Home
Mobile

സംഭവം പ്രീ ബുക്കിങ്ങിൽ വൻ ഹിറ്റാണ്! റിയൽമി P3 5G ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക് എത്തി

പി3 സീരീസിലേക്ക് കഴിഞ്ഞ ആഴ്ച റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോണുകളാണ് റിയൽമി പി3 5ജി, റിയൽമി പി3 അ‌ൾട്ര 5ജി എന്നിവ. ഇതിൽ അ‌ൾട്ര മോഡലിന്റെ ഓപ്പൺ സെയിൽ ഇന്നലെ (മാർച്ച് 25) മുതൽ ആരംഭിച്ചു. ഇപ്പോൾ ഒരു ദിവസത്തിനിപ്പുറം റിയൽമി പി3 5ജിയും ഇന്ത്യൻ വിപണിയിലേക്ക് വിൽപ്പനയ്ക്കായി എത്തിയിരിക്കുന്നു (realme P3 5G goes on sale today). ലോഞ്ച് ഓഫർ ലഭ്യമായതിനാൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.

റിയൽമി P3 5G ഇന്ന് മുതൽ (മാർച്ച് 26) റിയൽമി.കോം, ഫ്ലിപ്കാർട്ട്, നിങ്ങളുടെ അടുത്തുള്ള സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും. ഇതിന്റെ 6GB + 128GB ​അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും, 8GB + 128GB വേരിയന്റിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില.

സംഭവം പ്രീ ബുക്കിങ്ങിൽ വൻ ഹിറ്റാണ്! റിയൽമി P3 5G ഡിസ്കൗണ്ട് വിലയിൽ വിൽ

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് റിയൽമി പി3 5ജിക്ക് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 14999 രൂപ വിലയിലും 8GB + 128GB മോഡൽ 15,999 രൂപ വിലയിലും ടോപ്പ്-എൻഡ് 8GB + 256GB മോഡൽ 17,999 രൂപ വിലയിലും സ്വന്തമാക്കാം. പഴയ റിയൽമി ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 500 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി പി3 5ജി ലോഞ്ച് ദിനത്തിലെ ആദ്യകാല വിൽപ്പനയ്ക്കും മാർച്ച് 21 ന് നടന്ന ലിമിറ്റഡ് പീരീഡ് സ്‌പെഷ്യൽ വിൽപ്പനയ്ക്കും ശേഷമാണ് ഇന്ന് മുതൽ ഓപ്പൺ സെയിലിന് എത്തിയിരിക്കുന്നത്. റിയൽമി പി3 അ‌ൾട്രയോടൊപ്പമെത്തിയ ഈ സ്മാർട്ട്ഫോൺ ആദ്യകാല വിൽപ്പനയിൽ ഏറെമുന്നിലായിരുന്നു എന്ന് റിയൽമി പറയുന്നു.

സംഭവം പ്രീ ബുക്കിങ്ങിൽ വൻ ഹിറ്റാണ്! റിയൽമി P3 5G ഡിസ്കൗണ്ട് വിലയിൽ വിൽ

റിയൽമി പി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 4nm ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. 6050 എംഎം² എയ്‌റോസ്‌പേസ് ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഇതിലെ ആന്റിന അറേ മാട്രിക്സ് 2.0 സബ്‌വേകൾ, ഭൂഗർഭ ഗാരേജുകൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികളിൽ 30% സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ റിയൽമി പി3 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സംഭവം പ്രീ ബുക്കിങ്ങിൽ വൻ ഹിറ്റാണ്! റിയൽമി P3 5G ഡിസ്കൗണ്ട് വിലയിൽ വിൽ

ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

FAQs
റിയൽമി പി3 അ‌ൾട്ര 5ജി ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകൾ

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ

റിയൽമി പി3 അ‌ൾട്ര 5ജിയുടെ വില

8GB + 128GB വേരിയന്റിന് 26,999 രൂപ, 8GB + 256GB വേരിയന്റിന് 27,999 രൂപ, 12GB + 256GB വേരിയന്റിന് 29,999 രൂപ

റിയൽമി പി3 സീരീസിലെ ഏറ്റവും ഉയർന്ന മോഡൽ

റിയൽമി പി3 അ‌ൾട്ര 5ജി

GizBot Technology

More from GizBot

Best Mobiles in India

English summary
The Realme P3 5G has gone on sale in India starting today. It is priced at Rs 16,999 for the base 6GB + 128GB variant, Rs 17,999 for the 8GB + 128GB variant, and Rs 19,999 for the top-end 8GB + 256GB variant. As part of the launch offer, a bank discount of Rs 2,000 is available on the Realme P3 5G. Therefore, the base model is available at a price starting at Rs 14,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X