ആരിവൻ... ഈ കില്ലാടി! ഏവരും അന്വേഷിക്കുന്ന ആ റിയൽമി 5ജി ഫോൺ 2000 രൂപ ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക്
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഏതൊക്കെ സ്മാർട്ട്ഫോണുകൾ എന്ത് ഡിസ്കൗണ്ടിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഓഫർ സെയിലിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത് എന്നറിയാൻ ആളുകൾ അക്ഷമരായി കാത്തുനിൽക്കുന്നു. ഏതൊരു ഓഫർ സെയിലിലും എന്നപോലെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലും ഐഫോണുകൾ തന്നെയാണ് താരങ്ങൾ. മികച്ച ഡിസ്കൗണ്ടുകൾ ഈ ഫെസ്റ്റിവൽ സെയിലിലും ഐഫോണുകൾക്ക് ലഭ്യമാകും എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എന്നാൽ എത്ര ഡിസ്കൗണ്ട് വന്നു എന്നുപറഞ്ഞാലും ഐഫോൺ വാങ്ങാൻ കഴിവില്ലാത്ത ഇടത്തരക്കാർ ഏറെയാണ്. അവർ പലപ്പോഴും 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോണാണ് അന്വേഷിക്കുക.
അത്യാവശ്യം നല്ല ഫീച്ചറുകളും പെർഫോമൻസും ഉള്ള ഒരു 5ജി ഫോൺ വാങ്ങാനായി എത്തുന്നവർക്ക് മുന്നിലേക്ക് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്ന് റിയൽമി പി2 പ്രോ 5ജി ആണ്. ഡിസ്കൗണ്ടിൽ 19,999 രൂപ വിലയിൽ ഈ 5ജി ഫോൺ സെപ്റ്റംബർ 26 മുതൽ വാങ്ങാൻ ലഭ്യമാണ് എന്ന് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ടീസർ വ്യക്തമാക്കുന്നു.

പ്ലസ് അംഗങ്ങൾക്കായി ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങുന്ന സെപ്റ്റംബർ 26 മുതൽ റിയൽമി പി2 പ്രോ 5ജിയുടെ ഡിസ്കൗണ്ടും നിലവിൽ വരും എന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നു. രണ്ടാഴ്ച മുൻപാണ് റിയൽമി പി2 പ്രോ 5ജി (Realme P2 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ഫെസ്റ്റിവൽ സെയിൽ സ്മാർട്ട്ഫോൺ ഡീലുകൾ
റിയൽമി പി2 പ്രോയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ടോപ് എൻഡ് 12GB+ 512GB വേരിയന്റിന് 27,999 രൂപ ആണ് യഥാർഥ വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ഈ ഫോൺ 2000 രൂപ ഡിസ്കൗണ്ടിൽ 19,999 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോഴാണ് റിയൽമി പി2 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുക. ഫ്ലിപ്പ്കാർട്ടിന് പുറമേ റിയൽമി വെബ്‌സൈറ്റിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തുന്നു.
റിയൽമി പി2 പ്രോയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ആണ് റിയൽമി പി2 പ്രോ 5ജിയുടെ കരുത്ത്. 4500mm2 ടെമ്പർഡ് VC + 9953mm2 ഗ്രാഫൈറ്റ് 3D VC കൂളിംഗ് സിസ്റ്റം, ഗെയിമിംഗിനുള്ള GT മോഡ്, സ്വിസ് SGS പ്രീമിയം പെർഫോമൻസ് 5 സ്റ്റാർസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
6.7-ഇഞ്ച് FHD+ കർവ്ഡ് സാംസങ് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2412 X 1080 പിക്‌സൽ റെസല്യൂഷൻ, 100 ശതമാനം P3 കളർ ഗാമറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, Pro-XDR, 2160 PWM ഐപ്രൊട്ടക്ഷൻ, 1200nits ഹൈ ബ്രൈറ്റ്നസ് മോഡ് എന്നീ ഫീച്ചറുകൾ റിയൽമി പി2 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 കസ്റ്റം സ്‌കിന്നിലാണ് റിയൽമി പി2 പ്രോ പ്രവർത്തിക്കുന്നത്. ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 8GB/128GB, 12GB/256GB, 12GB/512GB എന്നീ LPDDR4x റാം+ UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി2 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. 50MP LYT-600 പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും അതിൽ അടങ്ങുന്നു. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്. ദീർഘ നേരത്തെ ഉപയോഗത്തിന് പാകത്തിൽ 80W ഫാസ്റ്റ് ചാർജിങ്ങും 5,200mAh ബാറ്ററിയും ഈ റിയൽമി ഫോണിലുണ്ട്.
IP65 റേറ്റിംഗും റെയിൻ വാട്ടർ ടച്ച് ഫീച്ചറും പി2 പ്രോ വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, ബ്ലൂടൂത്ത് 5.2, Wi-Fi 6, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇതിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ടാക്ടിൽ എൻജിൻ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications








