Home
Mobile

14999 രൂപയ്ക്ക് വാങ്ങാം! റിയൽമി പി3 5G ലോഞ്ച് ചെയ്തു; 6000mAh ബാറ്ററി, 120Hz AMOLED സ്ക്രീൻ...

റിയൽമിയുടെ പി3 സീരീസിൽ ഉൾപ്പെടുന്ന റിയൽമി പി3 5ജി (realme P3 5G) ​ഔദ്യോഗികമായി ഇന്ന് ലോഞ്ച് ചെയ്തു. മാർച്ച് 19ന് ആണ് റിയൽമി പി3 5ജി, റിയൽമി പി3 അ‌ൾട്ര 5ജി എന്നിവയുടെ ലോഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് തന്നെ റിയൽമി പി3 5ജിയുടെ ഫീച്ചറുകളും വിലയും ഉൾപ്പെടെ റിയൽമി വെളിപ്പെടുത്തിയിരുന്നു. ഇന്ന് (മാർച്ച് 19) ​വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഇതിന്റെ ആദ്യകാല വിൽപ്പന നടക്കും. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

റിയൽമി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB മോഡലിന് 19,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. മാർച്ച് 26 മുതലാണ് ഇത് വിൽപ്പന ആരംഭിക്കുക.

14999 രൂപയ്ക്ക് വാങ്ങാം! റിയൽമി പി3 5G ലോഞ്ച് ചെയ്തു; 6000mAh ബാറ്ററി

ലഭ്യമായ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി പി3 5ജിയുടെ അ‌ടിസ്ഥാന മോഡൽ 14999 രൂപ വിലയിലും 8GB + 128GB മോഡൽ 15,999 രൂപ വിലയിലും ടോപ്പ്-എൻഡ് 8GB + 256GB മോഡൽ 17,999 രൂപ വിലയിലും സ്വന്തമാക്കാൻ സാധിക്കും. കൂടാതെ പഴയ റിയൽമി ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 500 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

സ്‌നാപ്ഡ്രാഗൺ 6-ജെൻ-4 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. 6050 എംഎം² എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഇതിലുണ്ട്. ഇതിലെ ജിടി ബൂസ്റ്റ് ഫീച്ചർ AI മോഷൻ കൺട്രോൾ, AI അൾട്രാ ടച്ച് കൺട്രോൾ തുടങ്ങിയ AI- കരുത്തുകൾ വാഗ്ദാനം ചെയ്യുന്നു. ആന്റിന അറേ മാട്രിക്സ് 2.0 സബ്‌വേകൾ, ഭൂഗർഭ ഗാരേജുകൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികളിൽ 30% സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

14999 രൂപയ്ക്ക് വാങ്ങാം! റിയൽമി പി3 5G ലോഞ്ച് ചെയ്തു; 6000mAh ബാറ്ററി

റിയൽമി പി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC എന്നിവ ഇതിലുണ്ട്.

റിയൽമി പി3 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

14999 രൂപയ്ക്ക് വാങ്ങാം! റിയൽമി പി3 5G ലോഞ്ച് ചെയ്തു; 6000mAh ബാറ്ററി

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്‌പേസ് സിൽവർ, കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. സ്‌പേസ് സിൽവർ നിറത്തിൽ റിയൽമി പി3 പുതിയ മെക്കാ ഡിസൈനും കളർ സ്കീമും സ്വീകരിക്കുന്നു.

FAQs
GizBot Technology

More from GizBot

Best Mobiles in India

English summary
Realme P3 5G has been launched in India. It is priced at Rs 16,999 for the 6GB + 128GB model, Rs 17,999 for the 8GB + 128GB model, and Rs 19,999 for the top-end 8GB + 256GB model. There is a bank discount of Rs 2000 available as part of the launch offer. So, the base model can be purchased for Rs 14,999, the 8GB + 128GB model for Rs 15,999, and the top-end 8GB + 256GB model for Rs 17,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X