ഡൈമെൻസിറ്റി 6400 5G ചിപ്സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ; കരുത്തോടെ റിയൽമി P3x 5G
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് വാങ്ങാൻ ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി നാളെ വിപണിയിൽ എത്തുന്നു. റിയൽമി തങ്ങളുടെ പി സീരീസിൽ അടുത്തതായി അവതരിപ്പിക്കുന്ന റിയൽമി പി3X 5ജി (realme P3x 5G) നാളെ ഉച്ചയ്ക്ക് 12 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഡൈമെൻസിറ്റി 6400 5G ചിപ്‌സെറ്റ് കരുത്തിലാണ് ഈ റിയൽമി ഫോൺ എത്തുന്നത്. ഡൈമെൻസിറ്റി 6400 5G ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത് എന്ന് റിയൽമി പറയുന്നു. ഇത് 420K+ AnTuTu സ്‌കോർ വാഗ്ദാനം ചെയ്യുന്നു.
മികച്ച പെർഫോമൻസ് മാത്രമല്ല, വലിയ, 6000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും റിയൽമി P3x 5ജിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 473.58 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം അല്ലെങ്കിൽ 35 മണിക്കൂർ വരെ ടോക്ക് ടൈം ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഒതുക്കമുള്ള ബോഡിയാണ് റിയൽമി P3x 5Gയുടെ മറ്റൊരു പ്രത്യേകത. ഇതിന് 7.94 mm കട്ടി മാത്രമേയുള്ളൂ. എന്നാൽ ഈടിന്റെ കാര്യത്തിൽ ഒട്ടും കുറവ് വരുത്തിയിട്ടുമില്ല, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 + IP69 റേറ്റിംഗുകൾ ഇതിനുണ്ട്, ഇത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച റേറ്റിങ് ആണ്. കൂടാതെ മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും ഈ റിയൽമി ഫോണിനുണ്ട്.
ലൂണാർ സിൽവർ, സ്റ്റെല്ലാർ പിങ്ക്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ P3x 5G ലഭ്യമാകുമെന്ന് റിയൽമി വെളിപ്പെടുത്തി. റിയൽമിയുടെ പി3 സീരീസിൽ യഥാർഥത്തിൽ നാളെ രണ്ട് ഫോണുകൾ ഇന്ത്യയിൽ എത്തുന്നുണ്ട്. റിയൽമി പി3 പ്രോ 5ജി (realme P3 Pro 5G) ആണ് ആ രണ്ടാമത്തെ ഫോൺ.

റിയൽമി P3x 5G യുടെയും റിയൽമി പി3 പ്രോ 5ജിയുടെയും ഡിസൈൻ തികച്ചും വ്യത്യസ്തമാണ്. ക്യാമറ യൂണിറ്റിലാണ് ഏറ്റവും പ്രകടമായ വ്യത്യാസം കാണാനാകുക. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് പി3 പ്രോ മോഡലിൽ ഉള്ളത്. അതേസമയം റിയൽമി P3x 5ജിയിൽ കുത്തനെയാണ് ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്.
റിയൽമി P3x 5G യുടെ വിശദമായ ഫീച്ചറുകൾ നാളത്തെ ലോഞ്ചിന് ശേഷമേ വ്യക്തമാകൂ. റിയൽമി P3x 5Gയുടെ ചിപ്സെറ്റ് ഏതെന്ന് വ്യക്തമാക്കിയതു പോലെ റിയൽമി പി3 പ്രോയുടെ ചിപ്സെറ്റും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് ആണ് പി3 പ്രോയിലുള്ളത്. ഈ ചിപ്സെറ്റുള്ള സെഗ്മെന്റിലെ ആദ്യത്തെ ഫോണും ഇതുതന്നെ.
നിറം മാറ്റുന്ന ഫൈബറുള്ള സെല്ലുലോയ്ഡ് ടെക്സ്ചർ ഉൾക്കൊള്ളുന്ന ഒരു "നെബുല ഡിസൈൻ" ആയിരിക്കും പി3 പ്രോയിൽ ഉണ്ടാവുക. പി3 പ്രോ മൂന്ന് ഇന്ത്യ-എക്സ്ക്ലൂസീവ് കളർ വേരിയന്റുകളിൽ ലഭ്യമാകും: നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ എന്നിവയാണ് അവ. സെഗ്‌മെന്റ്-ഫസ്റ്റ് ക്വാഡ്-കർവ്ഡ് എഡ്ജ്ഫ്ലോ ഡിസ്‌പ്ലേ പി3 പ്രോയിൽ ഉൾപ്പെടുത്തുമെന്ന് റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്.

6000mAh ടൈറ്റൻ ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും എയ്‌റോസ്‌പേസ് VC കൂളിംഗ് സിസ്റ്റവും റിയൽമി പി3 പ്രോയിലുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വലിയ 6050mm² VC കൂളിംഗ് ഏരിയയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്.
ക്രാഫ്റ്റണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ജിടി ബൂസ്റ്റ് സാങ്കേതികവിദ്യയുടെ പിന്തുണയും റിയൽമി പി3 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നു. നാളത്തെ ലോഞ്ചിനുശേഷം റിയൽമി P3x 5Gയും P3 പ്രോയും ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്ക്കെത്തും.


Click it and Unblock the Notifications








