Home
Mobile

കാത്തിരുന്ന സുദിനം വരുന്നു: വെട്ടിത്തിളങ്ങുന്ന റിയൽമി P3 പ്രോ ഫെബ്രുവരി 18ന് ഇന്ത്യൻ വിപണിയിലെത്തും

സ്മാർട്ട് ഫോൺ ആരാധകർ ഏറ്റവും കൂടുതലുള്ള കമ്പനികളിൽ ഒന്നാണ് റിയൽമി. ചൈനയിൽ നിന്നാണ് ഉത്ഭവമെങ്കിലും സ്മാർട്ട് ഫോണിൽ മാത്രമല്ല റിയൽമി കൈവെച്ചിട്ടുള്ളത്. ടാബ്‌ലറ്റ്, ഇയർഫോൺ, പവർബാങ്ക്, ഫോൺ കേസ്, സ്മാർട്ട് വാച്ച്, സ്മാർട്ട് ടിവി, ലാപ്‌ടോപ്പ് എന്നീ മേഖലയിലെല്ലാം റിയൽമി സ്വന്തം ഉത്പന്നങ്ങൾ പുറത്തിറക്കി ജനകീയമായിട്ടുണ്ട്. നിലവിൽ നിരവധി സ്മാർട്ട് ഫോണുകളും റിയൽമി പുറത്തിറക്കി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ വിപണിയെ ലക്ഷ്യമാക്കി പുറത്തിറക്കുന്ന റിയൽമി P3 ഫെബ്രുവരി 18ന് വിപണിയിലെത്തുമെന്നാണ് പുതി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമി P3 പ്രോ ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നും മികച്ച പ്രകടനവും മനോഹരമായ ഡിസൈനും ഉൾക്കൊള്ളുന്നതായിരിക്കുമെന്നും റിയൽമി അധികൃതർ ഇതിനോടകം വെളിപ്പെടുത്തിയിരുന്നു.

പല പുത്തൻ പരീക്ഷണവും റിയൽമി ഈ ഫോണിൽ നടത്തിയിട്ടുണ്ട്. ഡിസൈനിൽ തന്നെ വമ്പൻ പരീക്ഷണമാണ് റിയൽമി നടത്തിയിരിക്കുന്നത്. ഇരുട്ടിൽ വെട്ടിത്തിളങ്ങുമെന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകാശം ആഗിരണം ചെയ്ത് ഇരുട്ടാകുമ്പോൾ തിളങ്ങാൻ സഹായിക്കുന്ന ഫൈബറോടുകൂടിയ സെല്ലുലോയ്ഡ് ഘടന ഉൾക്കൊള്ളുന്ന 'നെബുല ഡിസൈൻ' ആയിരിക്കും ഈ ഫോണിൽ നൽകിയിരിക്കുന്നത്.

റിയൽമി P3 പ്രോ ഫെബ്രുവരി 18ന് ഇന്ത്യൻ വിപണിയിലെത്തും

നെബുലകളുടെ സ്വഭാവവും അൾട്രാവയലറ്റ് രശ്മികളും കോസ്മിക് പൊടിയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ നിർമ്മിച്ചിരിക്കുന്നതെന്ന് റിയൽമി പറയുന്നു. ഇന്ത്യൻ ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, P3 പ്രോ മൂന്ന് എക്‌സ്‌ക്ലൂസീവ് കളർ വേരിയന്റുകളിൽ ലഭ്യമാകും. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്‌സി പർപ്പിൾ എന്നിവയാണ് മൂന്ന് കളർ വേരിയൻറുകൾ.

സ്നാപ്ഡ്രാഗൺ 7s ജെൻ 3 SoC നൽകുന്ന സെഗ്മെന്റിലെ ആദ്യ ഫോണായിരിക്കും ഇത്. ഏറ്റവും മികച്ച 4nm TSMC പ്രക്രിയയിൽ നിർമ്മിച്ചിരിക്കുന്ന Snapdragon 7s Gen 3 മികച്ച കാര്യക്ഷമത റിയൽമി P3 പ്രോയിൽ ലഭിക്കും. 20 ശതമാനം മെച്ചപ്പെട്ട CPU പ്രകടനവും ഗ്രാഫിക് പ്രൊസ്സസ് യൂണിറ്റിന് 40 ശതമാനവും ഉയർന്ന രീതിയിൽ പ്രവർത്തിക്കാനും കഴിയുമെന്നും റിയൽമി അവകാശപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ അൾട്രാ-സ്മൂത്ത് മൾട്ടിടാസ്‌കിംഗ്, വേഗതയേറിയ ആപ്പ് ലോഞ്ചുകൾ, തടസ്സമില്ലാത്ത അനുഭവം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി P3 പ്രോ ഫെബ്രുവരി 18ന് ഇന്ത്യൻ വിപണിയിലെത്തും

ആദ്യ Quad-Curved EdgeFlow ഡിസ്‌പ്ലേയാണ് റിയൽമി P3 പ്രോക്ക് കമ്പനി നൽകിയിരിക്കുന്നത്. ഇത് ഗെയിമിങ് ഇഷ്ടമുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും. കൂടാതെ മികച്ച കാഴ്ചയും നൽകും. 6000mAh ടൈറ്റൻ ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. കൂടെ 80W ഫാസ്റ്റ് ചാർജിംഗും റിയൽമി നൽകിയിട്ടുണ്ട്. എയ്റോസ്പേസ് VC കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയതിനാൽ ഫോൺ ഹീറ്റ് ആകുന്ന വിഷയത്തിന് പരിഹാരമാകും.

50MP OIS പ്രധാന ക്യാമറ ഉൾപ്പെടുന്ന ഒരു വൃത്താകൃതിയിലുള്ള ക്യാമറ മോഡലാണ് ഈ സ്മാർട്ട്ഫോണിൽ വരാൻ സാധ്യതയെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ GB + 128GB, 8GB + 256GB, 12GB + 256GB എന്നീ മൂന്ന് സ്‌റ്റോറേജ് വേരിയൻറുകളും പുറത്തിറങ്ങുമെന്നാണ് കമ്പനി പറയുന്നത്.

വിലയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതായത് ഫെബ്രുവരി 18 വരെ വില മനസ്സിലാക്കാൻ കാത്തിരിക്കണം. റിയൽമി p2 പ്രോ 21999 രൂപയ്ക്കാണ് പുറത്തിറങ്ങിയത്. അതിനാൽ തന്നെ 25000 രൂപയിൽ താഴെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കറ്റ് കീറാതെ മികച്ച ഒരു സ്മാർട്ട് ഫോണാണ് ഉദ്ദേശിക്കുന്നെതങ്കിൽ റിയൽമി P3 പ്രോ തന്നെയാകും മികച്ച ഒപ്ഷൻ.

റിയൽമി P3 പ്രോ ഫെബ്രുവരി 18ന് ഇന്ത്യൻ വിപണിയിലെത്തും

7.33 എംഎം മാത്രം കട്ടിയുള്ള ഈ സ്ലിം ഫോൺ സ്മാർട്ട് ഫോൺ ആരാധകർ ഏറ്റെടുക്കുമെന്നതിൽ സംശയമില്ല. 80W ന്റെ ഫാസ്റ്റ് ചാർജിങ് നൽകിയിരിക്കുന്നതിനാൽ ഫുൾ ചാർജ് ആവാൻ വെറും 24 മിനുട്ട് മാത്രം മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതും റിയൽമി P3 പ്രോയുടെ വിൽപ്പനക്ക് ഗുണകരമാകും.

More from GizBot

Best Mobiles in India

English summary
The realme P3 Pro, launching in India on February 18th, features a unique "Nebula Design" with a celluloid texture and color-changing fiber that glows in the dark. It will be the first phone in its segment powered by the Snapdragon 7s Gen 3 SoC, offering improved CPU and GPU performance, and comes with a segment-first Quad-Curved EdgeFlow Display for an immersive gaming experience. The P3 Pro also boasts a 6000mAh Titan Battery, 80W fast charging, and advanced cooling systems.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X