobiles in India

English summary
Realme P2 Pro 5G launched in India. The 8GB+128GB base variant of the Realme P2 Pro is priced at Rs 21,999. The 12GB+ 256GB variant is priced at Rs 24,999 and the top-end 12GB+ 512GB variant is priced at Rs 27,999. As part of the launch offer, a bank discount of Rs 2,000 will be available on the base variant and Rs 3,000 on the other two variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X