ഇത്രയൊക്കെയേ നമ്മളും ആഗ്രഹിച്ചുള്ളൂ...! കിടിലൻ ഫീച്ചറുകളുമായി റിയൽമി P3 പ്രോ 5G ഇന്ത്യയിൽ എത്തി
ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട്ഫോൺ കരുത്ത് വർധിപ്പിച്ചുകൊണ്ട് റിയൽമി പി3 സീരീസിലെ പുത്തൻ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. റിയൽമി പി3 പ്രോ (Realme P3 Pro), റിയൽമി പി3X (Realme P3x) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഒറ്റയടിക്ക് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിൽ റിയൽമി P3 പ്രോ മോഡൽ 25000 രൂപയിൽ താഴെ വിലയിലും P3x മോഡൽ 15000 രൂപയിൽ താഴെ വിലയിലും ലഭ്യമാകും. സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് പി3 പ്രോ എത്തിയിരിക്കുന്നത്. 12ജിബി വരെ റാം, 14ജിബി വരെ വെർച്വൽ റാം ഫീച്ചറുകൾ പി3 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.
റിയൽമി പി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ റിയൽമി പി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ, (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടി- ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ് എന്നിവയും റിയൽമി പി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.
5G (SA:n1/n3/n5/n8/n28B/n40/n41/n77/n78; NSA:n1/n3/n40/n41/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C എന്നിവയാണ് റിയൽമി പി3 പ്രോയുടെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി ഇതിൽ നൽകിയിരിക്കുന്നത്. 7.99mm വലിപ്പവും 199 ഗ്രാം ഭാരവും റിയൽമി പി3 പ്രോ 5ജിക്ക് ഉണ്ട്. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. എഐ അൾട്രാ ക്ലാരിറ്റി 2.0, എഐ സ്നാപ്പ് മോഡ്, എഐ ഇറേസർ 2.0 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

റിയൽമി P3 പ്രോ 5Gയുടെ 8GB + 128GB മോഡലിന് 23,999 രൂപയാണ് വില, 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 21,999 രൂപ, 22999 രൂപ, 24999 രൂപ വിലകളിൽ വാങ്ങാനാകും.
2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 6 മാസത്തെ നോ കോസ്റ്റ് EMI സൗകര്യം എന്നിവയും റിയൽമി പി3 പ്രോ 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 25 ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








