പുതിയ മോഡൽ വന്നപ്പോൾ വില കുറഞ്ഞ റിയൽമി 5G ഫോൺ! 6000mAh ബാറ്ററി, ബജറ്റ് വില...
പുതിയ സ്മാർട്ട്ഫോണുകൾ എത്തുമ്പോൾ പഴയ സ്മാർട്ട്ഫോണുകൾക്ക് വില കുറയുക നേരത്തെ സാധാരണമായിരുന്നു. എന്നാലിപ്പോൾ സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയതായി ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ഇതിനകം ഇറങ്ങിയ ചില സ്മാർട്ട്ഫോൺ മോഡലുകൾക്കും വില കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പഴയ സ്മാർട്ട്ഫോണുകൾക്ക് വില കുറയുക എന്നത് ഇനി അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. ഇപ്പോൾ തന്നെ ചില സ്മാർട്ട്ഫോണുകൾക്ക് ലോഞ്ച് സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ വില വർധിച്ചിട്ടുണ്ട്. ഇവയുടെ പുതിയ മോഡൽ എത്തിയാലും വില കുറയുമ്പോൾ പഴയ വിലയിലേക്കേ എത്തൂ. അത്തരത്തിൽ പഴയ സ്മാർട്ട്ഫോണുകൾക്ക് കാര്യമായ വിലക്കുറവ് ഇനി അധികനാൾ ലഭിച്ചേക്കില്ല.
റിയൽമി തങ്ങളുടെ പി സീരീസിൽ റിയൽമി പി4 5ജി ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇതോടെ മുൻ മോഡലായ റിയൽമി പി3 5ജിയുടെ വില ചെറുതായി കുറഞ്ഞിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 19,999 രൂപയുമായിരുന്നു വില.

സ്മാർട്ട്ഫോണുകൾക്ക് വില ഉയരുന്നതിന്റെ ഫലമായിട്ടാകാം, പുതിയ മോഡൽ എത്തിയിട്ടും റിയൽമി പി3 5ജി റിയൽമിയുടെ വെബ്സൈറ്റിൽ ലോഞ്ച് വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണിന് വിലക്കുറവ് ലഭ്യമായിട്ടുണ്ട്. 15999 രൂപ പ്രാരംഭ വിലയിലാണ് റിയൽമി പി3 5ജി അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് വിലക്കുറവിന് പുറമേ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും. എന്തായാലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാനാകും.

പ്രധാന ഫീച്ചറുകൾ
2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോൺ എന്ന പ്രത്യേകതയും പി3 5ജിക്ക് ഉണ്ട്. 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്.
f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്‌പേസ് സിൽവർ, കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








