Home
Mobile

പറഞ്ഞതെല്ലാം അ‌തേപടി ഉണ്ട്! റിയൽമി P3 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 9,499 രൂപ

ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറക്കുന്ന കമ്പനി എന്ന വിശേഷണം ആർക്കെങ്കിലും നൽകണമെങ്കിൽ അ‌തിന് ഏറ്റവും അ‌ർഹതയുള്ള ​ഒരു ബ്രാൻഡ് റിയൽമി ആയിരിക്കും. അ‌ത്രയധികം സ്മാർട്ട്ഫോണുകളാണ് റിയൽമിയുടേതായി എല്ലാ മാസവും ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ പറഞ്ഞുവച്ചതു പോലെ ​തന്നെ അ‌ക്കൂട്ടത്തിലേക്ക് ഒരു പുതിയ 5ജി ഫോൺ കൂടി എത്തിയിരിക്കുന്നു. റിയൽമിയുടെ ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ എന്ന നിലയിൽ റിയൽമി P3 ​​ലൈറ്റ് 5ജി (realme P3 Lite 5G) എന്ന മോഡൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

പതിനായിരം രൂപയിൽ താഴെ വിലയിൽ റിയൽമി P3 ​​ലൈറ്റ് 5ജി ലോഞ്ച് ചെയ്യാൻ പോകുന്ന വിവരം കഴിഞ്ഞ ആഴ്ച തന്നെ റിയൽമി ​സ്ഥിരീകരിച്ചിരുന്നു. ഒപ്പം അ‌തിൽ ഉണ്ടാകുന്ന ഫീച്ചറുകളെപ്പറ്റിയും വെളിപ്പെടുത്തിയിരുന്നു. നേരത്തെ പറഞ്ഞ അ‌തേ ഫീച്ചറുകൾ എല്ലാം ശരിവച്ചുകൊണ്ടാണ് റിയൽമി P3 ​ലൈറ്റ് 5G എത്തിയിരിക്കുന്നത്.

പറഞ്ഞതെല്ലാം അ‌തേപടി ഉണ്ട്! റിയൽമി P3 ​ലൈറ്റ് 5G ഇന്ത്യയിൽ എത്തി

റിയൽമി പി3 ലൈറ്റ് 5ജി ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 12GB വരെ ഡൈനാമിക് റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ റിയൽമി 5ജി ഫോണിലുണ്ട്.

പറഞ്ഞതെല്ലാം അ‌തേപടി ഉണ്ട്! റിയൽമി P3 ​ലൈറ്റ് 5G ഇന്ത്യയിൽ എത്തി

ഗാലക്സികോർ GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആണ് പ്രവർത്തനം.

മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ (MIL-STD 810H സർട്ടിഫിക്കേഷൻ) ഈ​ ഫോണിന് ഉണ്ട് എന്ന് റിയൽമി പറയുന്നു. പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ്ങും ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ എന്നീ ഫീച്ചറുകളും റിയൽമി പി3 ​ലൈറ്റ് 5ജിയിൽ ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും പി3 ​ലൈറ്റ് 5ജിയിൽ റിയൽമി നൽകിയിരിക്കുന്നു.

പറഞ്ഞതെല്ലാം അ‌തേപടി ഉണ്ട്! റിയൽമി P3 ​ലൈറ്റ് 5G ഇന്ത്യയിൽ എത്തി

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി സഹിതമാണ് റിയൽമി പി3 ​ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. 165.6 x 76.22x 7.94mm കനവും 197 ഗ്രാം ഭാരവും ഈ ബജറ്റ് 5ജി ഫോണിനുണ്ട്. പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി, ലില്ലി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് വാങ്ങാനാകുക.

വിലയും ലഭ്യതയും

റിയൽമി P3 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 9499 രൂപ വിലയിൽ വാങ്ങാനാകും. സെപ്റ്റംബർ 22 മുതൽ ആണ് വിൽപ്പന തുടങ്ങുക. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാം.

More from GizBot

Best Mobiles in India

English summary
Realme P3 Lite 5G has been launched in India. Its 4GB + 128GB model is priced at Rs 10,499 and the 6GB + 128GB model is priced at Rs 11,499. If you take advantage of the launch offers, you can buy the base model for Rs 9499. The sale will start from September 22. It can be purchased via Flipkart, Realme's official website, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X