6000mAh ബാറ്ററി, IP64 റേറ്റിങ് സഹിതം 10000 രൂപയിൽ താഴെ വില; റിയൽമി P3 ലൈറ്റ് 5G വരുന്നു
സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ ഇപ്പോൾ പുതിയ ഐഫോൺ 17 സീരീസിന്റെ വിശേഷങ്ങൾ അറിയുന്ന തിരക്കിലാണ്. എന്നാൽ വിശേഷങ്ങൾ അറിയാം എന്നതിനപ്പുറം ഉയർന്ന വില നൽകി അത് വാങ്ങുക എന്നത് പലരെക്കൊണ്ടും അത്ര എളുപ്പം നടക്കുന്ന കാര്യമല്ല. എന്നാൽ ഐഫോൺ 17 സീരീസ് തരംഗത്തിനിടെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പി സീരീസിലെ പുതിയ ബജറ്റ് 5ജി ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് അത്. റിയൽമി പി3 ലൈറ്റ് 5ജി (realme P3 Lite 5G) എന്നാണ് വരാൻ പോകുന്ന മോഡലിന്റെ പേര്.
ഇന്ത്യയിൽ റിയൽമി പി3 ലൈറ്റ് 5ജി സെപ്റ്റംബർ 13 ന് പുറത്തിറക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. ഇതോടൊപ്പം പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ 10000 രൂപയിൽ താഴെ വിലയിലാണ് ഈ ഫോൺ എത്തുക എന്നതാണ്. അതിനാൽത്തന്നെ ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പുതിയ പ്രതീക്ഷകളിലൊന്നായി മാറിയിരിക്കുകയാണ് റിയൽമി പി3 ലൈറ്റ് 5ജി.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് റിയൽമി പി3 ലൈറ്റ് 5ജി എത്തുന്നത്. 10,000 രൂപയിൽ താഴെ വിലയുള്ള സെഗ്‌മെന്റിൽ 6000mAh ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് കമ്പനി പറയുന്നു. ഇതിലെ മിക്ക ഫീച്ചറുകളും റിയൽമി 14X 5G മോഡലിന്റേതിന് സമാനമാണ് എന്നാണ് റിപ്പോർട്ടുകൾ.
റിയൽമി പി3 ലൈറ്റ് 5ജിയിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz), ആം മാലി-G57 MC2 GPU എന്നിവ ഇതിലുണ്ടാകും.

4GB / 6GB LPDDR4X റാം, 12GB വരെ ഡൈനാമിക് റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉള്ള 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും റിയൽമി പി3 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.
റിയൽമി പി3 ലൈറ്റ് 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചർ ഉള്ള 32MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉണ്ടാകും. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ എന്നിവയും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ടാകും.
പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ്, മികച്ച ഈടിനായി മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയും ഇതിൽ ഉണ്ടാകും.

165.6 x 76.22x 7.94mm കനവും 197 ഗ്രാം ഭാരവും ഈ ബജറ്റ് 5ജി ഫോണിനുണ്ട്. 4GB + 128GB, 6GB + 128GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ വാങ്ങാനാകും. കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ അടിസ്ഥാന മോഡൽ 10000 രൂപയിൽ താഴെ വിലയിലാണ് എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി, ലില്ലി വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








