അവിടെ ഒരു വില, ഇവിടെ വേറൊരു വില...! 10000 രൂപയിൽ താഴെ വിലയിൽ റിയൽമി P3 ലൈറ്റ് 5G
ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ വില അന്വേഷിച്ചിറങ്ങിയാൽ പലയിടത്തും പല വില കാണുക എന്നത് ഒരു സ്വാഭാവിക കാര്യമായി മാറിയിരിക്കുന്നു. അപ്പോൾ ഈ ഫോണുകൾക്ക് കൃത്യമായ ഒരു വിലയില്ലേ എന്ന ആരെങ്കിലും ചിന്തിച്ചാൽ, ഡിസ്കൗണ്ട് ഉണ്ട് എന്ന് കാണിക്കാൻ ഇ-കൊമേഴ്സ് സൈറ്റുകളും വെബ്സൈറ്റുകളും നൽകുന്ന ഡിസ്കൗണ്ട് കണക്കിൽ യഥാർഥ വിലയെക്കാൾ ഉയർന്ന വിലയായിരിക്കും ചിലപ്പോൾ നൽകുക. തങ്ങൾ ഇത്ര രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകി എന്ന് കാണിക്കാൻ കൂടിയാണ് ഇത്. എന്നാൽ ഒരു ഫോണിന്റെ വില സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ അത് ലോഞ്ച് ചെയ്ത സമയത്തെ ന്യൂസുകളിലെ വില പരിശോധിക്കുന്നത് നന്നായിരിക്കും.
കാരണം സ്മാർട്ട്ഫോണുകളുടെ ലോഞ്ച് സ്റ്റോറികളിൽ അത് വിൽപ്പനയ്ക്ക് ലഭ്യമായിരിക്കുന്ന വിലയും ഡിസ്കൗണ്ടും എല്ലാം കൃത്യമായി നൽകിയിട്ടുണ്ടാകും. ഇപ്പോൾ ലഭ്യമായിരിക്കുന്ന വില ഏറ്റവും കുറഞ്ഞ വില ആണോ എന്നത് ഉൾപ്പെടെ അറിയാൻ ഇത് സഹായിക്കും. സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഡിസ്കൗണ്ട് അവകാശവാദങ്ങളിൽ പോലും ചിലപ്പോൾ ലോഞ്ച് സമയത്തെക്കാൾ ഉയർന്ന വില കാണാറുണ്ട്.

ഇപ്പോൾ ഒരു 5ജി സ്മാർട്ട്ഫോൺ 10000 രൂപയിൽ താഴെ വിലയിൽ അന്വേഷിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി പി3 ലൈറ്റ് 5ജി (realme P3 Lite 5G). കഴിഞ്ഞ മാസം അതായത് 2025 സെപ്റ്റംബറിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.
ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി P3 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയുമായിരുന്നു വില. ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകളും ഇത് ലഭ്യമാകുന്ന വിലയും പരിശോധിച്ചാൽ ഫ്ലിപ്പ്കാർട്ടിലും റിയൽമി വെബ്സൈറ്റിലും വ്യത്യസ്തമായ വിലയാണ് കാണാനാകുക.

ഫ്ലിപ്പ്കാർട്ടി റിയൽമി പി3 ലൈറ്റ് 5ജി യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് അടിസ്ഥാന മോഡലിന് 10499 രൂപ. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും. ഇനി റിയൽമി വെബ്സൈറ്റിലേക്ക് വന്നാൽ ഇത് കൂപ്പൺ ഡിസ്കൗണ്ട് സഹിതം 9499 രൂപ വിലയിൽ വാങ്ങാനാകും.
ഇവിടെ രണ്ടിടത്തും വ്യത്യസ്ത വിലകളാണ്. എങ്കിലും ലാഭം വെബ്സൈറ്റിലെ ഡീൽ ആണ്. അവിടെ ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായമില്ലാതെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകും. എന്നാൽ ഈ ഡിസ്കൗണ്ടിനെപ്പറ്റിയുള്ള റിയൽമിയുടെ കണക്ക് അൽപ്പം കൗതുകകരമാണ്. അതായത് ഡിസ്കൗണ്ട് സംബന്ധിച്ച വിശദീകരണത്തിൽ കമ്പനി പറയുന്നത് ഇതിന്റെ യഥാർഥ വില 12999 രൂപയാണ് എന്നാണ്.
2500 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും നൽകിയാണ് തങ്ങൾ ഇത് 9499 രൂപ വിലയിൽ വിൽക്കുന്നത് എന്നാണ് റിയൽമി വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. ഇതിൽ ചില അവകാശവാദങ്ങൾ അൽപ്പം തള്ളാണ് എന്ന് തോന്നുമെങ്കിലും 9499 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകുമെന്നത് സത്യമാണ്. ഇവിടെ യഥാർഥത്തിൽ 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആണ് വിലക്കുറവിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് HD+ IPS LCD സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4X റാം, 12GB വരെ ഡൈനാമിക് റാം, 128GB (UFS 2.2) സ്റ്റോറേജ്, ഗാലക്സികോർ GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ, റിയൽമി UI 6.0.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ (MIL-STD 810H സർട്ടിഫിക്കേഷൻ), IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78), ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി, ലില്ലി വൈറ്റ് കളർ ഓപ്ഷനുകളിൽ വാങ്ങാം.


Click it and Unblock the Notifications








