പുതിയ ഡിസ്കൗണ്ടുകൾ വന്നു; റിയൽമി P3 ലൈറ്റ് 5G ഇപ്പോൾ കൂടുതൽ വിലക്കുറവിൽ കിട്ടും
ബജറ്റ് വിലയിൽ ഇന്ത്യയിൽ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമായിട്ടുണ്ട്, അതിൽ ഏറെ ജനപ്രീതി നേടിയ ഒരു മോഡലാണ് റിയൽമിയുടെ പി3 ലൈറ്റ് 5ജി. ഏതാണ്ട് അഞ്ച് മാസം മുമ്പ് (കൃത്യമായി പറഞ്ഞാൽ, 2025 സെപ്റ്റംബറിൽ) ആണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് ഈ ഫോണിന്റെ വിലയിൽ പല കയറ്റിറക്കങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ അടുത്തകാലത്ത് ലഭ്യമായ ഏറ്റവും മികച്ച ഡിസ്കൗണ്ടുകൾ സഹിതം ഈ റിയൽമി ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ അടുത്തിടെ നടന്ന റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ കിട്ടും.
വിലയുടെ ചരിത്രം
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി P3 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയുമായിരുന്നു യഥാർഥ വില. ലോഞ്ച് ഓഫറുകൾ സഹിതം ഇത് 9999 രൂപ പ്രാരംഭ വിലയിൽ ലഭ്യമായിരുന്നു.

സ്മാർട്ട്ഫോൺ വില വർധന എല്ലാ ബ്രാൻഡുകളെയും ബാധിച്ചതോടെ പല മോഡലുകളുടെയും വില ഉയർന്നു. അക്കൂട്ടത്തിൽ റിയൽമി പി3 ലൈറ്റ് 5ജിയുടെയും വില ഉയർന്നു. അടുത്തിടെ റിപ്പബ്ലിക് ഡേ സെയിൽ നടന്ന സമയത്ത് ഇതിന്റെ അടിസ്ഥാന മോഡലിന് 11999 രൂപയും 12999 രൂപയുമായിരുന്നു വില. അതായത് 1500 രൂപയുടെ വില വർധന ഉണ്ടായി.
1150 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ആണ് റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് ഈ റിയൽമി ഫോണിന് ലഭിച്ചത്, അതിനാൽ അന്ന് ഇതിന്റെ വേരിയന്റുകൾ ഡിസ്കൗണ്ട് സഹിതം യഥാക്രമം 10849 രൂപ, 11,849 വിലകളിലാണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 10749 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതായത് ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ റിപ്പബ്ലിക് ഡേ സെയിലിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകും. അതുമാത്രമല്ല, ഡയറക്ട് വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 538 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 10211 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
അടുത്തകാലത്ത് ഈ റിയൽമി ഫോണിന് കിട്ടുന്ന മികച്ച ഡിസ്കൗണ്ട് ആണ് ഇത്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലെക്കാൾ മികച്ച ഡീൽ ആണ് ഇത്. ഇപ്പോൾ പുതിയ ജേഡ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക് അടക്കം ആകെ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ 5ജി ഫോൺ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 12GB വരെ ഡൈനാമിക് റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം.

ഗാലക്സികോർ GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, MIL-STD 810H സർട്ടിഫിക്കേഷൻ, IP64 റേറ്റിങ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications



