Home
Mobile

ഡിസ്കൗണ്ട് രാജ റിയൽമി; P3 5G സീരീസിലെ പ്രോ മോഡലും സ്റ്റാന്റേഡ് മോഡലും ഡിസ്കൗണ്ടിൽ വാങ്ങാം

ഇന്ത്യയിൽ വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ലഭ്യമാണ്. എന്നാൽ ഡിസ്കൗണ്ട് വിലയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ലഭ്യമായിട്ടുള്ളത് ഏത് കമ്പനിയുടേത് ആണ് എന്ന് ചോദിച്ചാൽ റിയൽമിയുടേത് എന്ന് പറയേണ്ടിവരും. കാരണം അ‌ത്രയധികം സ്മാർട്ട്ഫോണുകളാണ് റിയൽമി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുള്ളത്. റിയൽമിയുടെ പി3 സീരീസിൽ ​തന്നെ ഇതിനകം നാല് മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. റിയൽമി P3 അൾട്രാ 5G, റിയൽമി P3 പ്രോ 5G, റിയൽമി P3 5G, റിയൽമി P3x 5G എന്നിവയാണ് അ‌വ. ഈ മോഡലുകൾക്കെല്ലാം ഡിസ്കൗണ്ടും ലഭ്യമാണ്.

റിയൽമി പി3 സീരീസിൽ ഏറ്റവും പുതിയതായി അ‌വതരിപ്പിക്കപ്പെട്ട മോഡലുകൾ റിയൽമി P3 അൾട്രാ 5Gയും റിയൽമി P3 5ജിയും ആണ്. എന്നാൽ പി3 പ്രോ 5ജി പി3 5ജി എന്നിവയ്ക്ക് ലഭ്യമായിട്ടുള്ള ഡിസ്കൗണ്ടുകളും അ‌വയുടെ വിലയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പി3 5ജി 15000 രൂപയോടടുത്ത വിലയിലും പി3 പ്രോ 5ജി 20000 രൂപയോടടുത്ത വിലയിലുമാണ് ലഭ്യമാകുക.

P3 5G സീരീസിലെ പ്രോ മോഡലും സ്റ്റാന്റേഡ് മോഡലും ഡിസ്കൗണ്ടിൽ വാങ്ങാം

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി P3 പ്രോ 5Gയുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആയിരുന്നു വില. ഇപ്പോൾ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ ഫോണിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

അ‌തിനാൽ റിയൽമി പി3 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ 21999 രൂപ വിലയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിൽ യഥാർഥ വിലയിൽ തന്നെയാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ബാങ്ക് ഓഫറുകൾ കാര്യമായി ലഭ്യമല്ല. എന്നാൽ ഏത് സമയം വേണമെങ്കിലും വിലയിൽ മാറ്റം വരാം.

അ‌തേപോലെ തന്നെയാണ് റിയൽമി പി3 5ജിയുടെ കാര്യവും. ഇന്ത്യയിൽ കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുമ്പോൾ റിയൽമി പി3 5ജിയുടെ 6GB + 128GB ​അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും, 8GB + 128GB വേരിയന്റിന് 17,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ റിയൽമി പി3 5ജിക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കാണിക്കുന്നുണ്ട്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 1000 രൂപയാണ് ഡിസ്കൗണ്ട് കാണിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽപ്പോലും ഇതിന്റെ അ‌ടിസ്ഥാന മോഡൽ 15999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

റിയൽമി പി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 3840Hz PWM ഡിമ്മിംഗ് എന്നിവയും ഇതോടൊപ്പമുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ റിയൽമി പി3 പ്രോ 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും റിയൽമി ഈ​ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി പി3 പ്രോ 5ജിയിൽ ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് നൽകിയിട്ടുള്ളത്. 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ, (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, , പൊടി- ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.

P3 5G സീരീസിലെ പ്രോ മോഡലും സ്റ്റാന്റേഡ് മോഡലും ഡിസ്കൗണ്ടിൽ വാങ്ങാം

7.99mm വലിപ്പവും 199 ഗ്രാം ഭാരവും റിയൽമി പി3 പ്രോ 5ജിക്ക് ഉണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ ഉള്ളത്. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

റിയൽമി പി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 4nm ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്.

6050 എംഎം² എയ്‌റോസ്‌പേസ് ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്‌പിഎസ് പിന്തുണയും ഈ ഫോണിലുണ്ട്. റിയൽമി പി3 5ജിയിലെ ആന്റിന അറേ മാട്രിക്സ് 2.0 സബ്‌വേകൾ, ഭൂഗർഭ ഗാരേജുകൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതികളിൽ 30% സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ റിയൽമി പി3 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

P3 5G സീരീസിലെ പ്രോ മോഡലും സ്റ്റാന്റേഡ് മോഡലും ഡിസ്കൗണ്ടിൽ വാങ്ങാം

പ്രോ മോഡലിലേത് പോലെ തന്നെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി3 5ജിയിലും ഉള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് റിയൽമി പി3 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

പുതിയ മോഡലുകൾ എന്ന നിലയിൽക്കൂടിയാണ് ഈ ഫോണുകൾക്ക് 2000 രൂപ വരെയുള്ള ഡിസ്കൗണ്ടുകൾ ലഭ്യമായിട്ടുള്ളത്. പരിമിത കാലത്തേക്ക് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ. അ‌തിനു ശേഷം യഥാർഥ വിലയിലാകും ഇവ ലഭ്യമാകുക. 15000 ബജറ്റിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് റിയൽമി പി3 5ജി പരിഗണിക്കാവുന്നതാണ്. കുറച്ചുകൂടി ഉയർന്ന മോഡൽ വേണ്ടവർക്ക് പ്രോ മോഡലും പരിഗണിക്കാം.

More from GizBot

Best Mobiles in India

English summary
Realme P3 Pro 5G and Realme P3 5G are now available at huge discounts. The best discounts are available on Realme's official website. With these discounts, you can buy the base variant of the Realme P3 5G for around Rs 15,000 and the Realme P3 Pro 5G for around Rs 20,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X