ദേ ഇതാണ് ഞങ്ങൾ പറഞ്ഞ സാധനം! റിയൽമി P3 5G ഇന്ത്യയിൽ അവതരിപ്പിച്ച് റിയൽമി
പറഞ്ഞതിലും നേരത്തെ റിയൽമി പി3 5ജിയെ ഇന്ത്യക്ക് പരിചയപ്പെടുത്തി റിയൽമി. റിയൽമി പി3 സീരീസിലെ പുതിയ മോഡലുകളായി റിയൽമി P3 അൾട്ര 5G, റിയൽമി P3 5G എന്നിവ മാർച്ച് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ പറഞ്ഞതിലും രണ്ട് ദിവസം മുൻപ് തന്നെ റിയൽമി പി3 5ജി (realme P3 5G) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. കൂടാതെ 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്.
ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും മാർച്ച് 19 മുതലാകും ഈ റിയൽമി 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തുക. ഇതിലെ ജിടി ബൂസ്റ്റ് ഫീച്ചർ AI മോഷൻ കൺട്രോൾ, AI അൾട്രാ ടച്ച് കൺട്രോൾ തുടങ്ങിയ AI- കരുത്തുകൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ആന്റിന അറേ മാട്രിക്സ് 2.0 സബ്‌വേകൾ, ഭൂഗർഭ ഗാരേജുകൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികളിൽ 30% സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

മെക്കാ ഡിസൈനും കളർ സ്കീം ആണ് പി3 5ജിക്ക് ഉള്ളത്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP69 റേറ്റിംഗുകളോടെയാണ് ഫോൺ വരുന്നത്, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ടൈറ്റൻ ബാറ്ററിയും ഈ ഫോണിനുണ്ട്. ഇതിലെ ഫീച്ചറുകളും വിലയും ഡിസ്കൗണ്ടുകളും വിശദമായി പരിചയപ്പെടാം.
റിയൽമി പി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി3 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയും നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം എന്നിവ ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി പി3 5ജിയിൽ നൽകിയിരിക്കുന്നത്. സ്‌പേസ് സിൽവർ, കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. റിയൽമി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 19,999 രൂപയുമാണ് വില.

ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും. മാർച്ച് 19 ന് വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ആദ്യകാല വിൽപ്പന നടക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ റിയൽമി ഉപയോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 500 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്.


Click it and Unblock the Notifications








