ഇനി കാണാം ഒരു പ്രോ 5G ഫോണിന്റെ വിളയാട്ടം! റിയൽമി പി3 പ്രോ 5G ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക്
റിയൽമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി പി3 സീരീസിലെ റിയൽമി പി3 പ്രോ (realme P3 Pro 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫർ സഹിതം യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും എന്നതാണ് ഉപയോക്താക്കളെ സംബന്ധിച്ചുള്ള പ്രധാന നേട്ടം. 20000 രൂപയോടടുത്ത വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പ്രോ 5ജി മോഡൽ.
റിയൽമി P3 പ്രോ 5Gയുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭിക്കും.

അതായത് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി പി3 പ്രോ 5ജി വേരിയന്റുകൾ യഥാക്രമം 21,999 രൂപ, 22999 രൂപ, 24999 രൂപ വിലകളിൽ വാങ്ങാനാകും. 2,000 രൂപ എക്സ്ചേഞ്ച് ഓഫറും 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
റിയൽമി പി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് റിയൽമി പി3 പ്രോ 5ജിയുടെ പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.
ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിൽ റിയൽമി നൽകിയിട്ടുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ, (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടി- ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി ഇതിൽ നൽകിയിരിക്കുന്നത്. 7.99mm വലിപ്പവും 199 ഗ്രാം ഭാരവും റിയൽമി പി3 പ്രോ 5ജിക്ക് ഉണ്ട്. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. കൂടാതെ നിരവധി എഐ ഫീച്ചറുകളും ഉണ്ട്.


Click it and Unblock the Notifications








